For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹാരി കെയ്‌നിനെ ടീമിലെത്തിക്കാന്‍ യുണൈറ്റഡിനൊപ്പം റയല്‍ മാഡ്രിഡും

ലണ്ടന്‍: കോവിഡ് 19 ലോകമാകെ വ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ എല്ലാ കായിക മത്സരങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഫുട്‌ബോള്‍ ലീഗുകളെല്ലാം പാതിവഴിയിലാണെങ്കിലും കൈമാറ്റ ജാലകത്തിലെ പോരാട്ടം ശക്തമാണ്. ഏറ്റവും ഒടുവിലായി ഫുട്‌ബോള്‍ ലോകത്തെ ചൂടുപിടിപ്പിക്കുന്നത് ഹാരി കെയ്‌ന്റെ കൂടുമാറ്റ വാര്‍ത്തയാണ്. ടോട്ടനത്തില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ഹാരി കെയ്ന്‍ കൂടുമാറുന്നുവെന്ന അഭ്യൂഹം ശക്തമാണ്. പരിക്കിനെത്തുടര്‍ന്ന് ഏറെനാളായി ടീമിന് പുറത്താണ് കെയ്ന്‍. ടോട്ടനത്തിന്റെ മുഖ്യ സ്‌ട്രൈക്കര്‍മാരിലൊരാളായ കെയ്‌ന് ടോട്ടനം കോച്ച് ജോസ് മൗറീഞ്ഞോയ്ക്ക് കീഴില്‍ കളിക്കാന്‍ താല്‍പര്യമില്ലാത്തതിനാലാണ് കൂടുമാറുന്നതെന്നും വാര്‍ത്തകളുണ്ട്.

എന്നാല്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബായ ടോട്ടനത്തില്‍ നിന്ന് അതേ ലീഗിലെ യുണൈറ്റഡിലേക്ക് കെയ്ന്‍ പോകാനുള്ള സാധ്യത കുറവാണെന്നും അഭിപ്രായമുണ്ട്. ഏറെ നാളുകളായി മോശം ഫോമിലുള്ള യുണൈറ്റഡിന് മികച്ചൊരു സ്‌ട്രൈക്കറുടെ അഭാവമുണ്ട്. കെയ്ന്‍ എത്തിയാല്‍ ഈ വിടവ് നികത്താനാകുമെന്ന പ്രതീക്ഷയിലാണ് യുണൈറ്റഡ്.അതേ സമയം ടോട്ടനത്തിന്റെ അവസ്ഥയും പരിതാപകരമാണ്. ഈ സീസണിന്റെ തുടക്കം മുതല്‍ ടോട്ടനം മോശം പ്രകടനമാണ് പുറത്തെടുക്കുന്നത്.പാതി വഴിയില്‍ പുറത്താക്കപ്പെട്ട മൗറീസ്യോ പൊച്ചറ്റീനോയ്ക്ക് പകരമെത്തിയ മൗറീഞ്ഞോയ്ക്കും ടോട്ടനത്തെ മികച്ച ഫോമിലേക്കെത്തിക്കാനായിട്ടില്ല. ഈ അവസരത്തില്‍ കെയ്ന്‍ കൂടി ടീം വിട്ടാല്‍ ടോട്ടനത്തിനത് കടുത്ത തിരിച്ചടിയാവും.

harrykane

ഹാരി കെയ്‌നായി യുണൈറ്റഡ് സജീവമായി രംഗത്തുള്ളപ്പോള്‍ ഭീഷണി ഉയര്‍ത്തി റയല്‍ മാഡ്രിഡും താരത്തിനെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. മികച്ച താരങ്ങളുടെ അഭാവം റയലിനെയും അലട്ടുന്നു.പോള്‍ പോഗ്ബയ്ക്കായി ശ്രമം തുടരുന്നുണ്ടെങ്കിലും ഈ കൈമാറ്റം നടക്കാനുള്ള സാധ്യത കുറവാണ്. ഈ സാഹചര്യത്തിലാണ് കെയ്‌നെ ലക്ഷ്യമിട്ട് റയല്‍ രംഗത്തെത്തിയത്. ചെല്‍സിയുടെ ഫ്രഞ്ച് ഡിഫന്‍ഡര്‍ എന്‍ഗോളോ കാന്റെയ്ക്കായും പ്രമുഖ ക്ലബ്ബുകള്‍ രംഗത്തുണ്ട്. ബാഴ്‌സലോണയ്ക്ക് പിന്നാലെ റയലും കാന്റെയില്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. നേരത്തെ തന്നെ കാന്റെയ്ക്കായി പലരും ശ്രമിച്ചപ്പോള്‍ വിട്ടുനല്‍കില്ലെന്ന നിലപാടാണ് ചെല്‍സി സ്വീകരിച്ചത്. എന്നാല്‍ നിലവിലെ സാമ്പത്തിക അവസ്ഥയില്‍ കാന്റെയെ ഉയര്‍ന്ന വിലക്ക് ചെല്‍സി കൈമാറാനും സാധ്യതയുണ്ട്.

കൊറോണയെത്തുടര്‍ന്ന് ക്ലബ്ബുകളെല്ലാം കടുത്ത സാമ്പത്തിക പ്രയാസത്തിലാണ്. ഇതിനോടകംതന്നെ താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറച്ചിട്ടുണ്ട്.ഇനിയും കടുത്ത സാമ്പത്തിക നിയന്ത്രണം ഉണ്ടായേക്കും. ഈ അവസരത്തില്‍ കൈമാറ്റത്തിലൂടെ സാമ്പത്തിക നില മെച്ചപ്പെടുത്താനാണ് ക്ലബ്ബുകളുടെ ശ്രമം. സ്‌പെയിനിയും ഇറ്റലിയിലും കൊറോണ വ്യാപകമായി ബാധിച്ചതിനാല്‍ ലീഗുകള്‍ ഉടനെ തുടങ്ങില്ലെന്ന് ഉറപ്പാണ്. ലീഗുകള്‍ പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നാല്‍ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ക്ലബ്ബുകള്‍ നീങ്ങുമെന്ന് ഉറപ്പാണ്.

Story first published: Friday, April 17, 2020, 13:10 [IST]
Other articles published on Apr 17, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+