വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'പ്രേതത്തെയാണോ കാണുന്നതെന്ന് തോന്നി', 83 ന്റെ സെറ്റിലെ സര്‍പ്രൈസ് സംഭവത്തെക്കുറിച്ച് രണ്‍വീര്‍

മുംബൈ: ഇന്ത്യയുടെ ആദ്യ ഏകദിന ലോകകപ്പ് കിരീട നേട്ടത്തെ ആസ്പദമാക്കിയുള്ള 83 സിനിമ ഇതിനോടകം വലിയ ചര്‍ച്ചാവിഷയമായിട്ടുണ്ട്. 1983ല്‍ കപില്‍ ദേവിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചാണ് ഇന്ത്യ ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടത്. 83 സിനിമയില്‍ കപില്‍ ദേവായി വേഷമിടുന്നത് സൂപ്പര്‍ താരം രണ്‍വീര്‍ സിങ്ങാണ്. കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന സിനിമ അഞ്ചോളം ഭാഷകളിലായാണ് റിലീസ് ചെയ്യപ്പെടുന്നത്.

കാസ്റ്റിങ്ങുകൊണ്ട് ഇതിനോടകം വലിയ ശ്രദ്ധയാണ് 83 പിടിച്ചുപറ്റിയിരിക്കുന്നത്. അന്നത്തെ ടീമിലുണ്ടായിരുന്ന താരങ്ങളുടെ ശൈലിയും രൂപ സാദൃശ്യവുമെല്ലാം ഒത്തിണങ്ങുന്ന അഭിനേതാക്കളെ തന്നെയാണ് സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്നതാണ് അഭിനന്ദനം അര്‍ഹിക്കുന്ന കാര്യം. ഇന്ത്യയുടെ സൂപ്പര്‍ ഹീറോകളുടെ ചരിത്ര നേട്ടത്തെ ഓര്‍മപ്പെടുത്തുന്ന സിനിമയുടെ ചിത്രീകരണം മനോഹരമായ ഓര്‍മകള്‍ തന്നെയാണെന്നാണ് രണ്‍വീര്‍ പറയുന്നത്. ഇപ്പോഴിതാ 83ന്റെ സെറ്റിലുണ്ടായ സര്‍പ്രൈസ് സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് രണ്‍വീര്‍.

IND vs SA: വിക്കറ്റ് വലിച്ചെറിഞ്ഞു, മോശം ഷോട്ട്, കോലി നിരാശനാണെന്നുറപ്പ്- ഷോണ്‍ പൊള്ളോക്ക്IND vs SA: വിക്കറ്റ് വലിച്ചെറിഞ്ഞു, മോശം ഷോട്ട്, കോലി നിരാശനാണെന്നുറപ്പ്- ഷോണ്‍ പൊള്ളോക്ക്

1983ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെ നയിച്ച നായകന്‍ ക്ലൈവ് ലോയ്ഡ് 83ന്റെ സെറ്റ് സന്ദര്‍ശിച്ചതാണ് തന്നെ ഞെട്ടിച്ച സംഭവമായി രണ്‍വീര്‍ പറയുന്നത്. 'ട്രോഫി സമ്മാനിക്കുന്ന സീനാണ് ഷൂട്ട് ചെയ്യേണ്ടത്. ഞങ്ങള്‍ ലോര്‍ഡ്‌സിലാണുള്ളത്. അന്നത്തെ യഥാര്‍ത്ഥ കപ്പുപയോഗിച്ചാണ് ഷൂട്ട് ചെയ്യുന്നത്. ഞങ്ങളെല്ലാം ആ ചരിത്ര പ്രധാനമായ ബാല്‍ക്കണിയിലായിരുന്നു. കിരീടം സമ്മാനിക്കുന്ന സീനില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന് കബീര്‍ സാറിന് നിര്‍ബന്ധമുണ്ടായിരുന്നു.

കിരീടം സമ്മാനിക്കുന്ന സീനിന്റെ ഷൂട്ടിങ് ദിനം എല്ലാവരും വലിയ ആവേശത്തിലായിരുന്നു. വിവിധ ക്യാമറകള്‍ ഉപയോഗിച്ച് ഒറ്റ ഷോട്ടില്‍ ആ സീന്‍ എടുക്കാനായിരുന്നു പദ്ധതി. കാണികളും മറ്റുള്ളവരുമെല്ലാം തയ്യാറായി. കിരീടം സമ്മാനിക്കുന്നതിന്റെ വീഡിയോ ഞങ്ങളെല്ലാവരും ഒരു 100 വട്ടമെങ്കിലും കണ്ടിട്ടുണ്ടാവും. ഷൂട്ടിനായി എല്ലാം തയ്യാറായിരിക്കവെയാണ് വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റനായിരുന്ന ക്ലൈവ് ലോയ്്ഡ് അപ്രതീക്ഷിതമായി അങ്ങോട്ട് കടന്നുവന്നത്. കിരീടം സമ്മാനിക്കുന്ന ഷൂട്ടിന്റെ സമയത്ത് അദ്ദേഹം ബാല്‍ക്കണിയില്‍ എണീറ്റ് നിന്നു. 'ഞങ്ങള്‍ കാണുന്നത് പ്രേതത്തെയാണോ' എന്നാണ് ഞങ്ങളെല്ലാം ചിന്തിച്ചത്. കാരണം അദ്ദേഹത്തിന്റെ വരവ് ആരും പ്രതീക്ഷിച്ചിരുന്നില്ല'-രണ്‍വീര്‍ സിങ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

83-clivelloyd

ക്ലൈവ് ലോയ്ഡിന്റെ അപ്രതീക്ഷിത സന്ദര്‍ശനത്തിന്റെ അനുഭവത്തെക്കുറിച്ച് സംവിധായകന്‍ കബീര്‍ ഖാനും പറഞ്ഞു. 'ബാല്‍ക്കണിയില്‍ നിന്ന അദ്ദേഹത്തോട് അല്‍പ്പം കൂടി അടുത്തുനിന്ന് കിരീടം സമ്മാനിക്കുന്ന സീന്‍ കാണണമോയെന്ന് ചോദിച്ചു. രണ്ടാം തവണയും കിരീടം സമ്മാനിക്കുന്നത് എന്നെ കാട്ടാനാണോയെന്നാണ് ചിരിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചത്. ഷൂട്ടിങ്ങിന്റെ ദിവസം രാവിലെ മ്യൂസിയത്തില്‍ നിന്ന് വെള്ള തുണികൊണ്ട് മൂടിയ നിലയിലാണ് അന്ന് ഇന്ത്യ നേടിയ ലോകകപ്പ് കൊണ്ടുവന്നത്. അത് മറക്കാനാവാത്ത കാഴ്ചയാണ്'- കബീര്‍ ഖാന്‍ പറഞ്ഞു.

ലോകകപ്പ് കിരീടം ഏറ്റുവാങ്ങിയപ്പോഴുണ്ടായ അനുഭൂതിയെക്കുറിച്ചും രണ്‍വീര്‍ സിങ് പറഞ്ഞു. 'കിരീടം ഏറ്റുവാങ്ങനായി വിളിച്ചു. ഞാന്‍ അങ്ങോട്ട് നടന്നു. ആ ഷോട്ടിന്റെ ആവേശം എത്രത്തോളമെന്ന് എനിക്കറിയാം. എങ്ങനെയാണ് ഇത് സത്യത്തില്‍ സംഭവിച്ചതെന്നും എനിക്കറിയാം. ആ കപ്പുയര്‍ത്തിയപ്പോള്‍ കാണികള്‍ ദേശീയ പതാക വീശിയതും ആര്‍പ്പുവിളിച്ചതുമെല്ലാം മറക്കാനാവാത്ത ഓര്‍മകളാണ്. കട്ട് പറഞ്ഞ ശേഷം മിക്കവരുടെയും കണ്ണ് നിറഞ്ഞിരുന്നു. ഞാനും കബീര്‍ സാറും കരഞ്ഞു. ഞങ്ങളെല്ലാവരും കരഞ്ഞപ്പോഴാണ് അന്നത്തെ അവരുടെ ആവേശവും വികാരവും എത്രത്തോളമാണെന്ന് മനസിലായത്. ആ അനുഭവങ്ങള്‍ എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്തതാണ്'-രണ്‍വീര്‍ സിങ് കൂട്ടിച്ചേര്‍ത്തു.

Story first published: Monday, December 27, 2021, 12:33 [IST]
Other articles published on Dec 27, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X