ലോകകപ്പ് അവഗണന... പന്തിന് ഇനിയൊരു തിരിച്ചുവരവ് സാധ്യമോ? ദാദയ്ക്കു പറയാനുള്ളത്
കൊല്‍ക്കത്ത: ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് തഴയപ്പെട്ടത് ഏവരെയും അമ്പരപ്പിച്ചിരുന്നു. കാരണം എംഎസ് ധോണിയുടെ പിന്‍ഗാമിയായി ഇന്ത്യ കണ്ടുവച്ചിരിക്കുന്ന പന്ത് തീര്‍ച്ചയായും ലോകകപ്പ് സംഘത്തിലെ ബാക്കപ്പ് വിക്കറ്റ് കീപ്പറാവുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായാണ് പന്തിനെ ഒഴിവാക്കി പകരം ദിനേഷ് കാര്‍ത്തികിനെ ബാക്കപ്പ് വിക്കറ്റ് കീപ്പറായി ടീമിലുള്‍പ്പെടുത്തിയത്.
ലോകകപ്പില്‍ ഇടമില്ലെങ്കിലും ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു ചില മികച്ച മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിച്ചാണ് സെലക്ടര്‍മാര്‍ക്കു പന്ത് മറുപടി നല്‍കുന്നത്. പന്തിനെ പിന്തുണച്ച് രംഗത്തു വന്നിരിക്കുകയാണ് ഡല്‍ഹി ടീമിന്റെ മുഖ്യ ഉപദേശകനും മുന്‍ ഇതിഹാസവുമായ സൗരവ് ഗാംഗുലി.

പന്തിനു 21 വയസ്സ് മാത്രം
പന്തിന് പ്രായം വെറും 21 മാത്രമേയുള്ളൂ. വളരെ മികച്ച കൡക്കാരനാണ് അദ്ദേഹം. ചെറു പ്രായം ആയതിനാല്‍ തന്നെ ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടതിനെക്കുറിച്ചോര്‍ത്തു വിഷമിക്കാനില്ല. ഇതു ഒന്നിന്റെയും അവസാനമായി കാണരുതെന്നും ഗാംഗുലി പറഞ്ഞു.
രാജസ്ഥാന്‍ റോയല്‍സിനെതിരായ കളിയില്‍ ഡല്‍ഹിക്കു വേണ്ടി പുറത്താവാതെ 36 ബോളില്‍ പുറത്താവാതെ 78 റണ്‍സുമായി പന്ത് ടീമിന്റെ വിജയശില്‍പ്പിയായിരുന്നു. ഇതിനു ശേഷമാണ് പന്തിനെ പിന്തുണച്ചു ദാദ സംസാരിച്ചത്.

ലോകകപ്പ് സെലക്ഷനെക്കുറിച്ച് പ്രതികരിക്കാനില്ല
ലോകകപ്പ് ടീമില്‍ നിന്നും പന്തിനെ ഒഴിവാക്കിയതിനെക്കുറിച്ചു പ്രതികരിക്കാന്‍ ഗാംഗുലി തയ്യാറായില്ല. അതിനെക്കുറിച്ച് സംസാരിച്ചിട്ടു കാര്യമില്ല. ഇപ്പോള്‍ ടീമില്‍ ഇല്ലെന്നു കരുതി പന്തിനു മുന്നില്‍ വാതിലുകള്‍ എക്കാലവും അടഞ്ഞു കിടക്കില്ല. 21 വയസ്സ് മാത്രമുള്ള താരം അധികം വൈകാതെ തന്നെ ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമായി മാറും. താനും മറ്റു കളിക്കാരും പന്തിനു പിന്തുണയുമായി ഒപ്പമുണ്ടാവുമെന്നും ഗാംഗുലി വിശദമാക്കി.

പന്ത് നിരാശയില്‍ തന്നെ
ലോകകപ്പ് ടീം പ്രഖ്യാപനം കഴിഞ്ഞിട്ടു ദിവസങ്ങളായെങ്കിലും താന്‍ ഇപ്പോഴും നിരാശയിലാണെന്ന് പന്ത് കഴിഞ്ഞ മല്‍സരത്തിനു ശേഷം വെളിപ്പെടുത്തിയിരുന്നു. ഐപിഎല്ലില്‍ ഡല്‍ഹിക്കു വേണ്ടി മികച്ച പ്രകടനം നടത്തുമ്പോഴും തന്റെ മനസ്സില്‍ ലോകകപ്പ് ടീം സെലക്ഷന്‍ തന്നെ ആയിരുന്നെന്നും പന്ത് പറഞ്ഞിരുന്നു.
ഈ സീസണിലെ ഐപിഎല്ലില്‍ ഡല്‍ഹിക്കു വേണ്ടി ഏറ്റവുമധികം റണ്‍സെടുത്ത രണ്ടാമത്തെ താരമാണ് പന്ത്. 336 റണ്‍സാണ് താരം നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications