വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യത്യസ്തരെങ്കിലും ഇരുവരും ചാമ്പ്യന്‍മാര്‍; ധോണിയെയും വിരാട് കോലിയെയും പ്രശംസിച്ച് രവി ശാസ്ത്രി

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയെയും പിന്‍ഗാമിയായ വിരാട് കോലിയെയും പ്രശംസകൊണ്ട് മൂടുകയാണ് കോച്ച് രവി ശാസ്ത്രി. ധോണിയും കോലിയും വ്യത്യസ്ത വ്യക്തിത്വമുള്ളവരും കളിയോടുള്ള സമീപനത്തില്‍ വ്യത്യസ്ത തലത്തില്‍ നില്‍ക്കുന്നവരുമാണെങ്കിലും ഇരുവരും ടീമിലെ നിര്‍ണായക സാന്നിധ്യങ്ങളാണെന്ന് ശാസ്ത്രി പറഞ്ഞു.

 ബ്രിട്ടീഷ് വനിതകള്‍ ഒളിംപിക്‌സിന്; യോഗ്യത ഉറപ്പാക്കിയത് ഫ്രാന്‍സിന്റെ ലോകകപ്പ് തോല്‍വിയോടെ ബ്രിട്ടീഷ് വനിതകള്‍ ഒളിംപിക്‌സിന്; യോഗ്യത ഉറപ്പാക്കിയത് ഫ്രാന്‍സിന്റെ ലോകകപ്പ് തോല്‍വിയോടെ

വെസ്റ്റ് ഇന്‍ഡീസിനെതിരായ വിജയത്തിനുശേഷമാണ് രവി ശാസ്ത്രിയുടെ പ്രതികരണം. ധോണിയെയും കോലിയെയും താന്‍ നിരീക്ഷിക്കുന്ന ചിത്രമാണ് വിന്‍ഡീസിനെതിരായ ജയത്തിനുശേഷം ശാസ്ത്രി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ധോണിയും കോലിയും അവരുടേതായ രീതിയില്‍ ചാമ്പ്യന്‍മാരും കരുത്തരുമാണെന്നും ഇന്ത്യന്‍ കോച്ച് പറഞ്ഞു. ഫീല്‍ഡില്‍ കോലിയുടെ ആശ്രയമാണ് പലപ്പോഴും ധോണി. ലോകകപ്പിലെ ധോണിയുടെ മെല്ലെപ്പോക്കിനെതിരെ വിമര്‍ശനമുയര്‍ന്നപ്പോള്‍ മുന്‍ ക്യാപ്റ്റന് പിന്തുണയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രംഗത്തെത്തിയിരുന്നു.

ravishastri

ശാസ്ത്രിയുടെ മാര്‍ഗനിര്‍ദേശത്തില്‍ ലോകകപ്പില്‍ മികച്ച തുടക്കം കുറിച്ച ഇന്ത്യ ഏതൊരു എതിരാളിക്കും ഭീഷണിയാണ്. അടുത്തിടെയാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പിന്തള്ളി ഏകദിന റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്. ഇന്ത്യക്ക് ലോകകപ്പ് സെമിഫൈനല്‍ ഉറപ്പാക്കാന്‍ ഒരു ജയം മാത്രം മതി. അതിനാല്‍ ഞായറാഴ്ച നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് മത്സരം വാശിയേറിയതാവും.

Story first published: Saturday, June 29, 2019, 12:43 [IST]
Other articles published on Jun 29, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X