Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്‍ഒസി കിട്ടി; കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഷക്കീബ് കളിക്കും

ധാക്ക: കരീബിയന്‍ ക്രിക്കറ്റ് ലീഗില്‍ കളിക്കാന്‍ ഷക്കീബ് അല്‍ ഹസന് അനുമതി നല്‍കി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ബംഗ്ലാദേശ് ക്യാപ്റ്റനായ ഷക്കീബിന് ആദ്യം എന്‍ഒസി നല്‍കാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വിസമ്മതിച്ചെങ്കിലും പിന്നീട് അനുമതി നല്‍കുകയായിരുന്നു. ഷക്കീബിന്റെ ആവശ്യം പരിഗണിച്ച് എന്‍ഒസി നല്‍കുകയാണെന്നും വരാനിരിക്കുന്ന ഇന്ത്യന്‍ പരമ്പരയ്ക്ക് മുന്നോടിയായി ഷക്കീബ് ബംഗ്ലാദേശ് ക്യാംപിലേക്ക് മടങ്ങിയെത്തുമെന്നും ബിസിബി ക്രിക്കറ്റ് ഓപ്പറേഷന്‍ ചെയര്‍മാന്‍ അക്രം ഖാന്‍ പറഞ്ഞു. സിപിഎല്ലില്‍ ബാര്‍ബഡോസ് ട്രിഡന്റ്‌സിനുവേണ്ടിയാണ് ഷക്കീബ് കളിക്കുന്നത്.

അവസാന സീസണില്‍ പരിക്കിനെത്തുടര്‍ന്ന് ഷക്കീബ് സിപിഎല്ലില്‍ നിന്ന് പിന്മാറിയിരുന്നു.ഷക്കീബിന്റെ അഭാവത്തില്‍ സ്റ്റീവ് സ്മിത്തിനെ ബാര്‍ബഡോസ് ടീമില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. നിലവില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ നായകനാണ് ഓള്‍റൗണ്ടറായ ഷക്കീബ്.അഫ്ഗാനിസ്താനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഷക്കീബിന്റെ നായകത്വത്തിലിറങ്ങിയ ബംഗ്ലാദേശ് പരാജയപ്പെട്ടിരുന്നു. ത്രിരാഷ്ട്ര ട്വന്റി20 സീരിസിലും ഷക്കീബാണ് ബംഗ്ലാദേശിനെ നയിക്കുന്നത്.

shakibalhasan

32 കാരനായ ഷക്കീബ് ബംഗ്ലാദേശിനുവേണ്ടി 76 ട്വന്റി20കളില്‍ നിന്നായി 1567 റണ്‍സും 92 വിക്കറ്റും നേടിയിട്ടുണ്ട്.63 ഐപിഎല്ലില്‍ നിന്നായി 746 റണ്‍സും 59 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്.കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്,സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്ക് വേണ്ടിയാണ് ഷക്കീബ് ഐപിഎല്ലില്‍ കളിച്ചിട്ടുള്ളത്.

Story first published: Wednesday, September 25, 2019, 9:26 [IST]
Other articles published on Sep 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+