Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബെയ്‌ലിനെ 'ഫുട്‌ബോള്‍ ' കളിച്ച് റയല്‍; ചൈനീസ് ക്ലബ്ബിന്റെ ഓഫര്‍ നിരസിച്ചു

മാഡ്രിഡ്: വെയ്ല്‍ സ്‌ട്രൈക്കര്‍ ഗാരത് ബെയ്‌ലിന്റെ ചൈനയിലേക്കുള്ള കൂടുമാറ്റം തടഞ്ഞ് റയല്‍ മാഡ്രിഡ്. ബെയ്‌ലിനായി ചൈനീസ് ക്ലബ്ബ് മുന്നോട്ടുവെച്ച വമ്പന്‍ ഓഫര്‍ റയല്‍ മാഡ്രിഡ് നിരസിക്കുകയായിരുന്നു. റയല്‍ മാഡ്രിഡില്‍ ബെയ്‌ലിനെ നിലനിര്‍ത്താന്‍ താല്‍പ്പര്യമില്ലെന്ന തരത്തില്‍ റയല്‍ പരിശീലകന്‍ സിനദിന്‍ സിദാന്‍ പലതവണ അഭിപ്രായപ്പെട്ടെങ്കിലും ഇപ്പോഴും താരത്തിനെ കൂടുമാറാന്‍ അനുവദിക്കാത്തതെന്തെന്ന് വ്യക്തമല്ല.

പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ പ്രായം കുറഞ്ഞ താരം ഇനി ലിവര്‍പൂളിന് സ്വന്തം

ചൈനീസ് ക്ലബ്ബിന്റെ ഓഫര്‍ റയല്‍ നിരസിച്ചതായുള്ള വിവരം ബിബിസിയും ഡെയ്‌ലി മെയ്‌ലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൈനീസ് ക്ലബ്ബിന് കൈമാറിയാല്‍ 86 ദശലക്ഷം യൂറോയുടെ നഷ്ടം റയല്‍ മാഡ്രിഡിന് ഉണ്ടാകുമെന്നതിനാലാണ് താരത്തെ ചൈനീസ് ക്ലബ്ബിന് കൈമാറാത്തതെന്നാണ് വിവരം. ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ തുകയ്ക്കാണ് ബെയ്‌ലിനെ ടോട്ടനത്തില്‍ നിന്ന് റയല്‍ സ്വന്തമാക്കിയത്. ഈ തുകയ്ക്ക് അനുസരിച്ചുള്ള പ്രതിഫലം കൈമാറ്റത്തിലും ബെയ്‌ലിന് ലഭിക്കാനുള്ള കാത്തിരുപ്പിലാണ് റയല്‍.

garethbale

ബെയ്‌ലിന്റെ മുന്‍ക്ലബ്ബായ ടോട്ടനം താരത്തിന് താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും വലിയ പ്രതിഫലം നല്‍കേണ്ടതിനാല്‍ പിന്‍വാങ്ങി.പ്രീ സീസണില്‍ നിറം മങ്ങിയ പ്രകടനം പുറത്തെടുക്കുന്ന റയല്‍ നിരയില്‍ തരക്കേടില്ലാത്ത പ്രകടനമാണ് ബെയ്ല്‍ കാഴ്ചവെച്ചത്. എന്നാല്‍ ഇതൊന്നും സിദാനെ തൃപ്തിപ്പെടുത്തിയിട്ടില്ല. പോള്‍ പോഗ്ബയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് റയലിലേക്കെത്തിക്കേണ്ടത് സിദാന്‍ സ്വപ്‌ന നീക്കങ്ങളിലൊന്നാണ്. ഇത് സാധ്യമാകണമെങ്കില്‍ ബെയ്‌ലിന്റെ കൈമാറ്റം നടക്കണം.എന്നാല്‍ നഷ്ടം സഹിക്കാന്‍ റയല്‍ മാനേജ്‌മെന്റ് തയ്യാറാകാത്തത് സിദാന്റെ പദ്ധതികള്‍ക്കും തിരിച്ചടിയാണ്.

Story first published: Monday, July 29, 2019, 9:51 [IST]
Other articles published on Jul 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+