For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അദ്ദേഹവുമായി മത്സരിക്കാന്‍ ഇഷ്ടം; കരിയറിലെ മികച്ച എതിരാളിയെക്കുറിച്ച് ലെവന്‍ഡോസ്‌കി

ബെര്‍ലിന്‍: സമീപകാലത്തായി മികച്ച പ്രകടനമാണ് ബയേണ്‍ മ്യൂണിക്ക് സ്‌ട്രൈക്കര്‍ ലെവന്‍ഡോസ്‌കി പുറത്തെടുക്കുന്നത്. മികച്ച ഫിനിഷിങ്ങിലൂടെ കൈയടി നേടുന്ന ലെവന്‍ഡോസ്‌കി കരിയറിലെ മികച്ച എതിരാളിയാരെന്നതിനെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്. റയല്‍ മാഡ്രിഡ് നായകനും സ്പാനിഷ് താരവുമായ സെര്‍ജിയോ റാമോസിനെയാണ് മികച്ച എതിരാളിയായി ലെവന്‍ഡോസ്‌കി വിശേഷിപ്പിക്കുന്നത്. വിജില്‍ വാന്‍ ജെക്ക്, ജെറാഡ് പിക്വെ, ജെറോം ബോട്ടെങ് എന്നിവരെല്ലാം പ്രതിരോധത്തില്‍ മികച്ചവരാണെങ്കിലും റാമോസിനെ മറികടക്കാനാണ് ഏറ്റവും പ്രയാസപ്പെട്ടത്. റാമോസുമായി മത്സരിക്കാന്‍ എന്നും സന്തോഷം മാത്രമാണുള്ളതെന്നും ലെവന്‍ഡോസ്‌കി പറഞ്ഞു.

lewandowski

ഈ സീസണില്‍ ഇതിനോടകം 15 ഗോള്‍ ലെവന്‍ഡോസ്‌കി നേടിക്കഴിഞ്ഞു. ബുണ്ടസ്ലീഗയില്‍ ഒന്നാം സ്ഥാനത്താണ് ബയേണുള്ളത്. അതേ സമയം സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ചതോടെ ലെവന്‍ഡോസ്‌കിയെ ടീമിലെത്തിക്കാന്‍ പല പ്രമുഖ ക്ലബ്ബുകളും താല്‍പ്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. മികച്ച സ്‌ട്രൈക്കറുടെ അഭാവം അലട്ടുന്ന റയല്‍ മാഡ്രിഡ് ലെവന്‍ഡോസ്‌കിയെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ലെവന്‍ഡോസ്‌കിയെ വിട്ടുനല്‍കാന്‍ ബയേണ്‍ തയ്യാറാകാന്‍ സാധ്യത കുറവാണ്.

Story first published: Wednesday, November 13, 2019, 17:31 [IST]
Other articles published on Nov 13, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+