വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെല്‍ബണ്‍ വിജയാഘോഷങ്ങള്‍ക്കിടെ രോഹിത് ശര്‍മ അച്ഛനായി

മെല്‍ബണ്‍: മെല്‍ബണില്‍ ഇന്ത്യ നേടിയ ചരിത്രവിജയം ആഘോഷിക്കുന്ന വേളയില്‍ ഇന്ത്യന്‍ താരം രോഹിത് ശര്‍മയെത്തേടി മറ്റൊരു ശുഭവാര്‍ത്തകൂടിയെത്തി. കാത്തിരിപ്പിനൊടുവില്‍ ഒരു പെണ്‍കുട്ടിയുടെ അച്ഛനായതിന്റെ സന്തോഷത്തിലാണ് താരം. രോഹിത്തിന്റെ ഭാര്യ റിതിക സാജ്‌ദെ മുംബൈ ആശുപത്രിയിലാണ് കുട്ടിക്ക് ജന്മം നല്‍കിയത്. ബോക്‌സിങ് ഡേ ടെസ്റ്റില്‍ രോഹിത് 63 റണ്‍സെടുത്ത് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

പ്രീമിയര്‍ ലീഗ്: തിരിച്ചടികള്‍ക്കു ബ്രേക്കിട്ട് സിറ്റി, യുനൈറ്റഡിന്റെ വിജയക്കുതിപ്പ് തുടരുന്നു... പ്രീമിയര്‍ ലീഗ്: തിരിച്ചടികള്‍ക്കു ബ്രേക്കിട്ട് സിറ്റി, യുനൈറ്റഡിന്റെ വിജയക്കുതിപ്പ് തുടരുന്നു...

റിതികയുടെ ഭാര്യാ സഹോദരിയും നടനും സംവിധായകനുമായ സൊഹൈല്‍ ഖാന്റെ ഭാര്യയുമായ സീമാ ഖാന്‍ ആണ് വിവരം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. ഭാര്യ ഗര്‍ഭിണിയാണെന്ന കാര്യം രോഹിത് പുറത്തു പറഞ്ഞിരുന്നില്ല. അടുത്തിടെ രോഹിത് ഓസ്‌ട്രേലിയയില്‍നിന്നും നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയാണെന്ന് വാര്‍ത്തകള്‍ വന്നപ്പോഴാണ് അച്ചനാകാനൊരുങ്ങുന്ന കാര്യം ആരാധകരറിഞ്ഞത്.

rohitsharma

അച്ഛനാകാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണെന്നും അത് തങ്ങളുടെ ജീവിതം മാറ്റിമറിക്കുമെന്നും രോഹിത് ശര്‍മ പിന്നീട് പറഞ്ഞിരുന്നു. എന്നാല്‍ അച്ഛനാകാന്‍ പോകുന്ന തന്നെ സഹകളിക്കാര്‍ കളിയാക്കിയെന്നാണ് രോഹിത്തിന്റെ പരാതി. തനിക്ക് ഒരു അച്ഛനാകാനുള്ള പക്വതയായിട്ടില്ലെന്നാണ് കൂട്ടുകാരുടെ കളിയാക്കലെന്നും രോഹിത് ഒരു ചാറ്റ് ഷോയ്ക്കിടെ പറഞ്ഞു.

ബോക്‌സിങ് ഡേ ടെസ്റ്റില്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ ജയിച്ചതിന്റെ സന്തോഷത്തില്‍ മകള്‍ പിറക്കുകകൂടി ചെയ്തതോടെ രോഹിത്തിന് ഇരട്ടിമധുരമായി. രണ്ടാം ടെസ്റ്റില്‍ പരിക്കുമൂലം കളിക്കാതിരുന്ന രോഹിത് മൂന്നാം ടെസ്റ്റിലാണ് തിരിച്ചുവന്നത്. മകളെ കാണാനായി രോഹിത് ഓസ്‌ട്രേലിയയില്‍ നിന്നും നാട്ടിലേക്ക് തിരിക്കുന്നുണ്ടോയെന്നത് വ്യക്തമല്ല. ജനുവരി 3 ന് സിഡ്‌നിയിലാണ് പരമ്പരയിലെ നാലാമത്തെയും അവസാനത്തേതുമായ ടെസ്റ്റ്.

Story first published: Monday, December 31, 2018, 10:24 [IST]
Other articles published on Dec 31, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X