ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര ഈ താരങ്ങള്‍ക്ക് നിര്‍ണായകം; കളിച്ചില്ലെങ്കില്‍ ലോകകപ്പിനില്ല
വിശാഖപട്ടണം: ഓസ്‌ട്രേലിയ്‌ക്കെതിരെ ഞായറാഴ്ച ആരംഭിക്കുന്ന ക്രിക്കറ്റ് പരമ്പര ഇന്ത്യയ്ക്ക് ലോകകപ്പിനുള്ള ഒരുക്കം കൂടിയാണ്. ലോകകപ്പിനുള്ള കളിക്കാരുടെ അന്തിമ പട്ടിക തയ്യാറാക്കുന്നത് പരമ്പരയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയായിരിക്കും. 12 അംഗ ടീമിനെ ഏറെക്കുറെ തെരഞ്ഞെടുത്ത് കഴിഞ്ഞെങ്കിലും ശേഷിക്കുന്ന സ്ഥാനങ്ങളില്‍ ആരൊക്കെയാകും എന്നത് സംബന്ധിച്ച് അഭ്യൂഹം തുടരുകയാണ്.
യുവതാരങ്ങളും പരിചയ സമ്പന്നരും അണിനിരക്കുന്ന ടീമിനെയാകും ഇന്ത്യ ലോകകപ്പിനായി ഇറക്കുക. മധ്യനിരയില്‍ ഇന്ത്യയ്ക്ക് ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. ഓസീസിനെതിരായ പരമ്പരയില്‍ മധ്യനിരയുടെ പരീക്ഷണവും നടക്കുമെന്നാണ് സൂചന. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര ഇന്ത്യയുടെ ചില താരങ്ങള്‍ക്കും നിര്‍ണായകമാണ്. ലോകകപ്പിലെ ഇവരുടെ സാന്നിധ്യം ഓസീസിനെതിരായ പ്രകടനം തീരുമാനിക്കും.

ഋഷഭ് പന്ത്
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് ലോകകപ്പിന് ഉണ്ടാകുമെന്ന് മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍, സ്ഥിരതിയില്ലായ്മയും പരിചയസമ്പത്തില്ലായ്മയും പന്തിന്റെ സ്ഥാനം ഉറപ്പാക്കുന്നില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരെ തിളങ്ങിയാല്‍ പന്തിന്റെ സ്ഥാനം ഉറപ്പാണ്. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാകും പന്ത് ഓസ്‌ട്രേലിയ്‌ക്കെതിരെ ഇറങ്ങുക.

കെഎല്‍ രാഹുല്‍
ലോകകപ്പ് സ്‌ക്വാഡില്‍ സംശയത്തിലുള്ള മറ്റൊരു താരമാണ് കെ എല്‍ രാഹുല്‍. വിവാദവും ഫോമില്ലായ്മയും രാഹുലിന് അത്ര നല്ല കാലമല്ല സമ്മാനിച്ചത്. പകരക്കാരായി ഒട്ടേറെ കഴിവുറ്റ കളിക്കാര്‍ ഉണ്ടെന്നതുകൊണ്ടുതന്നെ പ്രകടനമികവില്ലാതെ രാഹുലിന് ദേശീയ ടീമില്‍ സ്ഥിരത നേടാനാകില്ല. ലോകകപ്പില്‍ ഓപ്പണിങ് സ്ഥാനത്തേക്ക് ഒരു പകരക്കാരനായി പരിഗണണിക്കണമെങ്കില്‍ രാഹുലിന് ഓസീസിനെതിരെ മികവുകാട്ടേണ്ടതുണ്ട്. അവസാന അവസരം എന്ന നിലയിലാണ് രാഹുലിനെ സെലക്ടര്‍മാര്‍ പരമ്പരയിലേക്ക് തെരഞ്ഞെടുത്തതും.

വിജയ് ശങ്കര്‍
ഓള്‍റൗണ്ടറായി എത്തി ചുരുങ്ങിയ കാലംകൊണ്ട് ശ്രദ്ധപിടിച്ചുപറ്റിയ താരമാണ് വിജയ് ശങ്കര്‍. ഹാര്‍ദിക് പാണ്ഡ്യയുടെ സ്ഥാനത്തിന് വിജയ് ശങ്കര്‍ അവകാശവാദം ഉന്നയിച്ചുകഴിഞ്ഞു. ന്യൂസിലന്‍ഡിനെ പരമ്പര വിജയിയുടെ കരിയറിലെ വഴിത്തിരിവാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരെ പാണ്ഡ്യ കളിക്കില്ലെന്നതിനാല്‍ വിജയ് ശങ്കറിന് മികച്ച അവസരമാണ് ഒത്തുവന്നിരിക്കുന്നത്. പരമ്പരയില്‍ തിളങ്ങിയാല്‍ ഏതു കളിക്കാരനും കൊതിക്കുന്ന ലോകകപ്പ് ടീമില്‍ വിജയിക്കും അവസരം ലഭിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications