വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യഥാര്‍ഥ പിന്‍ഗാമി ഞാന്‍ തന്നെ; ധോണിയുടെ റെക്കോര്‍ഡ് തകര്‍ത്ത് ഋഷഭ് പന്ത്

ധോണിയുടെ റെക്കോര്‍ഡ് തകര്‍ത്ത് ഋഷഭ് പന്ത് | Oneindia Malayalam

മുംബൈ: ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആയി വിലയിരുത്തപ്പെടുന്ന എംഎസ് ധോണി ലോകകപ്പിനുശേഷം വിരമിച്ചേക്കുമെന്ന അഭ്യൂഹം സജീവമാണ്. വിക്കറ്റിന് പിന്നിലും മുന്നിലും ധോണിയെ കവച്ചുവെക്കാന്‍ ഇന്ന് മറ്റൊരു താരമില്ല. ധോണി വിരമിക്കുന്നതോടെ ആര്‍ പകരക്കാരനാകുമെന്നത് ഇന്ത്യന്‍ ക്രിക്കറ്റിനെ അലട്ടുന്ന പ്രധാന വിഷയങ്ങളിലൊന്നാണ്.

ഹോക്കി: അവസാന മിനിറ്റിൽ ജയം കൈവിട്ട് ഇന്ത്യ; നഷ്ടമായത് സുവർണാവസരംഹോക്കി: അവസാന മിനിറ്റിൽ ജയം കൈവിട്ട് ഇന്ത്യ; നഷ്ടമായത് സുവർണാവസരം

ധോണിയുടെ പകരക്കാരനായി പല പേരുകളും ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും യുവതാരം ഋഷഭ് പന്ത് ആയിരിക്കും യഥാര്‍ഥ പിന്‍ഗാമിയെന്ന് മുന്‍ കളിക്കാര്‍ ഉള്‍പ്പെടെ വിലയിരുത്തുന്നു. അതേസമയം, അടുത്തിടെ ഇന്ത്യയ്ക്കായി പരിമിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ പന്തിന് ഫോമിലെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, ഐപിഎല്ലിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്നെ താരം വെടിക്കെട്ട് ബാറ്റിങ്ങാണ് പുറത്തെടുത്തത്.

ദില്ലി കാപ്പിറ്റല്‍സിന് കൂറ്റന്‍ സ്‌കോര്‍

ദില്ലി കാപ്പിറ്റല്‍സിന് കൂറ്റന്‍ സ്‌കോര്‍

മുംബൈ ഇന്ത്യന്‍സിനെതിരെ ദില്ലി കാപ്പിറ്റല്‍സിന്റെ അഞ്ചാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ആയി ബാറ്റിങ്ങിനിറങ്ങിയ പന്ത് കഴിഞ്ഞ ഐപിഎല്ലില്‍ നിര്‍ത്തിയ ഇടത്തുനിന്നാണ് തുടങ്ങിയതെന്നു പറയാം. ആദ്യ പത്ത് ഓവറില്‍ 82 റണ്‍സെടുത്തിരുന്ന ദില്ലി 170-180 റണ്‍സ് ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, പന്ത് സ്‌ഫോടനാത്മക ബാറ്റിങ് പുറത്തെടുത്തതോടെ 213 റണ്‍സാണ് സ്‌കോര്‍ബോര്‍ഡിലെത്തിയത്.

ധോണിയുടെ റെക്കോര്‍ഡ് തകര്‍ത്തു

ധോണിയുടെ റെക്കോര്‍ഡ് തകര്‍ത്തു

മുംബൈയുടെ ബൗളര്‍മാരെല്ലാം പന്തിന്റെ ചൂടറിഞ്ഞു. 18 പന്തില്‍ അര്‍ധശതകം പൂര്‍ത്തിയാക്കിയ താരം 27 പന്തില്‍ 78 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇതോടെ ധോണിയുടെ ഒരു റെക്കോര്‍ഡ് തന്റെ പേരിലാക്കാനും പന്തിന് കഴിഞ്ഞു. മുംബൈ ഇന്ത്യന്‍സിനെതിരെ ഏറ്റവും വേഗത്തില്‍ അര്‍ധസെഞ്ച്വറി നേടിയ താരം ഇനി ഋഷഭ് പന്താണ്. 2012ലെ ഐപിഎല്ലില്‍ മുംബൈയ്‌ക്കെതിരെ ധോണി 20 പന്തില്‍ അര്‍ധസെഞ്ച്വറി നേടിയിരുന്നു.

ബുംറയ്‌ക്കെതിരെയും സിക്‌സര്‍

ബുംറയ്‌ക്കെതിരെയും സിക്‌സര്‍

ആദ്യ ഐപിഎല്‍ കളിക്കാനിറങ്ങിയ മുംബൈയുടെ പതിനേഴുകാരന്‍ സലാം പന്തിന് മുന്നില്‍ ശരിക്കും വിയര്‍ത്തു. പന്തിന് എങ്ങിനെ പന്തെറിയണമെന്ന് ഈ യുവതാരത്തിന് യാതൊരു നിശ്ചയവുമില്ലാതായി. സലാമിന്റെ അവസാന ഓവറില്‍ രണ്ട് സിക്‌സറും ഒരു ഫോറുമാണ് വിട്ടുകൊടുത്തത്. ലോകത്തിലെ ഏറ്റവും മികച്ച ബൗളറായ ജസ്പ്രീത് ബുംറയ്‌ക്കെതിരെ പന്ത് നേടിയ സിക്‌സറും ആരാധകരെ അമ്പരപ്പിച്ചു.

കഴിഞ്ഞ ഐപിഎല്ലിലെ പ്രകടനം

കഴിഞ്ഞ ഐപിഎല്ലിലെ പ്രകടനം

ബുംറയ്‌ക്കെതിരായ സിക്‌സറുകള്‍ മുന്‍ താരങ്ങളെയും മുംബൈയുടെ കളിക്കാരെയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ 14 മത്സരങ്ങളില്‍ നിന്നും പന്ത് നേടിയത് 684 റണ്‍സാണ്. 5 അര്‍ധ സെഞ്ച്വറികളും ഒരു സെഞ്ച്വറിയും താരം സ്വന്തമാക്കി. ഞായറാഴ്ച മുംബൈയില്‍ കുറിച്ചത് ഐപിഎല്‍ കരിയറിലെ ഒന്‍പതാം അര്‍ധസെഞ്ച്വറിയാണ്.


Story first published: Monday, March 25, 2019, 10:07 [IST]
Other articles published on Mar 25, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X