ഗംഭീറിന് കോലിയുടെ ചുട്ട മറുപടി... പോയി പണി നോക്കാന്‍!! കാര്യമാക്കിയാല്‍ വീട്ടിലിരുന്നേനെ...
ചെന്നൈ: ഐപിഎല്ലില്‍ ഇതുവരെ തന്റെ ടീമായ റോയല്‍ ചാലഞ്ചേഴ്‌സിന് കിരീടം നേടിക്കൊടുക്കാന്‍ സാധിക്കാത്ത ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് സൂപ്പര്‍ താരം വിരാട് കോലി. 2013 മുതല്‍ ആര്‍സിബിയുടെ നായകസ്ഥാനത്തുണ്ടെങ്കിലും ഒരു തവണ പോലും കിരീടമുയര്‍ത്താന്‍ അദ്ദേഹത്തിനു ഭാഗ്യമുണ്ടായിട്ടില്ല. ഐപിഎല്ലില്‍ കോലിയുടെ ക്യാപ്റ്റന്‍സിയെ അടുത്തിടെ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ വിമര്‍ശിച്ചിരുന്നു.
കോലി തന്ത്രശാലിയായ ക്യാപ്റ്റനല്ലെന്നും ഇത്രയും കാലം നായകസ്ഥാനം നിലനിര്‍ത്താനായത് ഭാഗ്യം കൊണ്ടാണെന്നുമായിരുന്നു ഗംഭീറിന്റെ വിമര്‍ശനം. ഗംഭീറിന്റെ ഈ പരാമര്‍ശങ്ങള്‍ മറുപടിയുമായി രംഗത്തു വന്നിരിക്കുകയാണ് കോലി. ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരേ നടക്കാനിരിക്കുന്ന ഉദ്ഘാടന മല്‍സരത്തിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്തും പറയട്ടെ, കാര്യമാക്കുന്നില്ല
ഐപിഎല്ലിലെ കിരീടവിജയം മാനദണ്ഡമാക്കി തന്നെ വിലയിരുത്തുന്നതിനെക്കുറിച്ച് കാര്യമാക്കുന്നില്ലെന്ന് കോലി വ്യക്തമാക്കി. ഗംഭീറിന്റെ പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു കോലിയുടെ മറുപടി. ഐപിഎല്‍ നേടുകയെന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാല്‍ അതു നേടാനാവാത്തതിന്റെ പേരിലുള്ള വിമര്‍ശനങ്ങള്‍ക്കു ചെവി കൊടുക്കുന്നില്ല. ആരും എന്തും പറയട്ടെ.
ഐപിഎല്‍ നേടുന്നയാളാണ് മികച്ച ക്യാപ്റ്റനെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത്. ടീമിനായി ഏറ്റവും നന്നായി പെര്‍ഫോം ചെയ്യാനാണ് ശ്രമിച്ചിട്ടുള്ളത്. എല്ലാ കിരീടങ്ങളും നേടണമെന്ന് തന്നെയാണ് ആഗ്രഹം. എന്നാല്‍ ഇവയെല്ലാം നടക്കണമെന്നില്ലെന്നും കോലി വിശദമാക്കി.

വീട്ടില്‍ ഇരിക്കേണ്ടി വന്നേനെ
പുറത്തു നിന്നുള്ള ആളുകള്‍ ചിന്തിക്കുന്നതു പോലെ താനും ആലോചിച്ചിരുന്നെങ്കില്‍ അഞ്ചു മല്‍സരങ്ങളില്‍ പോലും താന്‍ കളിക്കില്ലായിരുന്നു. ഇപ്പോള്‍ താന്‍ വീട്ടില്‍ ഇരിക്കുമായിരുന്നു. പലരും പല കാര്യങ്ങളും പറഞ്ഞു കൊണ്ടിരിക്കും. അവയൊന്നും മുഖവിലയ്‌ക്കെടുക്കാറില്ല.
താനൊരു ഉത്തരവാദിത്വത്തമുള്ള ക്യാപ്റ്റനാണ്. ആര്‍സിബിക്ക് ഐപിഎല്‍ കിരീടടം നേടിക്കൊടുക്കുകയെന്നത് തന്റെ സ്വപ്‌നമാണ്. ടീമിലെ എല്ലാവരെയും ഇതു തന്നെയാണ് പ്രചോദിപ്പിക്കുന്നതെന്നും കോലി പറഞ്ഞു.

ക്യാപ്റ്റനായത് 2013ല്‍
പ്രഥമ സീസണ്‍ മുതല്‍ ആര്‍സിബിക്കൊപ്പമുണ്ടെങ്കിലും 2013ലാണ് കോലി നായകനായി നിയമിക്കപ്പെടുന്നത്. 2015ല്‍ ടീമിനനെ പ്ലേഓഫിലെത്തിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. തൊട്ടടുത്ത സീസണില്‍ കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ആര്‍സിബി ഫൈനലിലുമെത്തി. എന്നാല്‍ കലാശക്കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് കോലിപ്പട പരാജയപ്പെടുകയായിരുന്നു.
കഴിഞ്ഞ രണ്ടു സീസണുകൡ ആര്‍സിബിയുടെ പ്രകടനം ദയനീയമായിരുന്നു. എട്ടും ആറും സ്ഥാനങ്ങളിലാണ് ടീം ഫിനിഷ് ചെയ്തത്. ഇത്തവണ ശക്തമായ തിരിച്ചുവരവാണ് ആര്‍സിബി ലക്ഷ്യമിടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications