വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സീരി എയിലും പണം വാരി റൊണാള്‍ഡോ; മറ്റ് താരങ്ങളേക്കാള്‍ നാലിരട്ടി പ്രതിഫലം

ടുറിന്‍: ലാ ലിഗ വിട്ട് ഇറ്റാലിയന്‍ ലീഗിലെത്തിയിട്ടും പ്രതിഫലത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കേമന്‍.ഇറ്റാലിയന്‍ ലീഗിലെ മറ്റുതാരങ്ങളേക്കാള്‍ നാലിരട്ടി പ്രതിഫലമാണ് റൊണാള്‍ഡോ കൈപ്പറ്റുന്നത്.ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഗസെറ്റെ ഡെല്ലോ സ്‌പോര്‍ട്ടാണ് പുറത്തുവിട്ടത്. കണക്കുകള്‍ പ്രകാരം 28 ദശലക്ഷം യൂറോയാണ് റൊണാള്‍ഡോയ്ക്ക് ഒരു സീസണില്‍ പ്രതിഫലമായി ലഭിക്കുന്നത്.

രണ്ടാം സ്ഥാനത്തുള്ള മാത്തീസ് ഡി ലൈറ്റിന് ലഭിക്കുന്നതാകട്ടെ 7.2 ദശലക്ഷം യൂറോയും.മാത്തീസിനെക്കാള്‍ നാലിരട്ടിയാണ് റൊണാള്‍ഡോയുടെ പ്രതിഫലം. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് ഇന്റര്‍ മിലാനിലേക്കെത്തിയ റോമലു ലുക്കാക്കുവാണ് മൂന്നാം സ്ഥാനത്ത്. 6.7 ദശലക്ഷം യൂറോയാണ് ലുക്കാക്കുവിന് ലഭിക്കുന്നത്.യുവന്റസ് സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വെയ്ന്‍ പ്രതിഫലത്തില്‍ നാലാമതാണ്.6.7 ദശലക്ഷം യൂറോയാണ് ഹിഗ്വെയിനിന്റെ പ്രതിഫലം.

ഫിഫ20 ഗെയിം റേറ്റിങ്; റൊണാള്‍ഡോയെ കടത്തിവെട്ടി മെസി തലപ്പത്ത്ഫിഫ20 ഗെയിം റേറ്റിങ്; റൊണാള്‍ഡോയെ കടത്തിവെട്ടി മെസി തലപ്പത്ത്

cristianoronaldo

യുവന്റസ് സ്‌ട്രൈക്കര്‍ പൗലോ ഡിബാലയാണ് അഞ്ചാമത്.6.5 ദശലക്ഷം യൂറോയാണ് ഡിബാലയുടെ പ്രതിഫലം.നികുതിക്ക് ശേഷമുള്ള പ്രതിഫലമാണിത്.ഫ്രീ ട്രാന്‍സ്ഫറിലെത്തിയ ആരോണ്‍ റംസിക്ക് യുവന്റസ് 6 ദശലക്ഷം യൂറോയ്ക്ക് മുകളില്‍ പ്രതിഫലം നല്‍കുന്നുണ്ട്. ജനുവരിയില്‍ കൈമാറ്റ ജാലകത്തിലൂടെ വീണ്ടും ക്ലബ്ബുകളില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. പൗലോ ഡിബാല യുവന്റസ് വിടാനുള്ള സാധ്യത ഏറെയാണ്.മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് പ്രധാനമായും ഡിബാലയ്ക്ക് പിന്നാലെയുള്ളത്.

Story first published: Wednesday, September 11, 2019, 9:16 [IST]
Other articles published on Sep 11, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X