പോണ്ടിങിനെ ഐപിഎല്ലില്‍ നിന്ന് വിലക്കണം!! ആവശ്യപ്പെട്ടത് മുന്‍ ടീമംഗം വോണ്‍... ഇതാണ് കാരണം

മെല്‍ബണ്‍: ഐപിഎല്ലില്‍ പേരും ലോഗോയുമെല്ലാം മാറ്റി പുതിയ തുടക്കം ലക്ഷ്യമിടുന്ന ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. ഡല്‍ഹി ടീമിനെതിരേയല്ല മറിച്ച് അവരുടെ പരിശീലകനും തന്റെ മുന്‍ ടീമംഗവുമായ റിക്കി പോണ്ടിങിനെതിരേയാണ് വോണ്‍ രംഗത്തു വന്നിരിക്കുന്നത്. നിലവില്‍ ഐപിഎല്ലിലെ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് വോണ്‍.
പ്രഥമ സീസണിലെ ഐപിഎല്ലില്‍ ടീമിന്റെ നായകനായിരുന്നു അദ്ദേഹം. രാജസ്ഥാനെ ആദ്യ സീസണില്‍ ജേതാക്കളാക്കാനും മുന്‍ ഇതിഹാസ സ്പിന്നര്‍ക്കായിരുന്നു.

പോണ്ടിങിനെ വിലക്കണം
പോണ്ടിങിനെ ഐപിഎല്ലില്‍ നിന്നും വിലക്കണമെന്ന ആവശ്യവുമായാണ് വോണ്‍ ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്. ഡല്‍ഹി ടീമിനെ പോണ്ടിങ് പരിശീലിപ്പിക്കുന്നതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചിരിക്കുന്നത്. നിലവില്‍ ഓസ്രേലിയന്‍ ടീമിന്റെ ബാറ്റിങ് പരിശീലകരുടെ സംഘത്തില്‍ പോണ്ടിങുമുണ്ട്. ലോകകപ്പിനുള്ള ഓസീസ് ടീമിനെ സഹായിക്കാനാണ് അദ്ദേഹത്തെ പരിശീലകസംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വോണ്‍ പറഞ്ഞത്
ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പോണ്ടിങ് ഡല്‍ഹിയുടെ പരിശീലകനായി തുടരുന്നത് ശരിയല്ലെന്ന് വോണ്‍ ചൂണ്ടിക്കാട്ടിയത്. വിരാട് കോലി ഐപിഎല്ലില്‍ ഒരു ടീമിന്റെ ക്യാപ്റ്റനാണ്. രോഹിത് ശര്‍മ മറ്റൊരു ടീമിനെയും നയിക്കുന്നു. ഇതില്‍ കുഴപ്പമില്ല. എന്നാല്‍ പരിശീലകരുടെ കാര്യത്തില്‍ ഇതല്ല സ്ഥിതി. ഇന്ത്യന്‍ കോച്ചായ രവി ശാസ്ത്രിയെ ഐപിഎല്ലുമായി സഹകരിക്കാന്‍ ബിസിസിഐ അനുവദിക്കുന്നില്ല. അപ്പോള്‍ ഓസീസ് പരിശീലകരില്‍ ഒരാളായ പോണ്ടിങിന് എങ്ങനെ സാധിക്കുമെന്നും വോണ്‍ ചോദിക്കുന്നു.

ഓസീസിനൊപ്പം ചേര്‍ന്നത് ഈ മാസം
ഈ മാസമാദ്യമാണ് ലോകകപ്പിന് തയ്യാറെടുക്കുന്ന ഓസീസ് ടീമിനെ സഹായിക്കാന്‍ പോണ്ടിങ് ബാറ്റിങ് പരിശീലകസംഘത്തിനൊപ്പം ചേര്‍ന്നത്. ടീമിന്റെ സ്‌പെഷ്യലിസ്റ്റ് ബാറ്റിങ് കോച്ചായാണ് അദ്ദേഹത്തിന്റെ നിയമനം.
ഐപിഎല്ലുമായി നേരത്തേ തന്നെ പോണ്ടിങ് സഹകരിച്ചിട്ടുണ്ട്. നേരെത്ത മുംബൈ ഇന്ത്യന്‍സിനായി കളിച്ചിട്ടുള്ള അദ്ദേഹം ടീമിന്റെ പരിശീലക സംഘത്തിലുമുണ്ടായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications