Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിടുവായത്തം കുറേ കേട്ടിട്ടുണ്ട്; മഞ്ജരേക്കര്‍ക്കെതിരെ ആഞ്ഞടിച്ച് ജഡേജ

മഞ്ചരേക്കറെ കൊന്നു കൊലവിളിച്ച് ജഡേജ | Oneindia Malayalam

ബര്‍മിങ്ഹാം: മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ക്കെതിരെ ആഞ്ഞടിച്ച് രവീന്ദ്ര ജഡേജ. ജഡേജ ഇന്ത്യന്‍ ടീമില്‍ കളിക്കുന്നതിനോട് തനിക്ക് താത്പര്യമില്ലെന്നും അദ്ദേഹത്തിന് പരിചയസമ്പന്നത കുറവാണെന്നും മഞ്ജരേക്കര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനെതിരെയായിരുന്നു അതേ നാണയത്തില്‍ ജഡേജ പ്രതികരണവുമായി എത്തിയത്.

ജഡേജ പൂര്‍ണതയില്ലാത്ത താരമാണ്, ടെസ്റ്റില്‍ നല്ലൊരു ബൗളറാണെങ്കിലും ഏകദിനത്തില്‍ ജഡേജ എല്ലാം കുറച്ചു കുറച്ചുമാത്രം അറിയുന്നയാണാണെന്നായിരുന്ന മഞ്ജരേക്കറുടെ കമന്റ്. എന്നാല്‍, നിങ്ങള്‍ കളിച്ചതിനേക്കാള്‍ ഇരട്ടി മത്സരങ്ങള്‍ ഞാന്‍ ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ടെന്ന് ജഡേജ തിരിച്ചടിച്ചു. നിങ്ങളുടെ വിടുവായത്തം ഞാന്‍ ഇതിന് മുമ്പും കേട്ടിട്ടുണ്ട്. വ്യക്തികളെ ബഹുമാനിക്കാന്‍ പഠിക്കണമെന്നും ജഡേജ പറഞ്ഞു.

jadejaandmanjrekar

കഴിഞ്ഞദിവസം എംഎസ് ധോണിയേയും മഞ്ജരേക്കര്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍, ആരാധകര്‍ കൂട്ടത്തോടെ എത്തിയതോടെ നിലപാടുമാറ്റി. ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലേക്ക് ജഡേജയെ കൊണ്ടുവരണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ആറാമത് ബൗളറുടെ അഭാവം ഇന്ത്യയെ ബാധിക്കുന്നുണ്ടെന്ന് കഴിഞ്ഞ മത്സരങ്ങള്‍ തെളിയിച്ചിരുന്നു. വിജയ് ശങ്കറിന് പരിക്കേറ്റ് മടങ്ങേണ്ടിവന്നതാണ് ടീമിന് തിരിച്ചടിയായത്.

Story first published: Thursday, July 4, 2019, 12:26 [IST]
Other articles published on Jul 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+