മാഡ്രിഡ്: ബാഴ്സലോണയും റയല്‍ മാഡ്രിഡും തമ്മില്‍ ലാ ലീഗയില്‍ നടക്കുന്ന എല്‍ ക്ലാസിക്കോ മത്സരം കാണാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ മാഡ്രിഡിലെത്തി. ലാ ലീഗയുടെ ഇന്ത്യന്‍ അംബാഡര്‍ കൂടിയായ രോഹിത് ഇതാദ്യമായാണ് എല്‍ ക്ലാസിക്കോ കാണാനെത്തുന്നത്. അതിമനോഹരമാണ് മാഡ്രിഡ് എന്നും എല്‍ ക്ലാസിക്കോ കാണാന്‍ കാത്തിരിക്കുകയാണെന്നും താരം ട്വീറ്റ് ചെയ്തു.
പരിക്കേറ്റതിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമിന്റെ ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയില്‍ രോഹിത് കളിക്കുന്നില്ല. മാര്‍ച്ച് 2ന് റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണാബുവിലാണ് എല്‍ ക്ലാസിക്കോ. കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ കര്‍ശന നിരീക്ഷണം എര്‍പ്പെടുത്തിയിട്ടുണ്ട്. സ്പെയ്നില്‍ ഇതുവരെയായി 32 കൊറോണ വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ദ്യോക്കോവിച്ചിന് ദുബായ് ഓപ്പണില്‍ അഞ്ചാം കിരീടം; ഫൈനലില്‍ സിറ്റ്സിപാസിനെ വീഴ്ത്തി
കഴിഞ്ഞ ഡിസംബറിലാണ് രോഹിത് ശര്‍മയെ ലാ ലീഗ അംബാസഡറായി നിയമിച്ചത്. ലാ ലീഗയിലെ ഒട്ടേറെ മത്സരങ്ങള്‍ ടെലിവിഷനിലൂടെ കണ്ടിട്ടുണ്ടെന്നായിരുന്നു രോഹിത് അന്ന് പറഞ്ഞത്. എല്‍ ക്ലാസിക്കോ പോലുള്ള മത്സരങ്ങള്‍ ഇത്രയും വലിയ സ്റ്റേഡിയത്തില്‍ ഇരുന്ന് കാണുന്നത് അത്ഭുതമായി തോന്നിയിട്ടുണ്ട്. ലാ ലീഗയുടെ അംബാസഡറാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും രോഹിത് അന്ന് പറഞ്ഞു.