ഐപിഎല്‍: കേസ്റ്റണ്‍ തെറിച്ചു, നെഹ്‌റയും... ആര്‍സിബിക്ക് തന്ത്രമോതാന്‍ ഇനി കാറ്റിച്ച്

ദില്ലി: ഐപിഎല്ലിലെ പുതിയ സീസണിനുള്ള റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പുതിയ പരിശീലകനായി മുന്‍ ഓസ്‌ട്രേലിയന്‍ താരം സൈമണ്‍ കാറ്റിച്ചിനെ നിയമിച്ചു. മുന്‍ കോച്ച് ഗാരി കേസ്റ്റണിനെ ഒഴിവാക്കിയാണ് പകരം കാറ്റിച്ചിനു ചുമതലയേല്‍പ്പിച്ചത്. ബൗളിങ് പരിശീലകനായ ആശിഷ് നെഹ്‌റയെയും ആര്‍സിബി പുറത്താക്കി. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ മുന്‍ കോച്ചായ മൈക്ക് ഹെസ്സനെ ആര്‍സിബിയുടെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടറായി നിയോഗിച്ചിട്ടുണ്ട്.

വലിയ പ്രതീക്ഷകളോടെയാണ് ഇന്ത്യക്കു ലോകകപ്പ് സമ്മാനിച്ച കേസ്റ്റണിനെ ആര്‍സിബി പരിശീലകസ്ഥാനത്തേക്കു കൊണ്ടു വന്നത്. പക്ഷെ ആര്‍സിബിക്കൊപ്പം പഴയ മാജിക്ക് ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായില്ല. രണ്ടു വര്‍ഷം മാത്രം ആര്‍സിബിക്കൊപ്പം പ്രവര്‍ത്തിച്ച ശേഷമാണ് കേസ്റ്റണിന്റെ പടിയിറക്കം.

ഇന്ത്യ സൂക്ഷിച്ചോ... ക്ലൂസ്നറുടെ കൂട്ടുപിടിച്ച് ദക്ഷിണാഫ്രിക്ക, ബുംറയ്ക്കും ഭുവിക്കും പണിയാവും

ആര്‍സിബിയുടെ പുതിയ സീസണിലെ പോളിസി, തന്ത്രം, സ്‌കൗട്ടിങ്, പെര്‍ഫോമന്‍സ് മാനേജ്‌മെന്റ് എന്നിവയെല്ലാം നിയന്ത്രിക്കുക ഹെസ്സനായിരിക്കും. താരങ്ങള്‍ക്കും കോച്ചിങ് സംഘത്തിനൊപ്പവും അദ്ദേഹം പ്രവര്‍ത്തിക്കും. കൂടാതെ ആര്‍സിബി മാനേജ്‌മെന്റിന്റെയും ഭാഗമായിരിക്കും ഹെസ്സന്‍. ഇതാദ്യമായണ് ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടറെന്ന പുതിയ റോളില്‍ ആര്‍സിബി ഒരാളെ നിയമിക്കുന്നത്. നേരത്തേ ന്യൂസിലാന്‍ഡിന്റെ മുഖ്യ കോച്ചായും ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചതിന്റെ അനുഭവസമ്പത്ത് ഹെസ്സനുണ്ട്.

ഫീല്‍ഡിങില്‍ ചീറ്റപ്പുലി... എന്നിട്ടും ഇന്ത്യ തഴഞ്ഞു, കാരണം അതു തന്നെ? പ്രതികരിച്ച് റോഡ്‌സ്

ഏവരും ബഹുമാനിക്കുന്ന, അംഗീകരിക്കുന്ന, നന്നായി പെര്‍ഫോം ചെയ്യുന്ന മികച്ച ടി20 ഫ്രാഞ്ചൈസിയായി മാറുകയാണ് ആര്‍സിബിയുടെ ലക്ഷ്യമെന്നു പുതിയ കോച്ചിനെയും ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയരക്ടറെയും നിയമിക്കവെ ചെയര്‍മാന്‍ സഞ്ജീവ് ചുരിവാല വ്യക്തമാക്കി. നേരത്തേ ഇന്ത്യന്‍ ടീമിന്റെ മുഖ്യ കോച്ചാവാന്‍ അവസാന റൗണ്ട് വരെ രംഗത്തുണ്ടായിരുന്ന വ്യക്തിയാണ് ഹെസ്സന്‍. എന്നാല്‍ ഹെസ്സനെ മറികടന്ന് രവി ശാസ്ത്രി ഈ സ്ഥാനം പിടിച്ചെടുക്കുകയായിരുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, August 23, 2019, 17:14 [IST]
Other articles published on Aug 23, 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X