Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പില്‍ ദുരന്തമായി റാഷിദ് ഖാന്‍; ടി20യിലെ സൂപ്പര്‍ താരമില്ലിത്, ആര്‍ക്കും വേണ്ടാത്ത റെക്കോര്‍ഡ്

IPL രാജാവിനെ കാറ്റില്‍ പറത്തി മോര്‍ഗന്‍

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഇയോയിന്‍ മോര്‍ഗന്‍ തല്ലിതകര്‍ത്തപ്പോള്‍ ദുരന്തമായത് സൂപ്പര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍.ലോകകപ്പില്‍ അഫ്ഗാന്റെ പ്രതീക്ഷയായിരുന്ന റാഷിദ് ഇംഗ്ലണ്ടിനെതിരെ ആര്‍ക്കും വേണ്ടാത്തൊരു റെക്കോര്‍ഡും തന്റെ പേരിലാക്കിയാണ് ഇത്തവണ നാട്ടിലേക്ക് മടങ്ങുന്നത്.

ലോകകപ്പില്‍ ചരിത്രമെഴുതാന്‍ ഇമ്രാന്‍ താഹിര്‍ ഒരുങ്ങുന്നു; രണ്ടുവിക്കറ്റ് അകലെ റെക്കോര്‍ഡ്
റാഷിദ് ഖാന്റെ കരിയറിലെ ഏറ്റവും മോശം മത്സരങ്ങളിലൊന്നായിരുന്നു കഴിഞ്ഞദിവസം മാഞ്ചസ്റ്ററില്‍ നടന്നത്. ഓരോ ഓവറിലും രണ്ടും മൂന്നും സിക്‌സറുകള്‍ വഴങ്ങിയ റാഷിദിന് ലൈനും ലെങ്തും നഷ്ടമായി. മറ്റു കളിക്കാര്‍ മോശമല്ലാത്ത രീതിയില്‍ പന്തെറിയുമ്പോഴായിരുന്നു റാഷിദിന് പന്തുകളില്‍ നിയന്ത്രണം നഷ്ടമായത്. മോര്‍ഗന്റെ വിക്കറ്റ് നേരത്തെ ലഭിക്കേണ്ടതായിരുന്നെങ്കിലും ഫീല്‍ഡറുടെ പിഴവും റാഷിദിന് തിരിച്ചടിയായി.

ലോകകപ്പിലെ മോശം റെക്കോര്‍ഡ്

ലോകകപ്പിലെ മോശം റെക്കോര്‍ഡ്

ലോകകപ്പിലെ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍ വഴങ്ങിയ ബൗളര്‍ എന്ന മോശം റെക്കോര്‍ഡ് ഇനി ഈ അഫ്ഗാന്‍ താരത്തിന്റെ പേരിലാണ്. 9 ഓവര്‍ ബൗള്‍ ചെയ്ത റാഷിദ് വഴങ്ങിയത് 110 റണ്‍സാണ്. 1983ലെ ലോകകപ്പില്‍ ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ സ്‌നീഡന്‍ ആണ് ഇതിനുമുന്‍പ് കൂടുതല്‍ റണ്‍സ് വഴങ്ങിയ താരം. 60 ഓവര്‍ മത്സരത്തില്‍ 12 ഓവര്‍ എറിഞ്ഞ മാര്‍ട്ടിന്‍ അന്ന് 105 റണ്‍സാണ് വഴങ്ങിയത്.

ഏകദിനത്തിലും റാഷിദിന് റെക്കോര്‍ഡ്

ഏകദിനത്തിലും റാഷിദിന് റെക്കോര്‍ഡ്

ഏകദിന ക്രിക്കറ്റ് ചരിത്രത്തിലും റാഷിദിന്റെ മോശം പ്രകടനം സ്ഥാനം പിടിച്ചു. ഓസ്‌ട്രേലിയയുടെ മൈക്കിള്‍ ലൂയിസ് 2006ല്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ 10 ഓവറില്‍ 113 റണ്‍സ് വഴങ്ങിയതാണ് ഒന്നാം സ്ഥാനത്തുള്ളത്. പാക് താരം വഹാബ് റിയാല്‍ 2016ല്‍ ഇംഗ്ലണ്ടിനതിരെ 10 ഓവറില്‍ 110 റണ്‍സ് വഴങ്ങി. മൂന്നാം സ്ഥാനത്തുള്ള റാഷിദ് ഒരുപക്ഷെ 10 ഓവര്‍ എറിഞ്ഞിരുന്നെങ്കില്‍ ഇവരേക്കാള്‍ മുന്നിലെത്തുമായിരുന്നു.

മോര്‍ഗന്റെ പ്രകടനം

മോര്‍ഗന്റെ പ്രകടനം

അഫ്ഗാനെതിരെ ഒരു ഏകദിന മത്സരത്തിലെ ഏറ്റവും കൂടുതല്‍ സിക്‌സറുകളെന്ന റെക്കോര്‍ഡ് ഇയോയിന്‍ മോര്‍ഗന്‍ സ്വന്തമാക്കിയിരുന്നു. 71 പന്തില്‍ 148 റണ്‍സെടുത്ത മോര്‍ഗന്‍ 17 സിക്‌സറുകളാണ് അടിച്ചുപറത്തിയത്. ആകെ 25 സിക്‌സറുകള്‍ നേടിയ ഇംഗ്ലണ്ട് ആ കാര്യത്തിലും മറ്റൊരു റെക്കോര്‍ഡ് സ്വന്തമാക്കി. 28 റണ്‍സെടുത്ത് നില്‍ക്കെ മോര്‍ഗന്‍ നല്‍കിയ അനായാസ ക്യാച്ച് നിലത്തിട്ടതാണ് അഫ്ഗാന് തിരിച്ചടിയായത്.

Story first published: Wednesday, June 19, 2019, 9:35 [IST]
Other articles published on Jun 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+