Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജഡേജ കഠിനമായ വിഷാദത്തിലെന്ന് ഭാര്യ; ഒരേ കാര്യം പറഞ്ഞുകൊണ്ടിരിക്കുന്നു

ദില്ലി: ലോകകപ്പിലെ ഇന്ത്യയുടെ ഞെട്ടിക്കുന്ന തോല്‍വിയില്‍നിന്നും ആരാധകര്‍ ഇനിയും മുക്തരായിട്ടില്ല. ന്യൂസിലന്‍ഡിനെതിരെ ജയമുറപ്പിച്ച സെമിയില്‍ ഇന്ത്യയുടെ തോല്‍വി ഹൃദയഭേദകമായിരുന്നു. വെറും അരമണിക്കൂര്‍കൊണ്ട് മുന്‍നിര വിക്കറ്റുകളെല്ലാം തകരുന്ന കാഴ്ച ഇപ്പോഴും ഇന്ത്യന്‍ കളിക്കാരെയും ആരാധകരെയും വിട്ടുമാറിയിട്ടുണ്ടാകില്ല.

തോല്‍വിക്കിടയിലും ആരാധകര്‍ക്ക് ആശ്വാസമായത് രവീന്ദ്ര ജഡേജയുടെ ഓള്‍റൗണ്ട് പ്രകടനമായിരുന്നു. എംഎസ് ധോണിക്കൊപ്പം ചേര്‍ന്ന് ടീമിനെ ജയത്തിനരികെ എത്തിക്കാനും ഒരുവേള ആരാധകര്‍ക്ക് ജയപ്രതീക്ഷയുണര്‍ത്താനും ജഡേജയ്ക്ക് കഴിഞ്ഞു. എന്നാല്‍, 77 റണ്‍സെടുത്ത് താരം പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ മങ്ങി. ധോണിയുടെ പോരാട്ടവും പാതിവഴിയില്‍ അവസാനിച്ചതോടെ ഇന്ത്യയുടെ ലോകകപ്പ് സ്വപ്‌നവും പൊലിഞ്ഞു.


ജഡേജ വിഷാദത്തില്‍

ജഡേജ വിഷാദത്തില്‍

തോല്‍വിക്കുശേഷം ഇന്ത്യന്‍ കളിക്കാര്‍ ഉല്ലാസയാത്രയ്ക്കും മറ്റും സമയം കണ്ടെത്തിയെങ്കിലും ജഡേജ ഇപ്പോഴും കടുത്ത വിഷാദത്തിലാണെന്നാണ് ഭാര്യ റിവാബ പറയുന്നത്. സമാധാനിപ്പിക്കാന്‍ കഴിയാത്തവിധം ജഡേജ തളര്‍ന്നിരുന്നു. താന്‍ പുറത്തായില്ലായിരുന്നുവെങ്കില്‍ ടീമിന് വിജയിക്കാന്‍ സാധിക്കുമായിരുന്നുവെന്ന കാര്യമാണ് ഇടയ്ക്കിടെ പറയുന്നതെന്നും റിവാബ ഒരു മാധ്യമത്തോടെ വെളിപ്പെടുത്തി.

ഏല്ലായിപ്പോഴും പോരാളി

ഏല്ലായിപ്പോഴും പോരാളി

ജയത്തിനരികില്‍വെച്ച് ഇത്തരമൊരു മത്സരം തോല്‍ക്കുകയെന്നാല്‍ വേദനപ്പിക്കുന്നതാണ്. ജഡേജ എക്കാലത്തും കരുത്തോടെ പോരാടിയിരുന്നെന്നും ഭാര്യ പറഞ്ഞു. അദ്ദേഹത്തിന്റെ കരിയര്‍ ശ്രദ്ധിച്ചാല്‍ അക്കാര്യം വ്യക്തമാകും. 2013ല്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഓള്‍റൗണ്ട് പ്രകടനത്തോടെ ജഡേജ ആയിരുന്നു മാന്‍ ഓഫ് ദി മാച്ച്. പ്രധാനപ്പെട്ട മത്സരങ്ങളില്‍ വിക്കറ്റ് വീഴ്ത്താനും റണ്‍സ് നേടാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്നും റിവാബ ചൂണ്ടിക്കാട്ടി.

ന്യൂസിലന്‍ഡിനെതിരായ പ്രകടനം

ന്യൂസിലന്‍ഡിനെതിരായ പ്രകടനം

ന്യൂസിലന്‍ഡിനെതിരെ കടന്നാക്രമണം നടത്തിയ ജഡേജ 59 പന്തിലാണ് 77 റണ്‍സെടുത്തത്. അര്‍ധശതകം നേടിയ ധോണിക്കൊപ്പം ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കാനും താരത്തിന് കഴിഞ്ഞു. എന്നാല്‍, ജയത്തിനടുത്തുവെച്ച് കൂറ്റനടിക്ക് ശ്രമിക്കവെ പുറത്താവുകയായിരുന്നു. ഇതോടെ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 240 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടരാനും ഇന്ത്യയ്ക്ക് കഴിഞ്ഞില്ല.


Story first published: Sunday, July 14, 2019, 11:36 [IST]
Other articles published on Jul 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+