For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡേവിഡ് ഡി ഗിയയെ റാഞ്ചാനൊരുങ്ങി റയല്‍ മാഡ്രിഡ്; ഇക്കാര്‍ഡിക്കായി യുവന്റസും രംഗത്ത്

മാഡ്രിഡ്: സ്പാനിഷ് ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഗിയയെ ടീമിലെത്തിക്കാനൊരുങ്ങി റയല്‍ മാഡ്രിഡ്. നിലവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ ഡി ഗിയക്കായി റയല്‍ ചര്‍ച്ചയ്‌ക്കൊരുങ്ങുകയാണെന്നാണ് വിവരം. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഗോള്‍ അടക്കമുള്ള പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 29കാരനായ ഡി ഗിയ 2011 മുതല്‍ യുണൈറ്റഡിന്റെ ഭാഗമാണ്. യുണൈറ്റഡിന്റെ ഒന്നാം നമ്പര്‍ ഗോളിയായ ഡി ഗിയക്കായി 70 ദശലക്ഷം പൗണ്ടാണ് റയല്‍ ഓഫര്‍ നല്‍കിയിരിക്കുന്നതെന്നാണ് വിവരം. യുണൈറ്റഡിന്റെ വിശ്വസ്തനായ കാവല്‍ക്കാരനായ ഡി ഗിയ കഴിഞ്ഞ സീസണില്‍ത്തന്നെ യുണൈറ്റഡ് വിടുന്ന തരത്തില്‍ സൂചന നല്‍കിയിരുന്നു. യുണൈറ്റഡിന് കിരീടത്തിലേക്കെത്താന്‍ സാധിക്കാത്തതില്‍ സ്പാനിഷ് ഗോളി നിരാശ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ റയലിലേക്കുള്ള ഓഫര്‍ ഡി ഗിയ സ്വീകരിക്കുമെന്നാണ് ആരാധക പ്രതീക്ഷ.ലാ ലിഗയില്‍ കളിച്ച പരിചയസമ്പത്തും താരത്തിനുണ്ട്. 2009-2011 അത്‌ലറ്റികോ മാഡ്രിഡിന്റെ ഭാഗമായിരുന്നു അദ്ദേഹം.

മൗറോ ഇക്കാര്‍ഡിയെ ടീമിലെത്തിക്കാന്‍ യുവന്റസ് വീണ്ടും താല്‍പര്യം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ടുട്ടോ സ്‌പോര്‍ട്ടും ഡെയ്‌ലി മെയ്‌ലും ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്റര്‍ സ്‌ട്രൈക്കറെ ടീമിലെത്തിക്കാനുള്ള അവസാനഘട്ട പ്രവര്‍ത്തനത്തിലാണ് യുവന്റസ്. ഇന്റര്‍ പരിശീലകനായ അന്റോണിയോ കോന്റെയുമായി അഭിപ്രായ ഭിന്നതയുള്ളതിനാല്‍ ഇക്കാര്‍ഡിയെ വിട്ടുകൊടുക്കാന്‍ ഇന്റര്‍ തയ്യാറാവാതെ ഇരിക്കില്ലെന്നാണ് വിവരം. നിലവില്‍ പിഎസ്ജിക്കൊപ്പം വായ്പയില്‍ കളിക്കുകയാണ് ഇന്റര്‍. പലപ്പോഴും പകരക്കാരന്റെ വേഷത്തിലേക്ക് ഒതുങ്ങുന്നതിനാല്‍ യുവന്റസിന്റെ ഓഫര്‍ ഇക്കാര്‍ഡി സ്വീകരിച്ചേക്കും.

daviddegea

ചെല്‍സി സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറൗഡിനെ ടീമിലെത്തിക്കാന്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടും ക്രിസ്റ്റല്‍ പാലസും ലാസിയോയും രംഗത്തുണ്ട്. പരിക്കേറ്റ് വിശ്രമത്തിലുള്ള താരം ചെല്‍സി വിടുമെന്ന തരത്തില്‍ സൂചന നല്‍കിയിരുന്നു. 2018 ല്‍ ചെല്‍സിയിലെത്തിയ ജിറൗഡ് 48 മത്സരത്തില്‍ നിന്ന് ആറ് ഗോള്‍ മാത്രമാണ് നേടിയത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡി ബ്രൂയിന്‍,റഹിം സ്‌റ്റെര്‍ലിങ് എന്നിവര്‍ ടീം വിടാന്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും ക്ലബ്ബ് വിടാന്‍ സിറ്റി അനുവദിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. താരങ്ങളുമായി ദീര്‍ഘ നാള്‍ കരാറൊപ്പിടാനാണ് സിറ്റി മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്.

Story first published: Saturday, March 7, 2020, 17:48 [IST]
Other articles published on Mar 7, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+