ബോളിവുഡ് സുന്ദരിയുമായുള്ള പ്രണയത്തിന്റെ വാസ്തവമെന്താണ്?; രവി ശാസ്ത്രി തുറന്നു പറയുന്നു
മുംബൈ: ബോളിവുഡ് സുന്ദരി നിമ്രത് കൗറുമായി പ്രണയത്തിലാണെന്ന വാര്‍ത്തയെക്കുറിച്ച് പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി. വാര്‍ത്ത ഒരു ലോഡ് ചാണകവുമായാണ് അദ്ദേഹം ഉപമിച്ചത്. അത് വെറും ചാണമാണെന്നും മറ്റു പ്രതികരണം ആവശ്യമില്ലെന്നും ശാസ്ത്രി തുറന്നടിച്ചു. നടി നിമ്രത് കൗറുമായി കാലങ്ങളായി രവിശാസ്ത്രി പ്രണയത്തിലാണെന്ന് പൂണെ മിറര്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

ലഞ്ച് ബോക്‌സ് സിനിമയിലൂടെ പ്രശസ്തയായ നടിയായ നിമ്രതും രവിശാസ്ത്രിയും രണ്ടുവര്‍ഷത്തിലേറെയായി പ്രണയത്തിലാണ്. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് ഇരുവരും പലപ്പോഴായി കൂടിക്കാഴ്ച നടത്താറുണ്ടെന്നും ജര്‍മന്‍ കാര്‍ കമ്പനിയുടെ മോഡലായി രണ്ടുപേരും 2015 മുതല്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും വാര്‍ത്തകളിലുണ്ട്. ഇത് ക്രിക്കറ്റ് ലോകത്തും ബോളിവുഡ് ലോകത്തും അതിവേഗം കത്തിപ്പടരുകയും ചെയ്തു.
ഇംഗ്ലണ്ടുമായുള്ള ക്രിക്കറ്റ് പരമ്പരയ്ക്കായി വിദേശത്തുള്ള രവി ശാസ്ത്രി വിഷയത്തില്‍ ഉടന്‍ പ്രതികരിച്ചതോടെ അഭ്യൂഹങ്ങളും ഇല്ലാതായേക്കും. അതേസമയം, പ്രണയത്തെക്കുറിച്ച് നിമ്രത് കൗര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒരു വെബ്‌സൈറ്റ് സീരീസിന്റെ ഷൂട്ടിങ് തിരക്കിലാണിപ്പോള്‍ നിമ്രത്. തി ടെസ്റ്റ് കേസ് എന്ന പരമ്പരയുടെ അടുത്തഭാഗം ഉടന്‍ പുറത്തിറങ്ങിയേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications