Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചരിത്ര നീക്കവുമായി ആര്‍സിബി; കൈയടിച്ച് ക്രിക്കറ്റ് ലോകം

ബംഗളൂരു: ലോക ക്രിക്കറ്റിനാകെ മാതൃകയാകുന്ന ചരിത്ര നീക്കവുമായി ഇന്ത്യന്‍ പ്രീമിയര്‍ (ഐപിഎല്‍) ടീം റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു (ആര്‍സിബി). ടീമിന്റെ സപ്പോര്‍ട്ടിങ് സ്റ്റാഫില്‍ വനിതയായ നവ്‌നീത ഗൗതത്തെ ഉള്‍പ്പെടുത്തിയാണ് ബംഗളൂരു കൈയടി നേടുന്നത്. ഇതാദ്യമായാണ് ഒരു ഐപിഎല്‍ ടീം വനിതയെ ടീമിന്റെ സപ്പോര്‍ട്ടിങ് സ്റ്റാഫാക്കുന്നത്. മസാജിങ് തെറാപ്പിസ്റ്റായെത്തുന്ന നവ്‌നീതയ്ക്ക് ടീമിലെ താരങ്ങളെ മാനസികമായി ഉത്തേജിപ്പിക്കുക മത്സരത്തിനായി മാനസികമായി സജ്ജമാക്കുക തുടങ്ങിയ ചുമതലകളുമുണ്ട്.

ചരിത്ര നീക്കത്തിന്റെ ഭാഗമാകാന്‍ ആര്‍സിബിക്ക് കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്ന് ടീം ചെയര്‍മാന്‍ സഞ്ജീവ് പറഞ്ഞു. വനിതകളെയും വനിതാ ക്രിക്കറ്റിനെയും കൂടുതല്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വനിതകള്‍ക്ക് കായിക വേദികളില്‍ കൂടുതല്‍ അവസരം ലഭിക്കുന്നത് സന്തോഷം നല്‍കുന്നുവെന്ന് നവ്‌നീത പ്രതികരിച്ചു. ഐപിഎല്ലില്‍ എല്ലാ സീസണിലും മികച്ച ടീമുമായി എത്തുന്ന ബംഗളൂരുവിന് ഒരു തവണപോലും കിരീടം നേടാന്‍ സാധിച്ചിട്ടില്ല.

rcb

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി നയിക്കുന്ന ബംഗളൂരു ആരാധക പിന്തുണയില്‍ ഏറെ മുന്നിലുള്ള ടീമാണ്. ഇത്തവണ ടീമിലും പരിശീലകസംഘത്തിലും വലിയ അഴിച്ചുപണിയാണ് ആര്‍സിബി നടത്തിയത്. ഇന്ത്യക്ക് ലോകകപ്പ് സമ്മാനിച്ച പരിശീലകന്‍ ഗാരി കേഴ്സ്റ്റണെ മാറ്റി സൈമണ്‍ കാറ്റിച്ചിനെ മുഖ്യ പരിശീലകനാക്കി. ബൗളിങ് പരിശീലകസ്ഥാനത്ത് നിന്ന് നെഹ്്‌റയെ മാറ്റി പകരം ആദം ഗ്രിഫിത്തിനെയും നിയമിച്ചു. ബാറ്റിങ്,സ്പിന്‍ പരിശീലകനുമായി ശ്രീധരന്‍ ശ്രീറാമും ആര്‍സിബിക്കൊപ്പമുണ്ട്.

Story first published: Friday, October 18, 2019, 8:41 [IST]
Other articles published on Oct 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+