വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെസ്സിയുടെ സിംഹാസനം തെറിച്ചു, ഇനി ഫെഡറര്‍... വരുമാനത്തില്‍ നമ്പര്‍ വണ്‍, ലിസ്റ്റില്‍ കോലിയും

കഴിഞ്ഞ തവണ അഞ്ചാംസ്ഥാനത്തായിരുന്നു സ്വിസ് ടെന്നീസ് ഇതിഹാസം

ന്യൂയോര്‍ക്ക്: ഈ വര്‍ഷം ലോകത്തില്‍ ഏറ്ററുമധികം പ്രതിഫലം പറ്റുന്ന കായിക താരമെന്ന നേട്ടത്തിന് സ്വിറ്റ്‌സര്‍ലാന്‍ഡ് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ അവകാശിയായി. ഫോബ്‌സ് മാസിക പുറത്തുവിട്ട കണക്കുകളിലാണ് ഫെഡറര്‍ നമ്പര്‍ വണ്ണായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം തലപ്പത്തുണ്ടായിരുന്ന അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെ അദ്ദേഹം പിന്തള്ളുകയായിരുന്നു. ഇത്തവണ രണ്ടു സ്ഥാനം നഷ്ടമായ മെസ്സി മൂന്നാം സ്ഥാനത്തത്തേക്കു പിന്തള്ളപ്പെട്ടു.

1

106.3 മില്ല്യണ്‍ ഡോളറാണ് ഫെഡററുടെ വരുമാനം. പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് 105 മില്ല്യണ്‍ യൂറോയുടെ വരുമാനവുമായി പട്ടികയില്‍ രണ്ടാംസ്ഥാനത്ത്. മൂന്നാമതുള്ള മെസ്സിയുടെ സമ്പാദ്യം 104 മില്ല്യണ്‍ ഡോളറാണ്. ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ 95.5 മില്ല്യണ്‍ ഡോളറിന്റെ വരുമാനവുമായി നാലാമതെത്തി.

Stokes vs India: ഇന്ത്യ തോറ്റു കൊടുത്തോ? ധോണിയുടെ മുഖം അന്നു എല്ലാം പറഞ്ഞു- വിന്‍ഡീസ് ഇതിഹാസംStokes vs India: ഇന്ത്യ തോറ്റു കൊടുത്തോ? ധോണിയുടെ മുഖം അന്നു എല്ലാം പറഞ്ഞു- വിന്‍ഡീസ് ഇതിഹാസം

ധോണി വിരമിക്കാനോ? ഒരിക്കലുമില്ല, 2023ലെ ലോകകപ്പ് വരെ കളിക്കും!- ഞെട്ടിച്ച് പനേസര്‍ധോണി വിരമിക്കാനോ? ഒരിക്കലുമില്ല, 2023ലെ ലോകകപ്പ് വരെ കളിക്കും!- ഞെട്ടിച്ച് പനേസര്‍

കൊറോണവൈറസ് മഹാമാരിയാണ് മെസ്സിക്കും റൊണാള്‍ഡോയ്ക്കും തിരിച്ചടിയായി മാറിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇരുതാരങ്ങളുടെയും ക്ലബ്ബുകള്‍ ശമ്പളം വെട്ടിക്കുറച്ചിരുന്നു. ഇതോടെ ചരിത്രത്തില്‍ ആദ്യമായി ഒരു ടെന്നീസ് താരം വരുമാനത്തില്‍ ഒന്നാമതെത്തുകയായിരുന്നുവെന്ന് ഫോബ്‌സിന്റെ സീനിയര്‍ എഡിറ്റര്‍ കേര്‍ട്ട് ബഡെന്‍ഹ്യുസന്‍ വ്യക്തമാക്കി.

koh

വരുമാനത്തില്‍ ആദ്യ 100 സ്ഥാനങ്ങളിലുള്ള കായിക താരങ്ങളുടെ ലിസ്റ്റ് ഫോബ്‌സ് പുറത്തുവിട്ടപ്പോള്‍ ആധിപത്യം പുലര്‍ത്തിയത് ബാസ്‌കറ്റ് ബോള്‍ താരങ്ങളായിരുന്നു. 35 ബാസ്‌കറ്റ് ബോള്‍ താരങ്ങള്‍ ആദ്യ നൂറിനുള്ളില്‍ ഇടംപിടിച്ചു. 14 താരങ്ങളുമായി ഫുട്‌ബോളിനാണ് രണ്ടാംസ്ഥാനം. ടെന്നീസില്‍ നിന്നും ആറും ബോക്‌സിങ്, മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് എന്നിവയില്‍ നിന്നും അഞ്ചും ഗോള്‍ഫില്‍ നിന്നും നാലും മോട്ടോര്‍ റേസിങില്‍ നിന്നും ബേസ്‌ബോള്‍, ക്രിക്കറ്റ് എന്നിവയില്‍ നിന്നും ഓരോ താരവും നൂറ് പേരുടെ പട്ടികയില്‍ ഇടംപിടിച്ചു. ക്രിക്കറ്റിന്റെ മാനംകാത്തത് ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ വിരാട് കോലിയാണെന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 30 സ്ഥാനങ്ങള്‍ കയറിയ കോലി ഇപ്പോള്‍ 66ാം സ്ഥാനത്തുണ്ട്.

Story first published: Saturday, May 30, 2020, 10:52 [IST]
Other articles published on May 30, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X