For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുവന്റസിന് ചങ്കിടിപ്പ്; പോഗ്ബയെ ലക്ഷ്യമിട്ട് വീണ്ടും റയല്‍ രംഗത്ത്

മാഡ്രിഡ്: ലോക് ഡൗണിനെത്തുടര്‍ന്ന് ലീഗ് മത്സരങ്ങളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണെങ്കിലും കൈമാറ്റ ജാലകത്തിലെ പോരാട്ടം സജീവം. ഏറ്റവും ഒടുവിലായി പോള്‍ പോഗ്ബയ്ക്കായി റയല്‍ മാഡ്രിഡ് വീണ്ടും സജീവമായി രംഗത്തെത്തിയതാണ് കൈമാറ്റ ജാലകത്തെ ചൂടുപിടിപ്പിക്കുന്നത്. ഈ സീസണിന്റെ തുടക്കം മുതല്‍ പോഗ്ബയ്ക്കായി റയല്‍ ശ്രമിച്ചിരുന്നെങ്കിലും കൈമാറ്റം നടന്നില്ല. നിലവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ പോഗ്ബയെ വിട്ടുനല്‍കാന്‍ യുണൈറ്റഡിന് താല്‍പ്പര്യമില്ല. എന്നാല്‍ ക്ലബ്ബ് വിടാന്‍ പോഗ്ബയ്ക്ക് താല്‍പര്യമുണ്ടെന്നാണ് വിവരം.

നേരത്തെത്തന്നെ പോഗ്ബ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. എന്നാല്‍ എങ്ങോട്ടാണ് കൂടുമാറാന്‍ താല്‍പ്പര്യമെന്നതിനെക്കുറിച്ച് പോഗ്ബ ഒന്നും പറഞ്ഞിട്ടില്ല. സിനദിന്‍ സിദാന്‍ മഹത്തായ കളിക്കാരനാണെന്നും അദ്ദേഹത്തിന് കീഴില്‍ കളിക്കാന്‍ ആരും ആഗ്രഹിക്കുമെന്നും പോഗ്ബ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ സമീപകാലത്തായി പോഗ്ബയെ ടീമിലെത്തിക്കാന്‍ കൂടുതല്‍ ശ്രമിച്ചത് ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസാണ്. മധ്യനിര താരമായ പോഗ്ബയെ ടീമിലെത്തിച്ചാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടുന്ന യുവന്റസിനത് കരുത്താകും. ഈ പ്രതീക്ഷയോടെ യുവന്റസ് കരുക്കള്‍ നീക്കവെയാണ് വീണ്ടും യുവന്റസിന് വെല്ലുവിളി ഉയര്‍ത്തി റയല്‍ രംഗത്തെത്തുന്നത്.

paulpogba

റയല്‍ പരിശീലകന്‍ സിനദിന്‍ സിദാന്റെ പ്രിയപ്പെട്ട താരമാണ് പോഗബ. നിലവിലെ സാഹചര്യത്തില്‍ മികച്ചൊരു മിഡ്ഫീല്‍ഡറിന്റെ അഭാവം റയലിനുണ്ട്.ഇത്തവണത്തെ ലാലിഗയില്‍ മികച്ച പ്രകടനം തന്നെയായിരുന്നു റയല്‍ പുറത്തെടുത്തിരുന്നത്. പോഗ്ബ കൂടിയെത്തിയാല്‍ റയല്‍ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുമെന്നാണ് സിദാന്റെ പ്രതീക്ഷ.അതേ സമയം തന്റെ മുന്‍ ക്ലബ്ബായ യുവന്റസിലേക്ക് പോഗ്ബ മടങ്ങിപ്പോവാനാണ് സാധ്യത കൂടുതലെന്ന തരത്തിലും റിപ്പോര്‍ട്ടുണ്ട്.

കൊറോണയെത്തുടര്‍ന്നുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ തീവ്ര ശ്രമത്തിലാണ് ക്ലബ്ബുകളുള്ളത്.യുവന്റസ് അര്‍ജന്റീന സ്‌ട്രൈക്കര്‍ ഗോണ്‍സാലെ ഹിഗ്വെയ്‌നുമായുള്ള കരാര്‍ റദ്ദാക്കിയേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുണ്ട്. ടുട്ടോ സ്‌പോട്ടാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. അന്റോണിയോ കോന്റെ ഇന്റര്‍ മിലാനെ ശക്തിപ്പെടുത്താന്‍ നിര്‍ണ്ണായക നീക്കത്തിനൊരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. നാപ്പോളിയുടെ ഡ്രൈസ് മെര്‍ട്ടന്‍സ്, ബാഴ്‌സലോണയുടെ ആര്‍തര്‍, ചെല്‍സിയുടെ എമേഴ്‌സന്‍ പല്‍മേറി എന്നിവരെ ടീമിലെത്തിക്കാന്‍ കോന്റെ ശ്രമിക്കുന്നതായി ഗസെറ്റ ഡെല്ലോ സ്‌പോര്‍ട്ടാണ് റിപ്പോര്‍ട്ട് ചെയ്തത്.

കൊറോണ വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ലീഗ് മത്സരങ്ങള്‍ എന്ന് പുനരാരംഭിക്കാന്‍ കഴിയുമെന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. മത്സരങ്ങളെല്ലാം പാതിവഴിയിലായതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ടീമുകളെല്ലാം.മിക്ക ക്ലബ്ബുകളും താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാന്‍ ടീമിലെ വമ്പന്‍ താരങ്ങളെ കൈമാറാന്‍ വരെ ചില ടീമുകള്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കൊറോണ വ്യാപനംമൂലം ഇതിനോടകം നിരവധി ആളുകള്‍ മരണപ്പെട്ടു. മിക്ക രാജ്യങ്ങളും ലോക്ഡൗണിലാണ്. താരങ്ങളെല്ലാം വീടുകളിലാണുള്ളത്. മെയ് 9ന് ബുണ്ടസ്ലീഗ പുനരാരംഭിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

Story first published: Friday, April 24, 2020, 15:48 [IST]
Other articles published on Apr 24, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+