വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌റ്റെര്‍ലിങ്ങിനെ റാഞ്ചാന്‍ റയല്‍ മാഡ്രിഡ് രംഗത്ത്; ഗാര്‍ഡിയോളയെ പരിശീലകനാക്കാനൊരുങ്ങി യുവന്റസ്

ടുറിന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് രണ്ട് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ ക്ലബ്ബിലെ സൂപ്പര്‍ താരങ്ങള്‍ ടീം വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇംഗ്ലണ്ട് താരം റഹിം സ്‌റ്റെര്‍ലിങ്ങിനായി സിറ്റി ആവശ്യപ്പെടുന്ന 180 ദശലക്ഷം പൗണ്ട് നല്‍കാന്‍ റയല്‍ മാഡ്രിഡ് തയ്യാറാണെന്നാണ് ഏറ്റവും പുതിയ വിവരം. ദി സണ്ണാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെമുതല്‍ സ്‌റ്റെര്‍ലിങ്ങിനെ സ്വന്തമാക്കാന്‍ റയല്‍ ആഗ്രഹിച്ചിരുന്നതായും ഇപ്പോള്‍ സിറ്റിക്ക് വിലക്ക് ഏര്‍പ്പെടുത്തിയതോടെ താരത്തെ സ്വന്തമാക്കാന്‍ അതിവേഗനീക്കം റയല്‍ നടത്തുന്നതായുമാണ് സണ്ണിന്റെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ സിറ്റിയുമായി മൂന്ന് വര്‍ഷത്തെ കരാര്‍ക്കൂടി സ്‌റ്റെര്‍ലിങ്ങിനുണ്ട്.

കഴിഞ്ഞവര്‍ഷം നവംബറില്‍ താരത്തിന്റെ പ്രതിഫലം ആഴ്ചയില്‍ 3,00000 ഡോളറില്‍ നിന്ന് 450000 ഡോളറാക്കി ഉയര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ ചാമ്പ്യന്‍സ് ലീഗിലെ വിലക്ക് സിറ്റിക്ക് മറികടക്കാന്‍ സാധിച്ചില്ലെങ്കില്‍ താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറച്ചേക്കും. അതിനാല്‍ത്തന്നെ പ്രമുഖ താരങ്ങള്‍ ക്ലബ്ബ് വിടാനുള്ള സാധ്യത കൂടുതലാണെന്നാണ് സണ്ണിന്റെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ് ഗാര്‍ഡിയോളയുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് സ്‌റ്റെര്‍ലിങ്.

ISL: എടിക്കെയെ തുരത്തി ചെന്നൈ... പ്ലേഓഫിന് അരികെ, മുംബൈക്കും ഒഡിഷയ്ക്കു ഞെട്ടല്‍ISL: എടിക്കെയെ തുരത്തി ചെന്നൈ... പ്ലേഓഫിന് അരികെ, മുംബൈക്കും ഒഡിഷയ്ക്കു ഞെട്ടല്‍

raheemsterling

അതേ സമയം പെപ് ഗാര്‍ഡിയോളയെ പുതിയ പരിശീലകനാക്കാന്‍ ഫ്രഞ്ച് ചാമ്പ്യന്‍ ക്ലബ്ബ് ശ്രമിക്കുന്നതായും സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ ചെല്‍സി കോച്ച് മൗറീസ്യോ സാറിക്ക് കീഴില്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്കുയരാന്‍ യുവന്റസിന് സാധിച്ചിട്ടില്ല. താരങ്ങളുമായി സാറിയുടെ ബന്ധവും അത്ര മികച്ചതല്ല. ഇക്കാരണത്താല്‍ സാറിയെ പുറത്താക്കി ഗാര്‍ഡിയോളയുമായി കരാറെത്താന്‍ യുവന്റസ് തീവ്രമായി ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ ഈ വര്‍ഷത്തിന് ശേഷം തന്റെ പഴയ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കിലേക്ക് ഗാര്‍ഡിയോള തിരിച്ചുപോകുമെന്ന തരത്തിലും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇത്തവണ ചാമ്പ്യന്‍സ് ലീഗ് നേടിയില്ലെങ്കില്‍ സിറ്റി തന്നെ പുറത്താക്കുമെന്ന തരത്തില്‍ ഗാര്‍ഡിയോള കഴിഞ്ഞിടെ സൂചന നല്‍കിയിരുന്നു. എന്തായാലും വിലക്കിനെ നിയമപരമായി നേരിടാനുള്ള തയ്യാറെടുപ്പിലാണ് മാഞ്ചസ്റ്റര്‍ സിറ്റി.

Story first published: Monday, February 17, 2020, 8:49 [IST]
Other articles published on Feb 17, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X