വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗുസ്തി ടൂര്‍ണമെന്റ് ഫൈനലില്‍ തോറ്റു, ആത്മഹത്യ ചെയ്ത് റിധിക ഫോഗട്ട്

മുംബൈ: ഇന്ത്യന്‍ ഗുസ്തി താരം റിധിക ഫോഗട്ട് ആത്മഹത്യ ചെയ്തു. പ്രശസ്തമായ ഫോഗട്ട് കുടുംബത്തിലെ അംഗമായ റിധികയെ ഇന്നലെ രാവിലെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ബബിതാ ഫോഗട്ട്,ഗീത ഫോഗട്ട് എന്നിവരുടെ കസിനാണ് 17കാരിയായ റിധിക. സംസ്ഥാന തലത്തിലും ജൂനിയര്‍,സബ്ജൂനിയര്‍ തലത്തിലും സജീവ പങ്കാളിയായിരുന്നു റിധിക. മാര്‍ച്ച് 14ന് നടന്ന ടൂര്‍ണമെന്റില്‍ പരാജയപ്പെട്ടതിന്റെ ഭാരം താങ്ങാനാവാതെയാണ് റിധിക ആത്മഹത്യ ചെയ്തത്.

ഹരിയാനയിലെ മഹാവീര്‍ ഫോഗട്ട് സ്‌പോര്‍ട്‌സ് അക്കാദമിയിലാണ് താരം പരിശീലനം നടത്തിയിരുന്നു. ദ്രോണാചാര്യ ജേതാവായ മഹാവീര്‍ സിങ് ഫോഗട്ടിന്റെ ശിക്ഷണത്തിലായിരുന്നു താരമുണ്ടായിരുന്നു. തോല്‍വിയുടെ മനോവിഷമം താങ്ങാനാവാത്തതിനാല്‍ ആത്മഹത്യ ചെയ്തതാവാം എന്നാണ് പ്രാധമിക നിഗമനം. റിധികയുടെ അസ്വഭാവിക മരണത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഹരിയാന ചാര്‍ക്കി ദാദ്രി ജില്ലയിലെ പോലീസ് സൂപ്രണ്ട് റാം സിങ് ബിഷ്‌നോയ് അറിയിച്ചു.

rithikapoghat

'ഗുസ്തി താരമായ റിധികയെ മാര്‍ച്ച് 17ന് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. രാജസ്ഥാനില്‍ നടന്ന ടൂര്‍ണമെന്റിലെ തോല്‍വിയാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിലവില്‍ കരുതുന്നത്. അന്വേഷണം പുരോഗമിക്കുകയാണ്'-റാം സിങ് പറഞ്ഞു. റിധികയുടെ ആത്മഹത്യ ഇതിനോടകം വലിയ ചര്‍ച്ചയായിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലടക്കം നിരവധി ആളുകളാണ് റിധികയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചത്.

ഇത്രയും പ്രശസ്തമായ ഗുസ്തി പാരമ്പര്യമുള്ള കുടുംബത്തിലെ താരമാണ് ആത്മഹത്യ ചെയ്തതെന്നതാണ് കൂടുതല്‍ ദൗര്‍ഭാഗ്യകരമായ കാര്യം. റിധികയുടെ കസിനായ ഗീത ഫോഗട്ട് ഫ്രീസ്റ്റെല്‍ ഗുസ്തിയില്‍ ഇന്ത്യക്കായി ആദ്യ സ്വര്‍ണ്ണ മെഡല്‍ നേടിയ താരമാണ്. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് ഈ നേട്ടം. 2012ലെ ലണ്ടന്‍ ഒളിംപിക്‌സിലേക്കും താരത്തിന് യോഗ്യത ലഭിച്ചിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരമാണ് ഗീത ഫോഗട്ട്.

2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെള്ളില്‍ മെഡല്‍ ജേതാവാണ് ബബിത ഫോഗട്ട്. 2012ലെ ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിലും 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും ഇന്ത്യക്കായി വെങ്കലമെഡലും ബബിത നേടിയിരുന്നു. 2016ല്‍ ബോളിവുഡില്‍ വലിയ ഹിറ്റായി മാറിയ അമീര്‍ ഖാന്റെ ദങ്കല്‍ സിനിമ ഫോഗട്ട് കുടുംബത്തെ ആസ്പദമാക്കിയുള്ളതായിരുന്നു.

Story first published: Thursday, March 18, 2021, 11:19 [IST]
Other articles published on Mar 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X