വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കളിക്കളത്തില്‍ മാത്രമല്ല പുറത്തും രക്ഷയില്ല, ചാലഞ്ച് ഏറ്റെടുക്കാനാവാതെ ആര്‍സിബി... വീഡിയോ വൈറല്‍

നടി ജാക്വലിന്റെ ഫിറ്റ്‌നസ് ചാലഞ്ചിലാണ് താരങ്ങള്‍ പരാജയപ്പെട്ടത്

ബെംഗളൂരു: ഐപിഎല്ലില്‍ തുടര്‍ച്ചയായ തിരിച്ചടികളെ തുടര്‍ന്നു പുറത്താവലിന്റെ വക്കില്‍ നില്‍ക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു കളത്തിനു പുറത്തും രക്ഷയില്ല. ചാലഞ്ച് ഏറ്റെടുക്കാനാവാതെ ആര്‍സിബിയുടെ മിന്നും താരങ്ങള്‍ ദയനീയമായി പരാജയപ്പെട്ടു. ഇമാറ ഫിറ്റ് ഓര്‍ ഫെയ്‌ലിനു വേണ്ടി ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസ് നടത്തിയ ഫിറ്റ്‌നസ് ചാലഞ്ചിലാണ് ആര്‍സിബി താരങ്ങള്‍ക്കു അടിതെറ്റിയത്. ന്യൂസിലന്‍ഡ് വെടിക്കെട്ട് താരം ബ്രെന്‍ഡന്‍ മക്കുല്ലം, പേസ് ബൗളര്‍ ഉമേഷ് യാദവ്, വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേലാണ് എന്നിവരാണ് ചാലഞ്ചില്‍ പങ്കാളിയായത്.

1

ഐപിഎല്‍: കിട്ടിയാല്‍ ഊട്ടി, ഇല്ലെങ്കില്‍... ടീമുകളുടെ ചൂതാട്ടം ഫലം കണ്ടു, ഇവര്‍ ഇപ്പോള്‍ ഹീറോസ്ഐപിഎല്‍: കിട്ടിയാല്‍ ഊട്ടി, ഇല്ലെങ്കില്‍... ടീമുകളുടെ ചൂതാട്ടം ഫലം കണ്ടു, ഇവര്‍ ഇപ്പോള്‍ ഹീറോസ്

ഐപിഎല്‍: ഇത് അവസാന അവസരം, ഇനി കണ്ടെന്നു വരില്ല!! ഇവര്‍ക്ക് ക്ലൈമാക്‌സ് സീസണ്‍?ഐപിഎല്‍: ഇത് അവസാന അവസരം, ഇനി കണ്ടെന്നു വരില്ല!! ഇവര്‍ക്ക് ക്ലൈമാക്‌സ് സീസണ്‍?

ജാക്വലിന്‍ നല്‍കിയ ടാസ്‌ക്കുകള്‍ പക്ഷെ താരങ്ങള്‍ക്കു അസാധ്യമായിരുന്നു. ആദ്യം ഉമേഷും പിന്നാലെ മക്കുല്ലവും അവസാനമായി പാര്‍ഥിവുമാണ് ചാലഞ്ചിനു മുന്നില്‍ മുട്ടുമടക്കിയത്. ആര്‍സിബി ടീമിന്റെ ഒഫീഷ്യല്‍ ലൈഫ്‌സ്‌റ്റൈര്‍ പാര്‍ട്ണര്‍മാര്‍ കൂടിയാണ് ഇമാറ. താരങ്ങളും ജാക്വലിനും ചേര്‍ന്നുള്ള രസകരമായ ദൃശ്യങ്ങള്‍ ട്വിറ്റര്‍ പേജ് വഴി ഇമാറ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുകയാണ് ഈ വീഡിയോ.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് ജാക്വലിന്‍ ഇമാറയുടെ ബ്രാന്‍ഡ് അംബാസറായി മാറിയത്. നേരത്തേ മറ്റൊരു ബോളിവുഡ് നടിയായ ശ്രദ്ധ കപൂറായിരുന്നു ഈ സ്ഥാനം വഹിച്ചിരുന്നത്. നടിയും ഡാന്‍സറുമായ ജാക്വലിന്‍ ഈ സീസണിലെ ഐപിഎല്ലിന്റെ ഉദ്ഘാടനച്ചടങ്ങളിലും തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായി കാണികളെ ഹരം കൊള്ളിച്ചിരുന്നു.

Story first published: Wednesday, May 9, 2018, 15:27 [IST]
Other articles published on May 9, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X