For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബംഗളൂരുവില്‍ ഇപ്പോള്‍ സന്തോഷമില്ല, കിരീടത്തിന്റെ സമ്മര്‍ദ്ദംമാത്രം: വിരാട് കോലി

ബംഗളൂരു: ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമുകളിലൊന്നാണ് വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. താരസമ്പന്നമായ ബംഗളൂരു പല തവണയും വെടിക്കെട്ട് പ്രകടനത്തിലൂടെ ആരാധകരെ ത്രസിപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കിരീടം ഉയര്‍ത്താന്‍ സാധിച്ചിട്ടില്ല. ഇപ്പോഴിതാ ബംഗളൂരു ടീമിലെ നിലവിലെ അവസ്ഥയെക്കുറിച്ച് നായകന്‍ കോലി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ബംഗളൂരു ടീമിലെ പഴയ സന്തോഷം നഷ്ടമായിരിക്കുന്നുവെന്നും കിരീടത്തിനായുള്ള സമ്മര്‍ദ്ദം മാത്രമാണുള്ളതെന്നുമാണ് കോലി പറഞ്ഞത്.

മൂന്ന് തവണ ഐപിഎല്‍ ഫൈനല്‍ കളിച്ചെങ്കിലും ഒരു തവണപോലും കിരീടം നേടാന്‍ സാധിച്ചില്ല. 2009, 2011, 2016 സീസണുകളിലാണ് ബംഗളൂരു ഐപിഎല്‍ ഫൈനല്‍ കളിച്ചത്. 'കുറച്ചു സീസണുകളിലായി വല്ലാതെ സമ്മര്‍ദ്ദം അലട്ടുന്നു. ഈ സീസണില്‍ ലഭിക്കും ഈ സീസണില്‍ ലഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും കിരീടം ലഭിക്കുന്നില്ല. ടീമിലെ ആ പഴയ സന്തോഷം തിരിച്ചുകൊണ്ടുവരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ലോക ക്രിക്കറ്റിലെ മികച്ച പല താരങ്ങളും ആര്‍സിബിക്കൊപ്പമുണ്ട്. അത്തരം സാഹചര്യങ്ങളില്‍ വലിയ ആരാധക പിന്തുണതന്നെ ടീമിന് ലഭിക്കും. ഞാനും ക്രിസ് ഗെയ്‌ലും എബി ഡിവില്ലിയേഴ്‌സും കളിച്ചിരുന്ന സമയത്ത് മികച്ച പ്രകടനം ടീമില്‍ നിന്നുണ്ടായെങ്കിലും കിരീടം സ്വന്തമാക്കാനായില്ല.

kohlircb

മികച്ച ടീമിനെയാണ് എപ്പോഴും ബംഗളൂരുവിന് ലഭിക്കാറ്. ഇനി ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ് വേണ്ടത്.ബംഗളൂരു ഒരു കിരീടം അര്‍ഹിക്കുന്നു'-കോലി പറഞ്ഞു. മുന്‍ ഇംഗ്ലണ്ട് താരവും ബംഗളൂരു താരവുമായിരുന്ന കെവിന്‍ പീറ്റേഴ്‌സണുമായുള്ള ചാറ്റിങ്ങിനിടെയാണ് കോലിയുടെ അഭിപ്രായ പ്രകടനം. കഴിഞ്ഞിടെ ബംഗളൂരുങ്ങു തങ്ങളുടെ പുതിയ ജഴ്‌സിയും ലോഗോയും അവതരിപ്പിച്ചിരുന്നു. ഇതിനെ മുന്‍ ഉടമ വിജയ് മല്യ ട്രോളുകയും ചെയ്തിരുന്നു.

സംഭവം കൊള്ളാമെങ്കിലും ആദ്യം വേണ്ടത് കിരീടമാണെന്നാണ് മല്യ ട്വീറ്റ് ചെയ്തത്. മികച്ച ബൗളര്‍മാരുടെ അഭാവമാണ് എപ്പോഴും ബംഗളൂരുവിന് തിരിച്ചടിയാവുന്നത്. ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് തുടങ്ങിയ ടി20യിലെ സ്ഥിരം തല്ലുകൊള്ളികളായ ബൗളര്‍മാരെ ടീം അമിതമായി ആശ്രയിക്കുന്നത് വലിയ തിരിച്ചടി നല്‍കുന്നു. കോലിയും എബി ഡിവില്ലിയേഴ്‌സും പുറത്തായാല്‍ ടീം തകരുന്ന അവസ്ഥയാണുള്ളത്.

കൊറോണ വൈറസ് ലോകമാകെ വ്യാപിച്ചിരിക്കുന്ന അവസ്ഥയില്‍ ഇത്തവണത്തെ ഐപിഎല്‍ ഒഴിവാക്കാനുള്ള സാധ്യത കൂടുതലാണ്. മാര്‍ച്ച് 29ന് ആരംഭിക്കേണ്ട ടൂര്‍ണമെന്റ് ഏപ്രില്‍ 15ലേക്ക് മാറ്റിവെച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ ആ ദിവസവും മത്സരം നടത്തുക സാധ്യമല്ല.കൂടാതെ വിദേശ താരങ്ങള്‍ക്ക് യാത്രാ വിലക്കും ഇന്ത്യയിലേക്ക് പ്രവേശന വിലക്കും നിലനില്‍ക്കുന്നത് മറ്റൊരു തിരിച്ചടിയാണ്. കൊറോണ നിയന്ത്രണ വിധേയമാകാത്തതിനാല്‍ മിക്ക രാജ്യങ്ങളും മെയ് അവസാനംവരെ എല്ലാ മത്സരങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്. അതിനാല്‍ ഐപിഎല്ലിന്റെ 13ാം സീസണ്‍ ഒഴിവാക്കാനുള്ള സാധ്യത ഏറെയാണ്.

Story first published: Sunday, April 5, 2020, 17:50 [IST]
Other articles published on Apr 5, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+