Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആര്‍സിബി ആരാധകരേ.. നാളെയാണ് ആ ദിനം.. അടിമുടി മാറ്റ പ്രഖ്യാപനവുമായി ബംഗളൂരു

ബംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ആരാധകരേയും താരങ്ങളേയും ഒരുപോലെ ഞെട്ടിച്ചാണ് കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലെയും ട്വിറ്ററിലെയും ചിത്രങ്ങള്‍ ആര്‍സിബി ഡിലീറ്റ് ചെയ്തത്. എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകാത്തതിനാല്‍ അമര്‍ഷം അറിയിച്ച് ബംഗളൂരു ക്യാപ്റ്റന്‍ വിരാട് കോലിയും ടീം അംഗം യുസ്‌വേന്ദ്ര ചാഹലും രംഗത്തെത്തുകയും ചെയ്തിരുന്നു. ആര്‍സിബിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ആശങ്കപ്പെട്ടിരിക്കുന്ന ആരാധകരെ ഞെട്ടിക്കാനൊരുങ്ങുകയാണ് ആര്‍സിബി മാനേജ്‌മെന്റ്. ഫെബ്രുവരി 14ന് ടീമിനെ അടിമുടി മാറ്റി മറിക്കുന്ന പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് ആര്‍സിബി മാനേജ്‌മെന്റ് വ്യക്തമാക്കിയിരിക്കുന്നത്.

ഈ സീസണില്‍ പുതിയ പേരിലാവും ആര്‍സിബി ഇറങ്ങുക. കൂടാതെ പുതിയ ലോഗോയും പുതിയ ജഴ്‌സിയും ആര്‍സിബിക്കുണ്ടാകും. ഇത് നാളെ പ്രഖ്യാപിക്കുമെന്നാണ് മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്. ടീമിന്റെ പുതിയ പേരും ജഴ്‌സിയും കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഐപിഎല്ലിന്റെ തുടക്ക സീസണ്‍മുതല്‍ പ്രഭലരായ താരങ്ങള്‍ ആര്‍സിബിക്കൊപ്പമുണ്ടെങ്കിലും ഇതുവരെ കിരീടം നേടാനായിട്ടില്ല. ഇത്തവണ പുത്തന്‍ പേരിലും ജഴ്‌സിയിലുമിറങ്ങി കന്നിക്കിരീടം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ആര്‍സിബി മാനേജ്‌മെന്റ്. ആര്‍സിബിയുടെ പുതിയ സ്‌പോണ്‍സര്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പാണ്. അവരുടെ പേര് ഉള്‍പ്പെടുത്തിയ ജഴ്‌സിയാവും നാളെ പുറത്തിറക്കുക.

rcb

കഴിഞ്ഞ സീസണില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് പേര് ഡല്‍ഹി ക്യാപിറ്റല്‍സ് എന്നാക്കിയിരുന്നു. ആര്‍സിബി മാനേജ്‌മെന്റ് വൃത്തങ്ങളുമായി മൈ ഖേല്‍ പ്രതിനിധി ബന്ധപ്പെട്ടപ്പോള്‍ നാളെ വരെ കാത്തിരിക്കൂ, നാളെ ആര്‍സിബിയുടെ ആരാധകര്‍ക്കും ഞങ്ങള്‍ക്കും വലിയ ദിവസമാണെന്നാണ് പ്രതികരിച്ചത്. എന്തായാലും ഇത്തവണ പുത്തന്‍ രൂപത്തിലിറങ്ങി ഐപിഎല്‍ കിരീടം അലമാരയിലെത്തിക്കാമെന്ന പ്രതീക്ഷയിലാണ് മാനേജ്‌മെന്റ്. എബി ഡിവില്ലിയേഴ്‌സ്, ക്രിസ് മോറിസ്, മോയിന്‍ അലി, ചാഹല്‍ തുടങ്ങി മികച്ച നിരയാണ് ഇത്തവണ ബംഗളൂരുവിനൊപ്പമുള്ളത്.

Story first published: Thursday, February 13, 2020, 17:31 [IST]
Other articles published on Feb 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+