വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടെസ്റ്റില്‍ സെവാഗുണ്ടാക്കിയ അതേ സ്വാധീനം രോഹിതിനും നേടാനാവും: ഇര്‍ഫാന്‍ പഠാന്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വീരേന്ദര്‍ സെവാഗ് ഒഴിച്ചിട്ട ഓപ്പണിങ് പദവിയിലേക്കെത്തിയ അനുയോജ്യനായ താരമാണ് രോഹിത് ശര്‍മ. വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് ഏത് മൈതാനത്തെയും സ്വാധീനിക്കാന്‍ കഴിയുന്ന രോഹിത് ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറിയുള്‍പ്പെടെ റെക്കോഡ് പ്രകടനമാണ് പുറത്തെടുത്തത്. സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തായെങ്കിലും രോഹിതിന്റെ പ്രകടനം ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

ഇര്‍ഫാന്‍ പഠാന്‍

ലോകകപ്പിലെ ഒരു ബാറ്റ്‌സ്മാന്റെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനമായിരുന്നു രോഹിതിന്റേത്.ഇന്ത്യയുടെ മധ്യനിരയില്‍ ബുദ്ധിമുട്ടിയിരുന്ന രോഹിതിനെ ധോണി ഓപ്പണറാക്കിയതോടെയാണ് അദ്ദേഹത്തിന്റെ തലവര മാറിയത്. ഇപ്പോഴിതാ സെവാഗ് ടെസ്റ്റില്‍ ഉണ്ടാക്കിയെടുത്ത നേട്ടങ്ങള്‍ രോഹിതിനും നേടാന്‍ സാധിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറായ ഇര്‍ഫാന്‍ പഠാന്‍.

രോഹിത്

'ടെസ്റ്റ് ക്രിക്കറ്റിലും രോഹിത് ഓപ്പണറായി എത്തുന്നത് അടുത്തിടെ നമ്മള്‍ കണ്ടതാണ്. അദ്ദേഹത്തിന്റെ ടെസ്റ്റ് കരിയര്‍ ഇനി ആകെ മാറാന്‍ പോവുകയാണ്. അദ്ദേഹം മധ്യനിരയില്‍ ടെസ്റ്റില്‍ കളിച്ചിരുന്നപ്പോള്‍ ഏറ്റവും മികച്ചത് പുറത്തെടുക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നില്ല'- ഇര്‍ഫാന്‍ പറഞ്ഞു. രോഹിതിന്റെ ടെസ്റ്റ് മത്സരത്തിന്റെ എണ്ണം കുറവാണ്. സെവാഗ് 100 ടെസ്റ്റ് കളിച്ചിട്ടുണ്ട്. രോഹിത് ഏകദിനത്തിലെ പ്രതിഭാശാലിയായ ഓപ്പണറാണ്. ഏകദിന ചരിത്രത്തിലെ ഏറ്റവും മികച്ച ഓപ്പണര്‍മാരില്‍ ഒരാളാണ്.

ആര്‍സിബിക്ക് വേണ്ടി കളിക്കുന്നത് വലിയ ബഹുമതിയാണ്: മുഹമ്മദ് സിറാജ്

ഇര്‍ഫാന്‍

എന്നാല്‍ ടെസ്റ്റില്‍ അദ്ദേഹം അല്‍പ്പം പിറകിലാണ്. കാരണം ഒരുപാട് ടെസ്റ്റ് കളിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടില്ല. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയടിച്ച രോഹിത് ടെസ്റ്റിലും അത് ആവര്‍ത്തിക്കും. കായിക ക്ഷമത അനുവദിച്ചാല്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ടെസ്റ്റ് രോഹിത് കളിക്കുമെന്ന് വിശ്വസിക്കാം. അങ്ങനെ സംഭവിച്ചാല്‍ സെവാഗുണ്ടാക്കിയ അതേ സ്വാധീനം ടെസ്റ്റില്‍ ഉണ്ടാക്കിയെടുക്കാന്‍ രോഹിതിനുമാവുമെന്ന് ഇര്‍ഫാന്‍ പറഞ്ഞു.

ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ റെയ്‌നയ്ക്ക് ഒരു മാര്‍ഗം മാത്രം, വെളിപ്പെടുത്തി ഹോഗ്

ഇരട്ട സെഞ്ച്വറി

മൂന്ന് തവണ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ രോഹിതിന്റെ പേരിലാണ് ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറും. ശ്രീലങ്കയ്‌ക്കെതിരേ 264 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. ടെസ്റ്റില്‍ സ്ഥാനം ലഭിക്കാതിരുന്ന രോഹിത് സമീപകാലത്ത് ടെസ്റ്റ് ഓപ്പണറെന്ന നിലയിലും തന്റെ സാന്നിധ്യം സജീവമാക്കി. 32 ടെസ്റ്റില്‍ നിന്ന് ആറ് സെഞ്ച്വറി ഉള്‍പ്പെടെ 2141 റണ്‍സാണ് രോഹിതിന്റെ സമ്പാദ്യം.

ബിസിസിഐയെ കുറ്റപ്പെടുത്തരുത്, വനിതാ ടീമിന്റെ ഇംഗ്ലണ്ട് പര്യടനം റദ്ദാക്കാന്‍ കാരണമിത്

രോഹിത്

224 ഏകദിനത്തില്‍ നിന്ന് 29 സെഞ്ച്വറിയുള്‍പ്പെടെ 9115 റണ്‍സും 108 ടി20യില്‍ നിന്ന് നാല് സെഞ്ച്വറിയുള്‍പ്പെടെ 2773 റണ്‍സും രോഹിതിന്റെ പേരിലുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായ രോഹിത് നാല് തവണ ടീമിനെ കിരീടം ചൂടിച്ചു. 188 ഐപിഎല്ലില്‍ നിന്നായി ഒരു സെഞ്ച്വറിയുള്‍പ്പെടെ 4898 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്.

Story first published: Tuesday, July 28, 2020, 9:58 [IST]
Other articles published on Jul 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X