ബ്രസീല്‍ യുവതാരം എവര്‍ട്ടനില്‍ തുടരും; പുതിയ കരാര്‍ 2024വരെ
ലണ്ടന്‍: ബ്രസീല്‍ യുവതാരം റിച്ചാര്‍ലിസണ്‍ എവര്‍ട്ടനുമായി കരാര്‍ പുതുക്കി. 2024വരെ ക്ലബ്ബില്‍ തുടരാന്‍ സമ്മതമറിയിച്ചുള്ള കരാറിലാണ് താരം ഒപ്പുവച്ചത്. 22കാരനായ താരം 2018ല്‍ 50 ദശലക്ഷം യൂറോയ്ക്കാണ് എവര്‍ട്ടനിലെത്തിയത്. ക്ലബ്ബിനൊപ്പം മികച്ച പ്രകടനം പുറത്തെടുക്കുന്ന റിച്ചാര്‍ലിസണുമായി കരാര്‍ പുതുക്കാന്‍ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന് ക്ലബ്ബിനൊപ്പം കൂടുതല്‍ ഉയരാന്‍ സാധിക്കട്ടെയെന്നും എവര്‍ട്ടന്‍ മാനേജ്‌മെന്റ് വൃത്തങ്ങള്‍ പറഞ്ഞു. അവസാന സീസണില്‍ 38 മത്സരങ്ങളില്‍ നിന്ന് 13 ഗോളാണ് റിച്ചാര്‍ലിസണിന്റെ സമ്പാദ്യം.

എവര്‍ട്ടനില്‍ തുടരാന്‍ സന്തോഷം മാത്രമാണുള്ളത്. കാരണം എന്റെ ഫുട്‌ബോളെന്തെന്ന് കാട്ടാന്‍ അവസരം തന്നത് എവര്‍ട്ടനാണ്. ഇവിടെ നിന്നാണ് ഞാന്‍ ദേശീയ ടീമിലെത്തിയത്. ക്ലബ്ബ് എന്നെ വിശ്വസിക്കുന്നു ഞാന്‍ ക്ലബ്ബിനേയുംഎന്റെ രക്തവും വിയര്‍പ്പും ഞാന്‍ ക്ലബ്ബിനുവേണ്ടി സമര്‍പ്പിക്കും-റിച്ചാര്‍ലിസണ്‍ പ്രതികരിച്ചു. റിച്ചാര്‍ലിസണ്‍ കരാര്‍ പുതുക്കിയ വിവരം എവര്‍ട്ടന്‍ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്. നേരത്തെ വാറ്റ്‌ഫോര്‍ഡിനായും താരം കളിച്ചിട്ടുണ്ട്. ബ്രസീലിനൊപ്പം 19 മത്സരങ്ങളില്‍ നിന്ന് ആറ് ഗോളാണ് റിച്ചാര്‍ലിസണിന്റെ സമ്പാദ്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications