Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2018 മറയുമ്പോള്‍; ലോകകപ്പ് ടിവിയില്‍ കണ്ടത് 357 കോടി പ്രേക്ഷകര്‍

സൂറിച്ച്: പ്രേക്ഷകരുടെ എണ്ണത്തില്‍ റഷ്യയില്‍ നടന്ന 2018ലെ ഫിഫ ലോകകപ്പ് എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ മാമാങ്കമായാണ് വിലയിരുത്തപ്പെടുന്നത്. 2018ലെ ലോകകപ്പ് ലോക കായിക ചരിത്രത്തില്‍ രേഖപ്പെത്തുന്ന പ്രധാന സംഭവങ്ങളിലൊന്നായിരിക്കും എന്നതില്‍ സംശയമില്ല. ഇന്നേവരെ ഒരു ഫുട്‌ബോള്‍ ലോകകപ്പും ഇത്രയധികം പ്രേക്ഷകര്‍ കണ്ടിട്ടില്ലെന്നത് ഫുട്‌ബോളിനുള്ള പ്രചാരം വര്‍ധിക്കുന്നതായും വിലയിരുത്തുന്നു.

സെമി ഫൈനല്‍ മുതലാണ് പ്രേക്ഷകരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടമുണ്ടായെന്നുകാണാം. 32.7 കോടി ആരാധകരാണ് ഇംഗ്ലണ്ട്-ക്രൊയേഷ്യ സെമിഫൈനല്‍ കണ്ടതെങ്കില്‍ ഫൈനല്‍ മത്സരം കണ്ടവരുടെ എണ്ണം നൂറു കോടി കടക്കും. ജൂണ്‍ 14 മുതല്‍ ജൂലായ് 15 വരെ നടന്ന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ക്രൊയേഷ്യയെ തോല്‍പ്പിച്ച് ഫ്രാന്‍സ് ജേതാക്കളായി.

fifa-world-cup

ടിവിയിലൂടെയും ഓണ്‍ലൈന്‍ ലൈവ് ആയും പ്രേക്ഷകര്‍ ലോകകപ്പ് കണ്ടു. ബ്രസീല്‍ ലോകകപ്പിലേതിനേക്കാള്‍ 10 ശതമാനം അധികം പ്രേക്ഷകര്‍ റഷ്യ ലോകകപ്പ് കണ്ടതായാണ് കണക്ക്. ഒട്ടേറെ നവകളക്കാരുടെ ഉദയം കാണുകയും വമ്പന്മാരുടെ മടക്കയാത്രയ്ക്കും ലോകകപ്പ് വേദിയായി. ലോകകപ്പിലെ പ്രകടന മികവില്‍ ക്രൊയേഷ്യന്‍ പ്ലേമേക്കര്‍ ലൂക്കാ മോഡ്രിച്ച് ലോക ഫുട്‌ബോളര്‍ ബഹുമതിക്കും അര്‍ഹനായി.

Story first published: Saturday, December 22, 2018, 17:04 [IST]
Other articles published on Dec 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+