വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'ആരും പേടിക്കേണ്ട, ഇത് ചെറുത്'; ന്യൂസിലന്‍ഡിനെതിരായ തോല്‍വിക്കുശേഷം ജഡേജ

'ആരും പേടിക്കേണ്ട, ഇത് ചെറുത്'

ലണ്ടന്‍: ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് ന്യൂസിന്‍ഡിനെതിരായ ആദ്യ സന്നാഹമത്സരത്തിലെ തോല്‍വി തിരിച്ചടിയായിരിക്കുകയാണ്. കോടിക്കണക്കിന് വരുന്ന ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷകളുമായി ഇംഗ്ലണ്ടിലിറങ്ങിയ ഇന്ത്യയ്ക്ക് ആശിച്ച തുടക്കമല്ല ലഭിച്ചത്. ന്യൂസിലന്‍ഡിനെതിരായ മത്സരത്തിലെ 7 വിക്കറ്റിന്റെ തോല്‍വി ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കുന്നതുമായി.

ഇന്ത്യയുടെ നാലാം നമ്പര്‍ പരീക്ഷണം പാളി; ലോകകപ്പ് സെമി പ്രവേശനം എളുപ്പമാകില്

തോല്‍വിയേക്കാള്‍, തോല്‍വി വഴങ്ങിയ രീതി ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്കയുണ്ടാക്കുന്നതാണ്. വിദേശ പിച്ചുകളില്‍ ബാറ്റിങ് മറക്കുന്ന പതിവു രീതിയിലാണ് ഇന്ത്യ തോല്‍വി വഴങ്ങിയതെന്നത് വരും മത്സരങ്ങളിലും ടീമിന് തിരിച്ചടിയാകുമോ എന്ന ഭയം നിലനില്‍ക്കുന്നുണ്ട്. വരാനിരിക്കുന്ന മത്സരങ്ങളില്‍ ടീം തോല്‍വിയില്‍ നിന്നും പാഠം പഠിച്ചില്ലെങ്കില്‍ ലോകകപ്പില്‍ കനത്ത തിരിച്ചടി പ്രതീക്ഷിക്കാം.


തോല്‍വിയില്‍ ആശങ്കയില്ലെന്ന് ജഡേജ

തോല്‍വിയില്‍ ആശങ്കയില്ലെന്ന് ജഡേജ

ന്യൂസിലന്‍ഡിനെതിരെ അര്‍ധശതകം നേടിയ രവീന്ദ്ര ജഡേജ പക്ഷെ ഇന്ത്യ തോല്‍വിയില്‍ ആശങ്കപ്പെടുന്നില്ല. ഒരു മത്സരം നോക്കി കളിക്കാരെ വിലയിരുത്തരുതെന്നാണ് ജഡേജയുടെ പ്രതികരണം. ഇന്ത്യയിലെ സാഹചര്യത്തില്‍നിന്നും ഇംഗ്ലണ്ടിലെത്തിയവരാണ് നമ്മള്‍. അതുകൊണ്ടുതന്നെ ആദ്യ മത്സരത്തിലെ തോല്‍വി കാര്യമാക്കേണ്ടതില്ലെന്നും ജഡേജ പറഞ്ഞു.

വെല്ലുവിളി ഏറ്റെടുത്തു

വെല്ലുവിളി ഏറ്റെടുത്തു

പിച്ചിന്റെ സാഹചര്യം മനസിലാക്കാതെ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചെന്ന വിമര്‍ശനത്തിനും ജഡേജ പ്രതികരിച്ചു. പിച്ചില്‍ സീം ഉണ്ടാകുമെന്ന് തങ്ങള്‍ക്കറിയാമായിരുന്നു. സന്നാഹ മത്സരത്തില്‍ വെല്ലുവിളി ഏറ്റെടുക്കാനാണ് ആദ്യം ബാറ്റ് ചെയ്തത്. യഥാര്‍ഥ മത്സരത്തില്‍ ഇത്തരമൊരു സാഹചര്യത്തില്‍ ബാറ്റ് ചെയ്യേണ്ടിവന്നാല്‍ ഇപ്പോഴത്തെ അനുഭവം ഗുണം ചെയ്യുമെന്നും ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വ്യക്തമാക്കി.

ജഡേജയുടെ ബാറ്റിങ്

ജഡേജയുടെ ബാറ്റിങ്

മത്സരത്തില്‍ 50 പന്തില്‍ നിന്നും 54 റണ്‍സെടുത്ത ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഫോം ലോകകപ്പിലും തുടരാനാകുമെന്നാണ് പ്രതീക്ഷയെന്ന് ജഡേജ പ്രതീക്ഷ പ്രകടിപ്പിച്ചു. തനിക്കിപ്പോള്‍ സമ്മര്‍ദ്ദങ്ങളൊന്നുമില്ല, ആത്മവിശ്വാസത്തോടെ കളിക്കാന്‍ കഴിയുകയെന്നത് പ്രധാനമാണ്. ഐപിഎല്ലിലെ ബാറ്റിങ് ഗുണം ചെയ്തിട്ടുണ്ടെന്നും സമയംകിട്ടുമ്പോഴെല്ലാം നെറ്റിസില്‍ ബാറ്റിങ്ങിനും പ്രാധാന്യം നല്‍കുന്നുണ്ടെന്നും ജഡേജ പറഞ്ഞു.


Story first published: Sunday, May 26, 2019, 12:10 [IST]
Other articles published on May 26, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X