ബെയ്‌ലിനൊപ്പം പണവും തരാം, പകരം പോഗ്ബയെ വേണം; വമ്പന്‍ ഓഫറുമായി റയല്‍
മാഡ്രിഡ്: ഇടവേളയ്ക്ക് ശേഷം പോള്‍ പോഗ്ബയെ ലക്ഷ്യമിട്ട് റയല്‍ മാഡ്രിഡ് വീണ്ടും രംഗത്ത്. ഇത്തവണ വമ്പന്‍ ഓഫറാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മുന്നില്‍ റയല്‍ വെച്ചിരിക്കുന്നത്. സൂപ്പര്‍ സ്‌ട്രൈക്കര്‍ ഗാരത് ബെയ്‌ലിനൊപ്പം പണവും നല്‍കാന്‍ തയ്യാറാണെന്നും പകരം പോഗ്ബയെ ലഭിച്ചാല്‍ മതിയെന്നുമാണ് റയല്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഔദ്യോഗികമായി യുണൈറ്റഡ് ഇതിനോട് പ്രതികരിച്ചിട്ടില്ല. നിലവില്‍ പരിക്കേറ്റ് പുറത്താണ് പോഗ്ബ. കൂടാതെ ഈ സീസണില്‍ നിറം മങ്ങിയ പ്രകടനമാണ് അദ്ദേഹം പുറത്തെടുക്കുന്നത്. ഈ സീസണിന്റെ തുടക്കത്തില്‍ പോഗ്ബയെ സ്വന്തമാക്കാന്‍ റയല്‍ ശ്രമിച്ചിരുന്നെങ്കിലും യുണൈറ്റഡ് അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല.
യുണൈറ്റഡിന്റെ അഭിവാജ്യ ഘടകമായ പോഗ്ബയെ തല്‍ക്കാലം കൈമാറില്ലെന്ന നിലപാടാണ് അന്ന് യുണൈറ്റഡ് പരിശീലകനായ സോള്‍ഷെയറുമെടുത്തത്. എന്നാല്‍ നിലവില്‍ മികച്ച താരങ്ങളുടെ അഭാവം അലട്ടുന്നതിനാല്‍ റയലിന്റെ ഓഫര്‍ യുണൈറ്റഡ് സ്വീകരിക്കാനിടയുണ്ട്. എന്നാല്‍ 21 പരിക്കുകളുമായി വിശ്രമത്തിലാണ് ബെയ്ല്‍. ബെയ്‌ലും റയല്‍ പരിശീലകന്‍ സിനദിന്‍ സിദാനും തമ്മിലുള്ള മോശം ബന്ധമാണ് താരത്തെ കൈമാറാനുള്ള തീരുമാനത്തിലേക്കെത്തിയത്. മോശം ഫോമിലുള്ള ബെയ്‌ലിന് പല മത്സരങ്ങളിലും റയല്‍ നി്രയില്‍ അവസരം ലഭിച്ചില്ല. ഇതില്‍ ബെയ്ല്‍ അതൃപ്തനാണെന്നും ടീം വിടാന്‍ താല്‍പ്പര്യമുണ്ടെന്നും അദ്ദേഹത്തിന്റെ ഏജന്റ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ടോട്ടനത്തിലേക്ക് ബെയ്ല്‍ മടങ്ങിയെത്തുന്ന തരത്തിലും അഭ്യൂഹങ്ങളുണ്ടായിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ പണം മുടക്കി റയല്‍ സ്വന്തമാക്കിയ താരമാണ് ബെയ്ല്‍. എന്നാല്‍ നിലവിലെ റയലിന്റെ മോശം പ്രകടനം ടീമില്‍ അഴിച്ചുപണി നടത്താന്‍ മാനേജ്‌മെന്റിനെ പ്രേരിപ്പിക്കുന്നു. 30കാരനായ ബെയ്ല്‍ 2013 മുതല്‍ റയലിന്റെ ഭാഗമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications