രോഹിതുണ്ടെങ്കില്‍ അസാധ്യമെന്ന് തോന്നുന്ന വിജയലക്ഷ്യവും മറികടക്കാനാവും; സഞ്ജയ് ബംഗാര്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ പരിമിത ഓവര്‍ ക്രിക്കറ്റ് വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാര്‍.രോഹിത് ടീമിലുണ്ടെങ്കില്‍ അസാധ്യമെന്ന് തോന്നുന്ന പല വിജയലക്ഷ്യവും മറികടക്കാന്‍ സാധ്യതയുണ്ടെന്നാണ് ബംഗാര്‍ അഭിപ്രായപ്പെട്ടത്.ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ രോഹിതിനെ ഓപ്പണായി പ്രഖ്യാപിച്ചതിനെക്കുറിച്ച് അഭിപ്രായപ്പെടുകയായിരുന്നു അദ്ദേഹം.
'ടെസ്റ്റ് ക്രിക്കറ്റില്‍ മധ്യനിരയില്‍ പലപ്പോഴും ഓള്‍റൗണ്ടര്‍മാര്‍ക്ക് പരിഗണന ലഭിക്കുന്നതിനാല്‍ രോഹിതിന് അവസരം നഷ്ടപ്പെട്ടിട്ടുണ്ട്.ഇപ്പോള്‍ ഓപ്പണറായി പുതിയ അവസരം രോഹിതിന് മുന്നിലെത്തിയിരിക്കുകയാണ്.വലിയ വെല്ലുവിളിയാണെങ്കിലും രോഹിതിന് ഈ സമ്മര്‍ദത്തെ അതിജീവിക്കാനാവും. പരിമിത ഓവര്‍ ക്രിക്കറ്റില്‍ അദ്ദേഹം അത് തെളിയിച്ചിട്ടുണ്ട്'-ബംഗാര്‍ പറഞ്ഞു.

ടെസ്റ്റില്‍ ലഭിച്ച അവസരങ്ങളില്‍ ശോഭിച്ചെങ്കിലും ടീമില്‍ സ്ഥിര സാന്നിധ്യമാകാന്‍ രോഹിതിന് കഴിഞ്ഞിരുന്നില്ല.എന്നാല്‍ ഓപ്പണിങ്ങില്‍ കെ എല്‍ രാഹുല്‍ തുടര്‍ച്ചയായി നിറം മങ്ങിയതോടെ രോഹിതിന് ഓപ്പണര്‍ റോളില്‍ അവസരം ലഭിക്കുകയായിരുന്നു.ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള രോഹിത് വലിയ റെക്കോഡുകള്‍ തന്നെ വെട്ടിപ്പിടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.സന്നാഹ മത്സരത്തില്‍ ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനെ നയിക്കുന്നത് രോഹിതാണ്. ഇന്ത്യക്കുവേണ്ടി 27 ടെസ്റ്റില്‍ നിന്ന്് 39.62 ശരാശരിയില്‍ 1585 റണ്‍സാണ് രോഹിതിന്റെ സമ്പാദ്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications