Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രമെഴുതി അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍

Rashid Khan Breaks 15-Year-Old Record to Become Youngest Test Captain | Oneindia Malayalam

ചിറ്റഗോംഗ്: അഫ്ഗാനിസ്ഥാന്‍ യുവക്രിക്കറ്റര്‍ റാഷിദ് ഖാന്‍ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ തന്റെ പേരെഴുതിച്ചേര്‍ത്തു. ബംഗ്ലാദേശിനെതിരെ നടക്കുന്ന ടെസ്റ്റ് മത്സരത്തില്‍ ക്യാപ്റ്റനായതോടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ക്യാപ്റ്റന്‍ എന്ന ബഹുമതി ഇനി റാഷിദ് ഖാന് സ്വന്തമാണ്. ലോകകപ്പിലെ ടീമിന്റെ മോശം പ്രകടനത്തിനുശേഷമാണ് ഇരുപതുകാരനായ റാഷിദ് ഖാനെ ടീമിന്റെ ക്യാപ്റ്റനാക്കിയത്.

ബംഗ്ലാദേശിനെതിരെ ഒരു ടെസ്റ്റ് മാത്രമാണ് അഫ്ഗാനിസ്ഥാന്‍ കളിക്കുന്നത്. ചിറ്റഗോംഗില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ റാഷിദ് ബാറ്റിങ് തെരഞ്ഞെടുത്തു. ക്യാപ്റ്റനായി കളിക്കളത്തിലിറങ്ങിയതോടെ 15 വര്‍ഷത്തെ റെക്കോര്‍ഡ് ആണ് റാഷിദ് പഴങ്കഥയാക്കിയത്. മുന്‍ സിംബാബ്‌വേ ക്യാപ്റ്റനായിരുന്ന തദേന്തു തായ്ബിവിന്റെ പേരിലായിരുന്നു ഇതുവരെ പ്രായംകുറഞ്ഞ ക്യാപ്റ്റനെന്ന റെക്കോര്‍ഡ്.

rashidkhan

2004ല്‍ മെയില്‍ ക്യാപ്റ്റനായി അരങ്ങേറുമ്പോള്‍ തായ്ബുവിന് 20 വര്‍ഷവും 358 ദിവസവും പ്രായമായിരുന്നു. അന്ന് 42 വര്‍ഷം പഴക്കമുള്ള ഒരു റെക്കോര്‍ഡാണ് തായ്ബു തിരുത്തിയത്. 21-ാം വയസില്‍ ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെ പേരിലായിരുന്ന റെക്കോര്‍ഡ് തായ്ബു തിരുത്തി. റാഷിദിന് മറ്റൊരു റെക്കോര്‍ഡും തന്റെ പേരിലുണ്ട്. 2018ല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും പ്രായംകുറഞ്ഞ ക്യാപ്റ്റനായിരുന്നു റാഷിദ്. ഏകദിന ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് അന്ന് റാഷിദ് ക്യാപ്റ്റനായത്.

Story first published: Thursday, September 5, 2019, 11:11 [IST]
Other articles published on Sep 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+