വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യ പുറത്താകുമ്പോള്‍ ഇംഗ്ലണ്ടില്‍ ആഘോഷവുമായി അശ്വിന്‍; ടീമിലെടുക്കാത്തവര്‍ക്ക് മറുപടി

ലണ്ടന്‍: ലോകകപ്പില്‍ കിരീട ഫേവറിറ്റുകളായ ഇന്ത്യ ന്യൂസിലന്‍ഡിനോട് സെമി ഫൈനലില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങി പുറത്തായിരിക്കുകയാണ്. കളിക്കാരെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ച തോല്‍വി ഏറെക്കാലം ഇന്ത്യയെ പിന്തുടരും. ബാറ്റിങ്ങ് നിരയിലുണ്ടായ തകര്‍ച്ചയാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമായത്. രവീന്ദ്ര ജഡേജയുടേയും എംഎസ് ധോണിയുടേയും പോരാട്ടം വിഫലമാവുകയും ചെയ്തു.

ടീം ഇന്ത്യ ഇനി വിന്‍ഡീസിലേക്ക്... കോലിയില്ല, ധോണിയും? പകരം ആരൊക്കെ? നയിക്കാന്‍ രോഹിത്ടീം ഇന്ത്യ ഇനി വിന്‍ഡീസിലേക്ക്... കോലിയില്ല, ധോണിയും? പകരം ആരൊക്കെ? നയിക്കാന്‍ രോഹിത്

ഇന്ത്യ ലോകകപ്പ് തോല്‍വിയിലേക്ക് പോകുമ്പോള്‍ അതേ ഇംഗ്ലണ്ടില്‍ അഞ്ച് വിക്കറ്റ് നേട്ടവുമായി ആഘോഷിക്കുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. ഏകദിന ക്രിക്കറ്റ് ടീമില്‍ നിന്നും പുറത്താക്കപ്പെട്ട താരം നോട്ടിങ്ഹാംഷെയറിനുവേണ്ടി കൗണ്ടിയില്‍ കളിക്കുന്നുണ്ട്. സോമര്‍സെറ്റിനെതിരായ മത്സരത്തിലായിരുന്നു അശ്വിന്റെ പ്രകടനം. അശ്വിന്റെ മികവില്‍ സോമര്‍സെറ്റിനെ 169 റണ്‍സിന് പുറത്താക്കുകയും ചെയ്തു.

അശ്വിന്റെ പ്രകടനം

അശ്വിന്റെ പ്രകടനം

ആദ്യ ഇന്നിങ്‌സില്‍ സോമര്‍സെറ്റ് 326 റണ്‍സാണ് എടുത്തിരുന്നത്. മറുപടി ബാറ്റിങ്ങില്‍ നോട്ടിങ്ഹാംഷെയര്‍ 241 റണ്‍സിന് പുറത്തായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ സോമര്‍സെറ്റ് 169 റണ്‍സിന് പുറത്തായതോടെ 255 റണ്‍സാണ് നോട്ടിങ്ഹാമിന് ജയിക്കാനായി വേണ്ടത്. രണ്ട് ഇന്നിങ്‌സുകളിലുമായി 123 റണ്‍സ് വിട്ടുകൊടുത്ത അശ്വിന്‍ എട്ടു വിക്കറ്റുകളാണ് സ്വന്തമാക്കിയത്. കൗണ്ടയില്‍ അശ്വിന്റെ രണ്ടാമത്തെ മത്സരം കൂടിയാണ് ഇത്. അതേസമയം ഹാംപ്ഷയറിനുവേണ്ടി കളിക്കുന്ന മറ്റൊരു ഇന്ത്യന്‍താരമായ അജിങ്ക്യ രഹാനെയ്ക്ക് ആദ്യ ഇന്നിങ്‌സില്‍ നാലും രണ്ടാം ഇന്നിങ്‌സിലും മൂന്നും റണ്‍സ് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ.

ലോകകപ്പ്: വഴിത്തിരിവായത് ആ വിക്കറ്റ്... രോഹിത്തോ, കോലിയോ അല്ല, ചൂണ്ടിക്കാട്ടി വില്ല്യംസണ്‍

അശ്വിനെ തഴഞ്ഞു

അശ്വിനെ തഴഞ്ഞു

ഇംഗ്ലണ്ടില്‍ അശ്വിന്റെ പ്രകടനം ബിസിസിഐക്കുള്ള മറുപടി കൂടിയായി. ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം നടത്തിയിട്ടും അശ്വിന് ഏകദിന ടീമില്‍ കയറാന്‍ കഴിഞ്ഞിട്ടില്ല. മികവില്ലെന്ന കാരണത്താലാണ് ദീര്‍ഘകാലമായി അശ്വിന് ഇന്ത്യയുടെ ഏകദിന ടീമില്‍ ഇടം നല്‍കാത്തത്. മറ്റൊരു സ്പിന്നറായ രവീന്ദ്ര ജഡേജയേയും മാറ്റിനിര്‍ത്തിയിരുന്നെങ്കിലും ന്യൂസിലന്‍ഡിനെതിരായ സെമിയില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു പുറത്തെടുത്തത്.

ഒടുവില്‍ കുറ്റ സമ്മതവുമായി രവി ശാസ്ത്രി; ആ സ്ഥാനത്ത് പിഴച്ചു, കളിക്കാരോട് പറഞ്ഞത്

ഇന്ത്യയ്ക്ക് തോല്‍വി

ഇന്ത്യയ്ക്ക് തോല്‍വി

ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ 18 റണ്‍സിനാണ് തോറ്റത്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 240 റണ്‍സെന്ന വിജയലക്ഷ്യം ഇന്ത്യയ്ക്ക് പൂര്‍ത്തിയാക്കാനായില്ല. മൂന്നു പന്ത് ബാക്കിനില്‍ക്കെ 221 റണ്‍സിന് ഇന്ത്യ കൂടാരത്തില്‍ തിരിച്ചെത്തി. രവീന്ദ്ര ജഡേജയും (77) എംഎസ് ധോണിയും (50) പൊരുതി നോക്കിയെങ്കിലും ലക്ഷ്യം അകലെയായിരുന്നു. 59 പന്തില്‍ നാലു വീതം ബൗണ്ടറികളും സിക്സറുമുള്‍പ്പെട്ടതായിരുന്നു ജഡ്ഡുവിന്റെ ഇന്നിങ്സ്. ധോണി 72 പന്തില്‍ ഓരോ ബൗണ്ടറിയും സിക്സറും നേടി. ഇരുവരെയും കൂടാതെ റിഷഭ് പന്തും ഹര്‍ദിക് പാണ്ഡ്യയും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പൊരുതിനോക്കിയത്.മൂന്നു വിക്കറ്റെടുത്ത മാറ്റ് ഹെന്റിയും രണ്ടു വിക്കറ്റ് വീതമെടുത്ത ട്രെന്റ് ബോള്‍ട്ടും മിച്ചെല്‍ സാന്റ്നറുമാണ് ഇന്ത്യയെ എറിഞ്ഞിട്ടത്.

Story first published: Saturday, July 13, 2019, 9:58 [IST]
Other articles published on Jul 13, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X