Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഭ്രപാളിയിലേക്ക് മറഞ്ഞ് ഋഷി കപൂര്‍; ആദരാഞ്ജലി നേര്‍ന്ന് കായിക ലോകം

മുംബൈ: ഇര്‍ഫാന്‍ ഖാന്റെ വിയോഗത്തിന് തൊട്ടുപിന്നാലെ ബോളിവുഡിന് മറ്റൊരു നഷ്ടംകൂടി. ഇതിഹാസ നടന്മാരിലൊരാളായ ഋഷി കപൂറാണ് മരണത്തിന് കീഴടങ്ങിയത്. രണ്ട് വര്‍ഷത്തോളമായി അര്‍ബുദ ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ബോബി എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന ഋഷി 67ാം വയസിലാണ് മരണത്തിന് കീഴടങ്ങിയത്. ബോളിവുഡിലെ അതുല്യ പ്രതിഭയ്ക്ക് അന്ത്യാഞ്ജലി നിരവധി ആളുകളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അര്‍പ്പിക്കുന്നത്.

കായിക ലോകവും മഹാനടന്റെ വിയോഗത്തിന്റെ ദുഖത്തിനൊപ്പം ചേര്‍ന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി ട്വിറ്ററിലൂടെ അനുശോചനം അറിയിച്ചു. ഋഷി കപൂറിന്റെ മരണം ഞെട്ടിപ്പിക്കുന്നുവെന്നാണ് രവി ശാസ്ത്രി കുറിച്ചത്. അദ്ദേഹത്തിന്റൈ കുടുംബത്തിന്റെ സങ്കടത്തോടൊപ്പം ചേരുന്നുവെന്നും രവി ശാസ്ത്രി കുറിച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഋഷി കപൂറിന്റെ മരണത്തില്‍ ദുഖം അറിയിച്ചു. ഇത് വിശ്വസിക്കാനാവുന്നില്ല, ഇന്നലെ ഇര്‍ഫാന്‍ ഖാന്‍ ഇന്ന് ഋഷി കപൂര്‍. അദ്ദേഹത്തെപ്പോലൊരു ഇതിഹാസം മരണപ്പെട്ടുവെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്.

rishikapoor

അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേര്‍ന്ന് കുടുംബത്തിന്റെ ദുഖത്തില്‍ പങ്ക് ചേരുന്നുവെന്നാണ് കോലി ട്വിറ്ററില്‍ കുറിച്ചത്. ഇന്ത്യന്‍ വനിതാ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിഥാലി രാജും അനുശോചനം രേഖപ്പെടുത്തി.ഋഷി കപൂറിന്റെ വിയോഗം ഞെട്ടലുണ്ടാക്കിയെന്നാണ് മിഥാലിയും കുറിച്ചത്. അദ്ദേഹത്തിന്റെ ചിരിയും സംഭാഷണങ്ങളും മറക്കാനാവാത്തതാണെന്നും മിഥാലി കുറിച്ചു.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്, ഓള്‍റൗണ്ടര്‍ രവിചന്ദ്ര അശ്വിന്‍, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മണ്‍, വീരേന്ദര്‍ സെവാഗ്, മുന്‍ താരവും അവതാരകനുമായ ഹര്‍ഷ ഭോഗ്‌ലെ, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകനും പരിശീലകനുമായ അനില്‍ കുംബ്ലെ,ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍,ചേതേശ്വര്‍ പുജാര, ഇഷാന്ത് ശര്‍മ, യുസ്‌വേന്ദ്ര ചാഹല്‍, ബാഡ്മിന്റണ്‍ താരം ജ്വാലാ ഗുട്ട തുടങ്ങിയവരെല്ലാം ഋഷി കപൂറിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചു.

തുടര്‍ച്ചയായ രണ്ട് ദിവസങ്ങളിലും ഇതിഹാസ തുല്യരായ രണ്ട് നടന്മാരെയാണ് ഇന്ത്യന്‍ സിനിമയ്ക്ക് നഷ്ടമായത്. ചെറുപ്പം മുതല്‍ സിനിമയില്‍ സജീവമായിരുന്ന ഋഷി കപൂറിന് മേരാ നാം ജോക്കറിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സര്‍ഗം, പ്രേം രോഗ്, ലൈലാ മജ്‌നൂ, കഭി കഭി ഹം, നമസ്‌തേ ലണ്ടന്‍, അമര്‍ അക്ബര്‍ ആന്റണി, ഹം കിസിസെ കം നഹി തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന സിനിമികള്‍.

കപൂര്‍ സിനിമാ കുടുംബത്തിലെ രാജ് കപൂറിന്റെയും കൃഷ്ണാ കപൂറിന്റെയും മകനാണ് ഋഷി കപൂര്‍. ബോളിവുഡ് സൂപ്പര്‍ താരം രണ്‍ബിര്‍ കപൂര്‍ മകനാണ്. 2018ല്‍ അര്‍ബുദ ബാധയെത്തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം അടുത്തിടെയാണ് നാട്ടില്‍ മടങ്ങിയെത്തിയത്. അസുഖത്തെത്തുടര്‍ന്ന് സിനിമയില്‍ നിന്ന് വിട്ടുനിന്നെങ്കിലും സാമൂഹ്യ മാധ്യമങ്ങളിലും വെബ് സീരിയസിലും അദ്ദേഹം സജീവമായിരുന്നു.

Story first published: Thursday, April 30, 2020, 16:11 [IST]
Other articles published on Apr 30, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+