For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യ എ ടീമിന്റെ ബൗളിങ് കോച്ചായി രമേഷ് പവാറിനെ നിയമിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ എ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് പരിശീലകനായി മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രമേഷ് പവാറിനെ നിയമിച്ചു.ദക്ഷിണാഫ്രിക്ക ഏ ടീമിനെതിരായ ഇന്ത്യന്‍ എ ടീമിന്റെ മത്സരത്തില്‍ പവാറിന്റെ പരിശീലനത്തിലാവും ബൗളര്‍മാര്‍ ഇറങ്ങുക. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായിരുന്ന രമേഷ് പവാറിനെ ട്വന്റി20 ലോകകപ്പ് സെമിയിലെ തോല്‍വിയോടെയാണ് തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കിയത്.

സെമിയില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിഥാലി രാജിനെ ഒഴിവാക്കാന്‍ പവാര്‍ ഇടപെട്ടെന്ന വിവാദം കത്തിയതോടെ കാലാവധി പുതുക്കി നല്‍കാന്‍ ബിസിസിഐ വിസമ്മതിക്കുകയായിരുന്നു. നിലവിലെ വനിതാ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറും വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും പവാറിനെ വനിതാ ടീം പരിശീലകനാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയെങ്കിലും ബിസിസിഐ പരിഗണിച്ചില്ല. 41 കാരനായ പവാര്‍ ഇന്ത്യക്കുവേണ്ടി രണ്ട് ടെസ്റ്റുകളില്‍ നിന്ന് ആറ് വിക്കറ്റും 31 ഏകദിനത്തില്‍ നിന്ന് 34 വിക്കറ്റും 28 ട്വന്റി20കളില്‍ നിന്ന് 14 വിക്കറ്റും നേടിയിട്ടുണ്ട്.

rameshpowar

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അനുഭവസമ്പത്തേറെയുള്ള താരമാണ് പവാര്‍.148 മത്സരങ്ങളില്‍ നിന്ന് 4245 റണ്‍സും 470 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്.2007ല്‍ അവസാനമായി ഇന്ത്യന്‍ ജഴ്‌സിയില്‍ കളിച്ച പവാര്‍ 2015ലാണ് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.ഐപിഎല്ലില്‍ കൊച്ചി ടസ്‌കേഴ്‌സ്,കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നിവര്‍ക്കുവേണ്ടിയും കളിച്ചിട്ടുണ്ട്.

Story first published: Tuesday, August 27, 2019, 17:05 [IST]
Other articles published on Aug 27, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+