വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമ്പാട്ടി റായിഡുവിനെ എന്തുകൊണ്ട് ലോകകപ്പ് ടീമില്‍ എടുത്തില്ല? വിശദീകരിച്ച് മുന്‍ സെലക്ടര്‍

മുംബൈ: 2019ലെ ഏകദിന ലോകകപ്പ് ഇന്ത്യ മറക്കാനാഗ്രഹിക്കുന്ന അധ്യായമാണ്. സെമി വരെ ഒരു മത്സരംപോലും തോല്‍ക്കാതെയെത്തിയ ഇന്ത്യ സെമിയില്‍ ന്യൂസീലന്‍ഡിനോട് പരാജയപ്പെട്ടാണ് പുറത്തുപോയത്. ഇന്ത്യന്‍ ടീമിന്റെ ലോകകപ്പ് ടീം തിരഞ്ഞെടുപ്പില്‍ ഉയര്‍ന്ന പ്രധാന പ്രശ്‌നം അമ്പാട്ടി റായിഡുവിന്റെ അഭാവമായിരുന്നു. നാലാം നമ്പറില്‍ ഇന്ത്യ ഒരു വര്‍ഷക്കാലം പരിപോഷിപ്പിച്ചുകൊണ്ടുവന്നിരുന്ന റായിഡുവിനെ അപ്രതീക്ഷിതമായി തഴഞ്ഞ് പകരം ത്രീ ഡൈ മന്‍ഷന്‍ താരമെന്ന പേരില്‍ വിജയ് ശങ്കറിനെ ടീമില്‍ ഉള്‍ക്കൊള്ളിക്കുകയായിരുന്നു.

ഇതിനെതിരേ വലിയ പ്രതിഷേധം ഉയര്‍ത്തിയ റായുഡു തൊട്ടുപിന്നാലെ വിരമിക്കല്‍ പ്രഖ്യാപനവും നടത്തി. ഇപ്പോഴിതാ എന്തുകൊണ്ടാണ് റായിഡുവിനെ ഏകദിന ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതെന്ന് വിശദീകരിച്ചിരിക്കുകയാണ് മുന്‍ സെലക്ടര്‍ ഗഗന്‍ ഖോഡ. 'പരിചയസമ്പന്നനായ അമ്പാട്ടി റായിഡുവിനെ ലോകകപ്പ് ടീമിലേക്ക് ഞങ്ങളും പരിഗണിച്ചിരുന്നതാണ്. ഒരു വര്‍ഷക്കാലം അവനെ പരിഗണിച്ചെങ്കിലും മെച്ചപ്പെടുന്നില്ലെന്ന് ഞങ്ങള്‍ക്ക് തോന്നി.

ambatirayudu

ലോകകപ്പില്‍ കളിക്കാനുള്ള ആത്മവിശ്വാസം റായിഡുവിന് ഇല്ലെന്ന് തോന്നി'-ഗഗന്‍ പറഞ്ഞു. വിജയ് ശങ്കറിന് പരിക്കേറ്റപ്പോള്‍ പകരക്കാരനായി റായിഡു എത്തുമെന്ന് കരുതിയെങ്കിലും താരത്തിന് പകരം റിഷഭ് പന്തിനാണ് അവസരം ലഭിച്ചത്. ലോകകപ്പ് ടീമില്‍ പിഴവുകളുണ്ടായിരുന്നുവെന്ന ആരോപണത്തെയും ഗഗന്‍ തള്ളി. നമ്മള്‍ ഒരിടത്തും ദുര്‍ബലരായിരുന്നില്ലെന്നും ഒരു മോശം ദിവസത്തെ പ്രശ്‌നം മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

നാലാം നമ്പറില്‍ ഇതുവരെ മികച്ചൊരു താരത്തെ കണ്ടെത്താന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. നിലവില്‍ ശ്രേയസ് അയ്യരാണ് നാലാം നമ്പറിലെ ഇന്ത്യയുടെ ആശ്രയം. നേരത്തെ നാലാം നമ്പറില്‍ അവസരം നല്‍കിയപ്പോഴെല്ലാം തരക്കേടില്ലാതെ കളിക്കാന്‍ റായിഡുവിന് സാധിച്ചിരുന്നു. 16 മത്സരം അദ്ദേഹം നാലാം നമ്പറില്‍ കളിച്ചു.നാലാം നമ്പറില്‍ 42.18 ശരാശരിയില്‍ 464 റണ്‍സാണ് റായിഡു നേടിയത്.85.6 സ്‌ട്രൈക്കറേറ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.

ഒരു സെഞ്ച്വറിയും നേടി.ഈ 16 മത്സരത്തില്‍ 11ലും ഇന്ത്യ വിജയിച്ചു. എങ്കിലും ലോകകപ്പ് ടീമില്‍ നിന്ന് റായിഡു തഴയപ്പെടുകയായിരുന്നു. നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടി ഐപിഎല്ലില്‍ റായിഡു കളിക്കുന്നുണ്ട്. ആഭ്യന്തര മത്സരങ്ങളിലും മികച്ച റെക്കോഡുള്ള താരമാണ് റായിഡു. റായിഡുവിനെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാത്തതിനെതിരേ പല മുന്‍ താരങ്ങളും വിമര്‍ശനം അറിയിച്ചിരുന്നു.

Story first published: Monday, August 10, 2020, 14:37 [IST]
Other articles published on Aug 10, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X