ആ ദിവസം ഡ്രസ്സിങ് റൂമില്‍ ദൈവമുണ്ടായിരുന്നെന്ന് രവി ശാസ്ത്രി; രോഹിത്തിന്റെ ഫോമിനെക്കുറിച്ചും
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട് ലോകകപ്പില്‍ സമാനതകളില്ലാത്ത പ്രകടനമാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടേത്. ഇന്നേവരെ ലോകത്തെ ഒരു ബാറ്റ്‌സ്മാനും എത്തിപ്പിടിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത റെക്കോര്‍ഡുകള്‍ രോഹിത് തന്റെ പേരിലാക്കിക്കഴിഞ്ഞു. ആദ്യ എട്ടു മത്സരങ്ങളില്‍നിന്നും 5 സെഞ്ച്വറികളാണ് രോഹിത് നേടിയത്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരമെന്ന ബഹുമതിയും ഇതോടെ രോഹിത്തിന് സ്വന്തമായി.
ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡിനരികിലാണ് ഇപ്പോള്‍ ഇന്ത്യന്‍ താരം. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 673 റണ്‍സെന്ന റെക്കോര്‍ഡ് ഇത്തവണ രോഹിത്തിന്റെ പേരിലാകുമെന്നാണ് പ്രതീക്ഷ. ഐപിഎല്ലില്‍ ശരാശരി പ്രകടനം മാത്രം നടത്തിയ രോഹിത് ലോകകപ്പ് ആകുമ്പോഴേക്കും ഫോമിലേക്കുയരുകയായിരുന്നു. രോഹിത്തിന്റെ ഫോമിനെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ ടീമിന്റെ പരിശീലകന്‍ രവി ശാസ്ത്രി.

രോഹിത്തിനെക്കുറിച്ച് ശാസ്ത്രി
രോഹിത്തിന്റെ ഇപ്പോഴത്തെ ഫോമില്‍ അതിശയമില്ലെന്ന് ശാസ്ത്രി പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ഏകദിന ക്രിക്കറ്റ് താരങ്ങളിലൊരാളാണ് രോഹിത്. ഈ ടൂര്‍ണമെന്റില്‍ റണ്‍സ് സ്‌കോര്‍ ചെയ്താലും ഇല്ലെങ്കിലും അതില്‍ മാറ്റമില്ല. ഏകദിനത്തില്‍ മൂന്ന് ഡബിള്‍ സെഞ്ച്വറി നേടിയ ഏക കളിക്കാരനാണ്. ലോകകപ്പുപോലുള്ള ഒരു ടൂര്‍ണമെന്റില്‍ ഫോം പ്രകടിപ്പിക്കാന്‍ രോഹിത് തീരുമാനിച്ചെങ്കില്‍ അത് ആസ്വാദ്യകരമാണെന്നും അദ്ദേഹം പറയുന്നു.

മികച്ച സെഞ്ച്വറി
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെഞ്ച്വറിയാണ് രോഹിത്തിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നെന്ന് ശാസ്ത്രി വിലയിരുത്തി. ബാറ്റിങ്ങിന് അനുകൂലമല്ലാത്ത സാഹചര്യത്തിലായിരുന്നു രോഹിത്തിന്റെ സെഞ്ച്വറി. ദക്ഷിണാഫ്രിക്കയുടെ പേസ് ആക്രമണത്തെ ചെറുക്കാനുമായി. അതുകൊണ്ടുതന്നെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രോഹിത്തിന്റെ ശതകം ഏറെ പ്രധാന്യമുള്ളതാണെന്നും ശാസ്ത്രി പറഞ്ഞു.

ഇംഗ്ലണ്ടിന്റെ ജയത്തെക്കുറിച്ച്
ഇംഗ്ലണ്ടിനെതിരായ മത്സരം തോറ്റതിനെക്കുറിച്ചും ശാസ്ത്രി പറയുന്നുണ്ട്. അന്നേദിവസം അവരുടെ ഡ്രസ്സിങ് റൂമില്‍ ദൈവമുണ്ടായിരുന്നു. ഒരിക്കല്‍ക്കൂടി ഇംഗ്ലണ്ടിനെ നമ്മള്‍ നേരിടുകയാണെങ്കില്‍ ദൈവം നമ്മുടെ ഡ്രസ്സിങ് റൂമിലായിരിക്കുമെന്നും ശാസ്ത്രി പറഞ്ഞു. പ്രാഥമിക റൗണ്ടില്‍ ഇംഗ്ലണ്ടിനോട് മാത്രമാണ് ഇന്ത്യ തോറ്റത്. 31 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications