വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'ആ ബാറ്റ് ഐപിഎല്ലിലേക്കെടുത്തോ'; കാമല്‍ ബാറ്റില്‍ തച്ചുതകര്‍ത്ത് റാഷിദ് ഖാന്‍

സിഡ്‌നി: ബിഗ്ബാഷ് ക്രിക്കറ്റ് ലീഗില്‍ പുതിയ ബാറ്റ് അവതരിപ്പിച്ച് അഫ്ഗാനിസ്ഥാന്‍ താരം റാഷിദ് ഖാന്‍. കാമല്‍ ബാറ്റ് എന്ന് റാഷിദ് പേരിട്ടിട്ടുള്ള ബാറ്റുകൊണ്ട് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കാനും താരത്തിന് കഴിഞ്ഞു. ബിബിഎല്ലില്‍ അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനുവേണ്ടി കളിക്കുന്ന റാഷിദ് 16 പന്തില്‍ 25 റണ്‍സെടുത്ത് മെല്‍ബണ്‍ റെനെഗഡ്‌സിനെതിരെ വിജയശില്‍പിയാവുകയും ചെയ്തു.

ദി കാമെല്‍ എന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ബാറ്റിന്റെ ചിത്രം ഉള്‍പ്പെടെ ട്വീറ്റ് ചെയ്തു. റാഷിദ് ഖാന്റെ ഐപിഎല്‍ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ റീ ട്വീറ്റും രസകരമാണ്. ഐപിഎല്‍ 2020ന് വരുമ്പോള്‍ ബാറ്റും കൂടെ കൊണ്ടുവരാനാണ് ഹൈദരാബാദിന്റെ നിര്‍ദ്ദേശം. ഒട്ടകത്തിന്റെ പുറംപോലെയാണ് ബാറ്റിന്റെ പിറകുവശം എന്നതിനാലാണ് ബാറ്റിന് കാമല്‍ എന്ന് പേരിട്ടത്.

വെസ്റ്റ്ഹാം യുണൈറ്റഡ് പരിശീലകനായി ഡേവിഡ് മോയസിനെ നിയമിച്ചുവെസ്റ്റ്ഹാം യുണൈറ്റഡ് പരിശീലകനായി ഡേവിഡ് മോയസിനെ നിയമിച്ചു

camel bat rashid khan

റാഷിദ് ഖാന്റെ പ്രകടനമികവില്‍ 155 റണ്‍സ് ആണ് അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് സ്‌കോര്‍ ചെയ്തത്. മെല്‍ബണ്‍ ടീം 18 റണ്‍സിന് തോല്‍ക്കുകയും ചെയ്തു. ബൗളിങ്ങില്‍ 4 ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 2 വിക്കറ്റും വീഴ്ത്തി റാഷിദ്. ഇതേ മത്സരത്തില്‍ റാഷിദിന്റെ ഓവറില്‍ അമ്പയര്‍ ഔട്ട് വിളിക്കാന്‍ കൈ ഉയര്‍ത്തിശേഷം മൂക്ക് ചൊറിയുന്ന സംഭവം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിട്ടുണ്ട്.

Story first published: Monday, December 30, 2019, 14:33 [IST]
Other articles published on Dec 30, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X