Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രവി ശാസ്ത്രി തന്റെ 'എസ് മാന്‍' അല്ല; തുറന്നടിച്ച് വിരാട് കോലി

ആരോപണങ്ങള്‍ നിഷേധിച്ചു കോലി | Oneindia Malayalam

ദില്ലി: ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയെയും ക്യാപ്റ്റന്‍ വിരാട് കോലിയെയും സംബന്ധിച്ച് പല തരത്തിലുള്ള വാര്‍ത്തകളും നേരത്തെ പ്രചരിച്ചിരുന്നു. കോലിയുടെ താത്പര്യപ്രകാരം പരിശീലകനായ രവി ശാസ്ത്രി ക്യാപ്റ്റന്റെ റാന്‍മൂളിയാണെന്ന തരത്തിലായിരുന്നു കൂടുതല്‍ ആരോപണങ്ങളും. ക്യാപ്റ്റന്റെ ഇഷ്ടത്തിനനുസരിച്ചല്ലാതെ കോച്ച് പ്രവര്‍ത്തിക്കാറില്ലെന്നും പ്രചരണമുണ്ടായി.

മൂന്ന് ടി20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളും അടങ്ങുന്ന പരമ്പരയ്ക്കായി ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് തിരിക്കുകയാണ്. ഇതിന് മുന്നോടിയായി നടന്ന ഒരു വാര്‍ത്താ സമ്മേളനത്തില്‍ കോലി ആരോപണങ്ങള്‍ നിഷേധിച്ചു. ശാസ്ത്രി തന്റെ എസ് മാന്‍ അല്ലെന്നും അത്തരം കാര്യം പറയുന്നത് വലിയ തമാശായിയിരിക്കുന്നുമെന്നാണ് കോലിയുടെ മറുപടി.

ravishastri

ഇത്തരം ആരോപണങ്ങള്‍ വിചിത്രമാണ്. സത്യത്തില്‍ രവി ശാസ്ത്രിയെ പോലെ മറ്റൊരാള്‍ തന്നോട് നോ പറയാറില്ല. ഏറ്റവും കൂടുതല്‍ തന്നോട് നോ പറയുന്നയാളെയാണ് ഇത്തരത്തില്‍ പറയുന്നതെന്നും ക്യാപ്റ്റന്‍ ചൂണ്ടിക്കാട്ടി. ഞങ്ങളുടെ കഴിവിനനുസരിച്ച് ഏറ്റവും മികച്ച രീതിയിലാണ് കളിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മുന്നോട്ട് നയിക്കുകയാണ് ലക്ഷ്യമെന്നും മറ്റുള്ളവ ശ്രദ്ധിക്കാറില്ലെന്നും കോലി പറഞ്ഞു.

ഇന്ത്യന്‍ താരങ്ങള്‍ ഓസ്‌ട്രേലിയയില്‍ ഒരിക്കലും സ്ലഡ്ജിങ് ആരംഭിക്കുകയില്ല. പ്രകോപിപ്പിച്ചാല്‍ കളികൊണ്ട് മറുപടികൊടുക്കും. കടുത്ത മത്സരംതന്നെ കാഴ്ചവെക്കാനാണ് ഒരുങ്ങുന്നത്. ടീമിന് എന്താണ് വേണ്ടതെന്നും ഏതുരീതിയിലാണ് കളിക്കേണ്ടതെന്നും തങ്ങള്‍ക്കറിയാം. ഓസ്‌ട്രേലിയയില്‍ പരമ്പര വിജയം തന്നെയാണ് ലക്ഷ്യമെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.

Story first published: Friday, November 16, 2018, 8:47 [IST]
Other articles published on Nov 16, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+