For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റയലിന്റെ തോല്‍വിയെക്കുറിച്ച് റാമോസ് പറയുന്നു-'റയല്‍ ഒരിക്കലും ഇങ്ങനെ തോല്‍ക്കില്ല'

മാഡ്രിഡ്: അവസാനസീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ റയല്‍ മാഡ്രിഡ് ഇത്തവണ ഏറെ പ്രതീക്ഷകള്‍ സമ്മാനിച്ചാണെത്തുന്നത്. സിനദിന്‍ സിദാനെന്ന ചാമ്പ്യന്‍ പരിശീലകന് കീഴില്‍ വീണ്ടുമൊരു സുന്ദരയുഗം റയല്‍ ആരാധകര്‍ സ്വപ്‌നം കാണുകയാണ്. പുതിയ സീസണിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ റയല്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പിലെ തോല്‍വി. നാട്ടുകാരായ അത്‌ലറ്റികോ മാഡ്രിഡിനോട് 7-3 എന്ന മാര്‍ജിനില്‍ തോറ്റതോടെ ടീമിനെതിരെയും മാനേജ്‌മെന്റിനെതിരെയും ആരാധക പ്രതിഷേധം കടുക്കുകയാണ്.ഈ അവസരത്തില്‍ ടീമിന്റെ തോല്‍വിയെക്കുറിച്ച് പ്രതികരിച്ച് റയല്‍ നായകന്‍ സെര്‍ജിയോ റാമോസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

'ഒരിക്കലും സന്തോഷവാനായിട്ടില്ല നിങ്ങളോട് സംസാരിക്കുന്നത്.ഇതൊരു തുടക്കം മാത്രമാണ്.ഉയര്‍ച്ചയിലേക്കുള്ള പാഠങ്ങള്‍ പഠിക്കുകയാണിപ്പോള്‍.തോല്‍ക്കാന്‍ പല കാരണങ്ങളുമുണ്ട്.എന്നാല്‍ അത്‌ലറ്റികോ മാഡ്രിഡിനോട് സംഭവിച്ചതുപോലെ വലിയ പിഴവുകള്‍ ആവര്‍ത്തിക്കാന്‍ പാടില്ല.ഇതൊരു സൗഹൃദ മത്സരം മാത്രമാണ്.ഇത് നോക്കി ടീമിനെ വിലയിരുത്തരുത്. ടീമിന്റെ ലക്ഷ്യം താരങ്ങള്‍ മറന്നിട്ടില്ല.അവസാന സീസണിലെ പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള തീവ്ര ശ്രമത്തിലാണ്.പരിശീലനം തുടര്‍ന്നുകൊണ്ടേയിരിക്കും.ലാ ലിഗയിലേക്കെത്തുമ്പോള്‍ ക്ലബ്ബിന്റെ നിലവാരം മാറും.ഇത് ടീമിനെ പരീക്ഷിക്കുന്ന സമയമാണ്.പുതിയ സീസണില്‍ കിരീടം നേടാമെന്ന് തികഞ്ഞ ആത്മവിശ്വാസമുണ്ട്. അതിന് ശേഷിയുള്ള മികച്ച ടീമാണിത്.'-റാമോസ് പറഞ്ഞു.

ramoz

ചാമ്പ്യന്‍സ് കപ്പില്‍ റയലിന്റെ രണ്ടാം തോല്‍വിയാണിത്.ആദ്യ മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനോടും പരാജയപ്പെട്ടിരുന്നു. അത്‌ലറ്റികോ മാഡ്രിഡിനോട് ആദ്യ പകുതിയില്‍ എതിരില്ലാത്ത അഞ്ച് ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് റയല്‍ മാഡ്രിഡ്് ആശ്വാസം നല്‍കിയ മൂന്ന് ഗോള്‍ നേടിയത്. ഏദന്‍ ഹസാര്‍ഡ്,വിനീഷ്യസ് ജൂനിയര്‍,ജോവിക്ക്,ടോണി ക്രൂസ്,സെര്‍ജിയോ റാമോസ്,ഇസ്‌കോ,മാഴ്‌സലോ,ലൂക്കാ മോഡ്രിച്ച്,ഒഡ്രിസോള തുടങ്ങി ശക്തമായ റയല്‍ നിരയാണ് അത്‌ലറ്റികോയ്ക്ക് മുന്നില്‍ നാണംകെട്ടത്.

Story first published: Saturday, July 27, 2019, 17:53 [IST]
Other articles published on Jul 27, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+