വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാസ്‌കില്ലാതെ കറക്കം, വെംബ്ലിയില്‍ ഫുട്‌ബോള്‍ കണ്ടു, ഒടുവില്‍ കോവിഡ്; റിഷഭിനെതിരേ വിമര്‍ശനം ശക്തം

സതാംപ്റ്റന്‍: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര അടുത്ത മാസം നാലിന് ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ക്യാംപില്‍ ആശങ്ക പരത്തി റിഷഭ് പന്തിന് കോവിഡ്. എട്ട് ദിവസം മുമ്പ് റിഷഭിന് കോവിഡ് പോസിറ്റീവായതാണെന്നാണ് വിവരം. താരം ലണ്ടനിലെ സുഹൃത്തിന്റെ വീട്ടില്‍ ഹോം ക്വാറന്റെയ്‌നിലാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ഇംഗ്ലണ്ടില്‍ ഇടവേള മതിമറന്ന് ആഘോഷിച്ചതാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. ബയോബബിള്‍ സുരക്ഷക്ക് പുറത്തായപ്പോള്‍ മാസ്‌ക് പോലും വെക്കാതെയാണ് ഇന്ത്യന്‍ താരങ്ങളുടെ കറക്കം. ഇതാണ് റിഷഭിന് പോസിറ്റീവാകാനുള്ള പ്രധാന കാരണം. വിംബ്ലി സ്‌റ്റേഡിയത്തില്‍ ഇംഗ്ലണ്ട്-ജര്‍മനി മത്സരം കാണാന്‍ പോയതടക്കം റിഷഭിന്റെ അശ്രദ്ധകള്‍ ചൂണ്ടിക്കാട്ടി സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാണ്.

മാസ്‌കില്ലാതെ കറങ്ങി

മാസ്‌കില്ലാതെ കറങ്ങി

ഇന്ത്യന്‍ താരങ്ങളില്‍ മിക്കവരും കുടുംബത്തോടൊപ്പം ഇടവേള ആഘോഷിച്ചപ്പോള്‍ റിഷഭ് പന്ത് ലണ്ടനിലെ സുഹൃത്തിനോടൊപ്പമാണ് ഇടവേള ആഘോഷിച്ചത്. വെംബ്ലി സ്‌റ്റേഡിയത്തില്‍ മാസ്‌ക് വെക്കാതെയാണ് ജര്‍മനി-ഇംഗ്ലണ്ട് മത്സരം കാണാന്‍ റിഷഭ് എത്തിയത്. കൂടാതെ അവിടെയുള്ള ആരാധകര്‍ക്കൊപ്പം യാതൊരു മുന്‍കരുതലുമെടുക്കാതെ ഫോട്ടോയുമെടുത്തു. വലിയ ആരാധകര്‍ എത്തുന്ന സ്‌റ്റേഡിയത്തില്‍ യാതൊരു സുരക്ഷാ മുന്‍കരുതലും പാലിക്കാത്ത റിഷഭിന്റെ നടപടിയാണ് ആരാധകരെ പ്രകോപിപ്പിക്കുന്നത്.

ശ്രദ്ധക്കുറവിന് കിട്ടിയ തിരിച്ചടി

ശ്രദ്ധക്കുറവിന് കിട്ടിയ തിരിച്ചടി

രസകരമായ പല ട്രോളുകളും റിഷഭിനെതിരേ ഉയരുന്നുണ്ട്. സ്റ്റേഡിയത്തില്‍ നിന്ന് നിങ്ങള്‍ വീട്ടിലെത്തി എന്ന തരത്തിലുള്ള ആര്‍പ്പുവിളികള്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചിരുന്ന ഇന്ത്യന്‍ താരങ്ങള്‍ ശാസ്ത്രിയില്‍ നിന്ന് നിങ്ങള്‍ വീട്ടിലേക്ക് മടങ്ങിപ്പോവുകയാണെന്ന് കേള്‍ക്കാന്‍ ഇടവരാതിരിക്കട്ടെ എന്നാണ് നമാന്‍ ഷാ എന്ന പേരുള്ള ആരാധകന്‍ ട്വിറ്ററില്‍ പ്രതികരിച്ചത്. ശ്രദ്ധക്കുറവിനും അഹങ്കാരത്തിനും കിട്ടിയ തിരിച്ചടിയെന്നാണ് വെംബ്ലിയില്‍ നിന്നും മാസ്‌കില്ലാത്ത റിഷഭിന്റെ ചിത്രം ചേര്‍ത്തുവെച്ച് പ്രതികരിച്ചത്. ഇത്തരത്തില്‍ നിരവധി ട്രോളുകളാണ് പ്രത്യക്ഷപ്പെടുന്നത്.

രവി ശാസ്ത്രിക്കെതിരേയും ട്രോളുകള്‍

രവി ശാസ്ത്രിക്കെതിരേയും ട്രോളുകള്‍

ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി വിംബിള്‍ഡണ്‍ ടെന്നിസ് മത്സരം കാണാന്‍ പോയിരുന്നു. മാസ്‌ക് ഇല്ലാതെ കൂളിങ് ഗ്ലാസും വെച്ചുള്ള രവി ശാസ്ത്രിയുടെ ചിത്രങ്ങള്‍ നേരത്തെ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ റിഷഭിന് പോസിറ്റീവായതോടെ രവി ശാസ്ത്രിക്കെതിരെയും വിമര്‍ശനം ഉയരുകയാണ്. ഏറ്റവും പ്രധാനപ്പെട്ടയാള്‍ത്തന്നെ അശ്രദ്ധമായി നടക്കുമ്പോള്‍ മറ്റുള്ളവരും അങ്ങനെ തന്നെയാവും ചെയ്യുക എന്ന തരത്തിലാണ് ട്രോളുകള്‍ ഉയരുന്നത്.

Story first published: Thursday, July 15, 2021, 17:20 [IST]
Other articles published on Jul 15, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X