For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടി20യില്‍ രോഹിത് ശര്‍മ യോഗ്യന്മാരുടെ ക്ലബ്ബില്‍; രോഹിത്തിനെ പുറത്താക്കിയ മിശ്രയ്ക്ക് മറ്റൊരു നേട്ടം

മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി കാപ്പിറ്റല്‍സിനെതിരായ മത്സരത്തില്‍ പുതിയൊരു നാഴികക്കപ്പ് പിന്നിട്ട് രോഹിത് ശര്‍മ. ടി20 ക്രിക്കറ്റില്‍ 8000 റണ്‍സ് നേടിയ മുംബൈ ക്യാപ്റ്റന്‍ യോഗ്യന്മാരുടെ ക്ലബ്ബില്‍ ഇടംപിടിച്ചു. ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് രോഹിത്. നേരത്തെ സുരേഷ് റെയ്‌നയും വിരാട് കോലിയും 8000 റണ്‍സ് പിന്നിട്ടിരുന്നു.

ഡല്‍ഹിക്കെതിരായ മത്സരത്തിന് മുന്‍പ് 12 റണ്‍സായിരുന്നു രോഹിത്തിന് വേണ്ടിയിരുന്നത്. മത്സരത്തില്‍ രോഹിത് 30 റണ്‍സെടുത്തു. ഇന്ത്യ, ഇന്ത്യ എ, ഇന്ത്യന്‍സ്, ഡക്കാന്‍ ചാര്‍ജസ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകള്‍ക്കായി 307 മത്സരങ്ങളില്‍നിന്നും 8018 റണ്‍സ് രോഹിത് നേടിയിട്ടുണ്ട്. ഇന്ത്യയ്ക്കായി അന്താരാഷ്ട്ര മത്സരങ്ങളില്‍നിന്നായി 2331 റണ്‍സാണ് അടിച്ചെടുത്തത്. രണ്ട് സെഞ്ച്വറികളും നേടി.

amitandrohit

മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ രോഹിത് ശര്‍മയെ പുറത്താക്കിയ അമിത് മിശ്ര ഐപിഎല്ലില്‍ 150 വിക്കറ്റുകളും തികച്ചു. 140 മത്സരങ്ങളില്‍നിന്നായാണ് മിശ്രയുടെ നേട്ടം. ഡക്കാന്‍ ചാര്‍ജസ്, സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്കുവേണ്ടിയും ഡല്‍ഹി താരം കളിച്ചിട്ടുണ്ട്. മിശ്രയ്ക്ക് മുന്‍പ് ലസിത് മലിംഗ മാത്രമാണ് 150 വിക്കറ്റ് സ്വന്തമാക്കിയ താരം. പിയൂഷ് ചൗള, ഡ്വെയ്ന്‍ ബ്രാവോ, ഹര്‍ഭജന്‍ സിങ് എന്നിവര്‍ തൊട്ടുപിറകെയുണ്ട്.

ഡല്‍ഹിക്കെതിരെ മുംബൈ 40 റണ്‍സിനാണ് ജയിച്ചത്. ഈ ജയത്തോടെ ഡല്‍ഹിയെ പിന്തള്ളി മുംബൈ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്കു കയറുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ചു വിക്കറ്റിന് 168 റണ്‍സാണ് നേടിയത്. ഒമ്പതു വിക്കറ്റിന് 128 റണ്‍സെടുത്ത് ഡല്‍ഹി മല്‍സരം അടിറവ് വയ്ക്കുകയായിരുന്നു.

Story first published: Friday, April 19, 2019, 10:25 [IST]
Other articles published on Apr 19, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+