വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'വലിയ ദുരന്തമാണത്'- സ്റ്റീവ് സ്മിത്ത് നായകസ്ഥാനത്ത് തിരിച്ചെത്തുന്നതിനെതിരേ റിക്കി പോണ്ടിങ്

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് നായകസ്ഥാനത്തേക്ക് സ്റ്റീവ് സ്മിത്ത് മടങ്ങിയെത്തുന്നതിനെതിരേ പ്രതികരിച്ച് മുന്‍ ഓസീസ് ഇതിഹാസ നായകന്‍ റിക്കി പോണ്ടിങ്. വലിയ ദുരന്തമാണതെന്നാണ് പോണ്ടിങ് പ്രതികരിച്ചത്. 'സ്റ്റീവ് സ്മിത്ത് നായകസ്ഥാനത്തെത്തുന്നതിന് അംഗീകരിക്കാന്‍ ഓസ്‌ട്രേലിയയിലെ പൊതുസമൂഹം അനുവദിക്കുമെന്ന് തോന്നുന്നില്ല. ഇത്തരമൊരു കാര്യം ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചാല്‍ വലിയ ദുരന്തമായി അത് മാറും' -റിക്കി പോണ്ടിങ് പറഞ്ഞു.

Absolute disaster: Ricky Ponting raises questions on Steve Smith's return to captaincy

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ടതിന് പിന്നാലെയാണ് സ്മിത്തിനെയും വാര്‍ണറേയും നായക-ഉപനായക സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. ഇരുവര്‍ക്കും ഒരു വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. സ്മിത്തിന് നായകസ്ഥാനത്ത് നിന്ന് 24 മാസത്തെ വിലക്കായിരുന്നു ഉണ്ടായിരുന്നത്. ഇതിന്റെ കാലാവധി അവസാനിക്കാറായതോടെയാണ് സ്മിത്ത് നായകസ്ഥാനത്ത് തിരിച്ചെത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ആരംഭിച്ചത്.

stevesmithandrickyponting

നിലവിലെ ടെസ്റ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ സ്മിത്താണ്. ടെസ്റ്റിലെ കണക്കുകളില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയേക്കാള്‍ മികച്ചവനാണ് സ്മിത്ത്. നിലവിലെ ഓസീസ് ടെസ്റ്റ് ടീമിനെ നയിക്കുന്നത് വിക്കറ്റ് കീപ്പര്‍ ടിം പെയ്‌നാണ്. പെയ്‌നിന്റെ കീഴില്‍ ഇംഗ്ലണ്ടിനെതിരായ ആഷസില്‍ ഉള്‍പ്പെടെ ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കാന്‍ ഓസ്‌ട്രേലിയക്ക് സാധിച്ചു. എന്നാല്‍ 2019ല്‍ ഇന്ത്യയോട് ഓസ്‌ട്രേലിയന്‍ മണ്ണില്‍ തോറ്റത് ക്ഷീണമായിരുന്നു.

ശരാശരിക്ക് മുകളില്‍ മികച്ച നായകനെന്ന ബഹുമതി അര്‍ഹിക്കുന്ന പെയ്‌നെ മാറ്റി സ്മിത്തിനെ നായകസ്ഥാനത്തേക്ക് തിരിച്ചെത്തിക്കേണ്ടെന്ന നിലപാടിലാണ് മിക്ക സീനിയര്‍ ഓസീസ് താരങ്ങളും എന്നാല്‍ സ്മിത്തിനായി നായകസ്ഥാനം ഒഴിഞ്ഞുകൊടുക്കാന്‍ സമ്മതമാണെന്ന് ടിം പെയ്‌നും പരിമിത ഓവര്‍ ടീം നായകനായ ആരോണ്‍ ഫിഞ്ചും വ്യക്തമാക്കിയിരുന്നു. സ്മിത്ത് നായകസ്ഥാനത്ത് മടങ്ങിയെത്തുന്നതിനെതിരേ മുന്‍ നായകന്‍ മൈക്കിള്‍ ക്ലാര്‍ക്കും കഴിഞ്ഞിടെ അതൃപ്തി അറിയിച്ചിരുന്നു.

വലിയ പാരമ്പര്യമുള്ള ക്രിക്കറ്റ് ഓസ്‌ട്രേലിയയില്‍ തെറ്റായ സന്ദേശം അത് നല്‍കുമെന്നാണ് ക്ലര്‍ക്ക് അഭിപ്രായപ്പെട്ടത്. ഇത്തരത്തില്‍ ഒരു തെറ്റായ പ്രവര്‍ത്തി ചെയ്തയാളെ വീണ്ടും നായകസ്ഥാനത്ത് എത്തിക്കുന്നത് ശരിയല്ലെന്ന് മുന്‍ പേസ് ബൗളര്‍ മിച്ചല്‍ ജോണ്‍സും അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ്. ഓസീസ് ജഴ്‌സിയില്‍ 73 ടെസ്റ്റില്‍ നിന്ന് 62.84 ശരാശരിയില്‍ 7227 റണ്‍സാണ് സ്മിത്ത് അടിച്ചെടുത്തത്. ഇതില്‍ 26 സെഞ്ച്വറിയും ഉള്‍പ്പെടും.

Story first published: Monday, August 24, 2020, 12:14 [IST]
Other articles published on Aug 24, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X