പാകിസ്താന്‍ താരങ്ങള്‍ക്ക് ഉപദേശം; ചിരിപടര്‍ത്തി രോഹിത് ശര്‍മയുടെ മറുപടി
മാഞ്ചസ്റ്റര്‍: പാക് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഇന്ത്യയുടെ ഹിറ്റ്മാന്‍ രോഹിത് ശര്‍മ നല്‍കുന്ന ഉപദേശം കേട്ട് ചിരിക്കുകയാണ് ക്രിക്കറ്റ് ലോകം. കഴിഞ്ഞ ദിവസം ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചപ്പോള്‍ രോഹിത് ശര്‍മ 113 പന്തില്‍ 140 റണ്‍സെടുത്ത് മാന്‍ ഓഫ് ദി മാച്ച് ആയിരുന്നു.
മത്സരത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തിനിടെ ഒരു പാകിസ്താനി മാധ്യമപ്രവര്‍ത്തകനാണ് പാകിസ്താന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് എന്ത് ഉപദേശമാണ് നല്‍കാനുള്ളതെന്ന് രോഹിത്തിനോട് ചോദിച്ചത്. '' ഞാന്‍ പാകിസ്താന്‍ ടീമിന്റെ പരിശീലകനായാല്‍ ഈ ചോദ്യത്തിന് മറുപടി നല്‍കാം. അല്ലാതെ ഇപ്പോഴെന്താ പറയുക.'' -ഇതായിരുന്നു ചിരിച്ചുകൊണ്ടുള്ള രോഹിത്തിന്റെ മറുപടി.

ഈ ലോകകപ്പില്‍ രോഹിത്തിന്റെ രണ്ടാമത്തെ സെഞ്ച്വറിയാണിത്. മകളുടെ ജനനമാണ് തന്റെ ഇപ്പോഴത്തെ മികച്ച ഫോമിന് കാരണമെന്ന് രോഹിത് പറഞ്ഞു. മികച്ച ഐ.പി.എല്‍. സീസണ്‍ കഴിഞ്ഞാണ് വരുന്നത്. ഓരോ മത്സരത്തിലും മികച്ച തുടക്കം കിട്ടാനാണ് ശ്രമിക്കുന്നത്. ഞങ്ങളുടെ ടീം ശരിയായ ദിശയിലാണ് മുന്നേറുന്നത്-രോഹിത് പറഞ്ഞു.
പാകിസ്താനെതിരെ നേടിയത് കരിയറിലെ മികച്ച സെഞ്ച്വറിയാണോ എന്ന ചോദ്യത്തിന്, രാജ്യത്തിനു വേണ്ടി കളിക്കുമ്പോള്‍ പ്രകടനത്തെ വിലയിരുത്തുന്നത് പ്രയാസകരമാണെന്നായിരുന്നു രോഹിത്തിന്റെ മറുപടി. രാജ്യത്തിന് വേണ്ടി നേടുന്ന ഓരോ റണ്‍സും പ്രധാനമാണെന്നും താരം പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications