വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2015ലെ ലോകകപ്പിന് ശേഷം ക്യാപ്റ്റനായി നിലനിര്‍ത്തിയത് ഭാഗ്യം: ഇയാന്‍ മോര്‍ഗന്‍

ലണ്ടന്‍: 2015ലെ ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തിന് ശേഷവും ഇംഗ്ലണ്ടിന്റെ പരിമിത ഓവര്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി തന്നെ നിലനിര്‍ത്തിയത് ഭാഗ്യം കൊണ്ടാണെന്ന് ഇയാന്‍ മോര്‍ഗന്‍. 2019 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ കിരീടത്തിലേക്ക് നയിച്ചത് മോര്‍ഗനായിരുന്നു. എന്നാല്‍ 2015ലെ ലോകകപ്പില്‍ ഗ്രൂപ്പുഘട്ടം കടക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചിരുന്നില്ല. ബംഗ്ലാദേശിനോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതോടെ തന്റെ വിധിയായെന്ന് കരുതിയിരുന്നെന്നും എന്നാല്‍ തന്നെ നായകസ്ഥാനത്ത് നിലനിര്‍ത്തുകയായിരുന്നുവെന്നും മോര്‍ഗന്‍ പറഞ്ഞു.

ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടറായി മുന്‍ നായകന്‍ ആന്‍ഡ്രൂ സ്‌ട്രോസിനെ നിയമിക്കാനുള്ള തീരുമാനം വളരെ മികച്ചതായിരുന്നു. അത് ഇംഗ്ലണ്ട് ടീമിന്റെ തലവര മാറ്റിയെഴുതി. സ്‌ട്രോസിനെപ്പോലൊരു വ്യക്തി അത്തരമൊരു സ്ഥാനത്ത് എത്തേണ്ടത് അത്യവശ്യമായിരുന്നു. വളരെ മാറ്റങ്ങളുണ്ടാക്കുന്ന വ്യത്യാസം ടീമില്‍ വരുത്താന്‍ സ്‌ട്രോസിനായി. ഇത്തരമൊരു ടീമിന്റെ നായകസ്ഥാനത്ത് നിലനില്‍ക്കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു.

ഐപിഎല്‍ 2020നായി ഇന്ത്യന്‍ പരമ്പര നീട്ടിവെക്കാനൊരുങ്ങി ഇംഗ്ലണ്ട് ഐപിഎല്‍ 2020നായി ഇന്ത്യന്‍ പരമ്പര നീട്ടിവെക്കാനൊരുങ്ങി ഇംഗ്ലണ്ട്

01

ട്രിവര്‍ ബെയ്‌ലിസിനെ ഇംഗ്ലണ്ടിന്റെ പരിശീലകനാക്കിയത് മുതല്‍ കൂടുതല്‍ ആക്രമണ ക്രിക്കറ്റ് കളിക്കാന്‍ ഞങ്ങള്‍ പഠിച്ചു. ഇംഗ്ലണ്ടിന്റെ കോച്ചാകുന്നതിന് മുമ്പ് അദ്ദേഹത്തോടൊപ്പം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ സമയം പങ്കിടാന്‍ സാധിച്ചിട്ടുണ്ട്. അദ്ദേഹവും ബന്ധം സ്ഥാപിക്കാന്‍ അധികം സമയം വേണ്ടിവന്നില്ല. ഏത് സമയത്തും ടീമിനൊപ്പം നില്‍ക്കാന്‍ തയ്യാറുള്ള വ്യക്തിയാണ് അദ്ദേഹമെന്നും മോര്‍ഗന്‍ പറഞ്ഞു. ഇംഗ്ലണ്ട് നിലവില്‍ ടെസ്റ്റിലും ഏകദിനത്തിലും രണ്ട് ബൗളിങ് വിഭാഗത്തെയാണ് ഉപയോഗപ്പെടുത്തുന്നത്.

ടെസ്റ്റില്‍ സീനിയര്‍ താരങ്ങളായ ജെയിംസ് ആന്‍ഡേഴ്‌സണും സ്റ്റുവര്‍ട്ട് ബ്രോഡും സ്ഥിര സാന്നിധ്യമാകുമ്പോള്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഡേവിഡ് വില്ലി, ക്രിസ് ജോര്‍ദാന്‍, ജോഫ്ര ആര്‍ച്ചര്‍, ലിയാം പ്ലക്കറ്റ് തുടങ്ങിയവര്‍ക്കാണ് ഇംഗ്ലണ്ട് മുന്‍ഗണന നല്‍കാറ്. ജേസണ്‍ റോയി, അലെക്‌സ് ഹെയ്ല്‍സ്, ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍ തുടങ്ങിയ ആക്രമിച്ച് കളിക്കുന്ന താരങ്ങള്‍ ടീമിലെത്തിയതോടെയാണ് ഇംഗ്ലണ്ട് സ്ഥിരമായി 300ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ തുടങ്ങിയത്. പല പ്രമുഖ നായകന്മാര്‍ ഇംഗ്ലണ്ടിനെ നയിച്ചിട്ടും ക്രിക്കറ്റിന്റെ പിതാക്കന്‍മാരായ ഇംഗ്ലണ്ടിന് ആദ്യലോകകപ്പ് സമ്മാനിച്ച നായകനെന്ന ബഹുമതി സ്വന്തമാക്കാന്‍ മോര്‍ഗനാണ് ഭാഗ്യം ലഭിച്ചത്.

33കാരനായ മോര്‍ഗന്‍ ഇംഗ്ലണ്ടിനുവേണ്ടി 16 ടെസ്റ്റില്‍ നിന്ന് 700 റണ്‍സും 235 ഏകദിനത്തില്‍ നിന്ന് 7368 റണ്‍സും 89 ടി20യില്‍ നിന്ന് 2138 റണ്‍സുമാണ് നേടിയിട്ടുള്ളത്. 52 ഐപിഎല്ലില്‍ നിന്നായി 854 റണ്‍സും മോര്‍ഗന്റെ പേരിലുണ്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമുകള്‍ക്കുവേണ്ടിയാണ് അദ്ദേഹം ഐപിഎല്ലില്‍ കളിച്ചത്.

Story first published: Wednesday, July 15, 2020, 17:33 [IST]
Other articles published on Jul 15, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X