Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'മഹി ഭായ് തയ്യാറായിക്കോ, കളി കാണിച്ചുതരാം'; ധോണിയെ വെല്ലുവിളിച്ച് ഋഷഭ് പന്ത്

ദില്ലി: പന്ത്രണ്ടാം ഐപിഎല്‍ ക്രിക്കറ്റ് സീസണ്‍ ആരവമുയരാന്‍ ഇനി ആഴ്ചകള്‍ മാത്രമാണ് ശേഷിക്കുന്നത്. ടീമുകള്‍ ലഭ്യമായ കളിക്കാരെവെച്ച് പരിശീലനം ആരംഭിച്ചുകഴിഞ്ഞു. ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ടൂര്‍ണമെന്റ് എന്നതുകൊണ്ടുതന്നെ കളിക്കാര്‍ക്ക് തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താനും ലോകകപ്പ് ടീമില്‍ ഇടംതേടാനും ലഭിക്കുന്ന അവസാന അവസരം കൂടിയാണ് ഐപിഎല്‍.

ഇക്കുറിയും ലീഗില്‍ ഇന്ത്യന്‍ താരങ്ങള്‍ തന്നെയാകും ശ്രദ്ധേയമാകുക. ഐപിഎല്ലിന് മുന്നോടിയായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് മറ്റൊരു വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയെ വെല്ലുവിളിച്ച വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മഹി ഭായ് ഒരു അധ്യാപകനെ പോലെയാണ്. മഹി ഭായ് ഇല്ലായിരുന്നെങ്കില്‍ താന്‍ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആകുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് ഐപിഎല്‍ പരസ്യത്തിനായി പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു.

ധോണിയെ വെല്ലുവിളിച്ച് പന്ത്

ധോണിയെ വെല്ലുവിളിച്ച് പന്ത്

എന്നാല്‍, ഐപിഎല്ലില്‍ ഇതായിരിക്കില്ല അവസ്ഥയെന്ന് പന്ത് വ്യക്തമാക്കി. മഹി ഭായിയുടെ ടീമിനെതിരെ താന്‍ പോരാടാന്‍ റെഡിയായിക്കഴിഞ്ഞു. തയ്യാറായിക്കോ, കളി എന്താണെന്ന് കാണിച്ചുതരുമെന്നും പന്ത് പറയുന്നുണ്ട്. പന്തിന്റെ വീഡിയോ കാണുന്ന ധോണിയെയും ചേര്‍ത്താണ് പരസ്യം അവസാനിക്കുന്നത്. പരസ്യം പുറത്തുവന്നതോടെ ധോണിയുടെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

ഐപിഎല്‍ ഉദ്ഘാടനം

ഐപിഎല്‍ ഉദ്ഘാടനം

മാര്‍ച്ച് 23ന് ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഐപിഎല്‍ 12-ാം സീസണിലെ ഉദ്ഘാടന മത്സരം. മത്സരത്തിന് മുന്നോടിയായി എല്ലാവര്‍ഷവും നടത്തിവരാറുള്ള വര്‍ണാഭമായ ഉദ്ഘാടന ചടങ്ങ് ഇക്കുറി ഉണ്ടായിരിക്കില്ല. ഉദ്ഘാടന ചടങ്ങിനായി വേണ്ടിവരുന്ന തുക വീരമൃത്യുവരിച്ച സൈനികരുടെ കുടുംബത്തിന് നല്‍കാനാണ് കമ്മറ്റി ഓഫ് അഡ്മിനിസ്‌ട്രേഷന്‍ തീരുമാനം.

ഐപിഎല്‍ സമയക്രമം

ഐപിഎല്‍ സമയക്രമം

ഐപിഎല്ലിന്റെ ആദ്യഘട്ട ഷെഡ്യൂള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. പൊതുതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷമായിരിക്കും പൂര്‍ണമായ സമയക്രമം പുറത്തുവിടുക. ഐപിഎല്ലിന് തൊട്ടുപിന്നാലെ ലോകകപ്പും എത്തുന്നതിനാല്‍ അതിനനുസരിച്ച് തീയതകള്‍ ക്രമീകരിക്കും. ലോകകപ്പ് അടുത്തെത്തിയതിനാല്‍ ഇന്ത്യയുടെ ഉള്‍പ്പെടെ പ്രമുഖ കളിക്കാര്‍ ഐപിഎല്ലില്‍ നിന്നും വിട്ടുനില്‍ക്കാനും ഇടയുണ്ട്.

Story first published: Sunday, February 24, 2019, 9:41 [IST]
Other articles published on Feb 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+