For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദേശീയ കായിക പുരസ്‌കാര വിതരണം; രോഹിതും ഇഷാന്തും ഉള്‍പ്പെടെ ഒമ്പത് താരങ്ങള്‍ പങ്കെടുക്കില്ല

ന്യൂഡല്‍ഹി: ഇന്ത്യയുടെ കായിക പുരസ്‌കാര വിതരണം നാളെ നടക്കാനിരിക്കുകയാണ്. രാഷ്ട്രപതി ഭവനില്‍ നിന്ന് വീഡിയോ ആപ്ലിക്കേഷന്‍ വഴിയാണ് ജേതാക്കള്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നത്. കോവിഡ് വൈറസ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി. ഇന്ത്യയുടെ കായിക താരങ്ങളെ സംബന്ധിച്ച് പുരസ്‌കാരം ഏറ്റുവാങ്ങുക അഭിമാന നിമിഷമാണെങ്കിലും ഇത്തവണ ഒമ്പത് താരങ്ങള്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. ഐപിഎല്ലിന്റെ ഭാഗമായി യുഎഇയില്‍ ഉള്ളതിനാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങളായ രോഹിത് ശര്‍മക്കും ഇഷാന്ത് ശര്‍മക്കും ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. ഇവര്‍ പിന്നീട് പുരസ്‌കാരം ഏറ്റുവാങ്ങും.

ഇരുവരും യുഎഇയില്‍ ക്വാറന്റെയ്‌നിലായതിനാലാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാത്തത്. രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന് ഇത്തവണ അഞ്ച് പേരാണ് അര്‍ഹരായത്. താരങ്ങള്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നാവും ചടങ്ങില്‍ പങ്കെടുക്കുക.ഖേല്‍ രത്‌ന അവാര്‍ഡ് ജേതാക്കളായ ഗുസ്തി താരം വിനേഷ് ഫൊഗാട്ട് സോനിപതില്‍ നിന്നും ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ റാണി രാംപാലും പാരാ അത്‌ലറ്റ് മാരിയപ്പന്‍ തങ്കവേലുവും ബംഗളൂരുവില്‍ നിന്നും ടേബില്‍ ടെന്നിസ് താരം മനിക ബത്ര പൂനെയില്‍ നിന്നുമാവും ചടങ്ങില്‍ പങ്കെടുക്കുക. ഖേല്‍രത്‌ന നേടിയവരില്‍ രോഹിത് മാത്രമേ ചടങ്ങില്‍ പങ്കെടുക്കാത്തതായുള്ളു.

rohitsharma

അവാര്‍ഡ് ജേതാക്കളുടെ ട്രോഫിയും സര്‍ട്ടിഫിക്കറ്റും മെഡലും അതാത് സംസ്ഥാന കായിക വിഭാഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) വ്യക്തമാക്കി. അത് അണിഞ്ഞാവും താരങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കുക. ഡല്‍ഹി,മുംബൈ,കൊല്‍ക്കത്ത,ചത്തീസ്ഗഢ്,ബംഗളൂരു,പൂനെ,സൊനീപത്,ഹൈദരാബാദ്,ബോപ്പാല്‍ എന്നീ ഒമ്പത് സ്ഥലങ്ങളിലാണ് സായി പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനായുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. അതേ സമയം കോവിഡ് പോസിറ്റീവായവരെ ചടങ്ങില്‍ പങ്കെടുപ്പിക്കില്ല. ഇതിനോടകം പുരസ്‌കാരം നേടിയ മൂന്ന് താരങ്ങള്‍ക്ക് കോവിഡ് ഫലം പോസിറ്റീവായിട്ടുണ്ട്. പുരസ്‌കാര ജേതാക്കളില്‍ ഒമ്പത് പേര്‍ വ്യത്യസ്ത കാരണങ്ങളാല്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സായി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഏഴ് വിഭാഗങ്ങളിലായി 74 അവാര്‍ഡുകളാണ് വിതരണം ചെയ്യുന്നത്. ഇതില്‍ 27 എണ്ണം അര്‍ജുന അവാര്‍ഡാണ്. അത്‌ലറ്റുകള്‍ പങ്കെടുക്കുന്ന സ്ഥലങ്ങളില്‍ കര്‍ശന സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതിനോടകം പുരസ്‌കാര വിതരണ സെന്ററുകളെല്ലാം അണുനശീകരണം നടത്തിയിട്ടുണ്ട്. സാമൂഹിക അകലവും കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Story first published: Saturday, August 29, 2020, 11:44 [IST]
Other articles published on Aug 29, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+